സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

പെട്ടന്ന് ഫോണിലൂടെ കേട്ടത് അമ്മയുടെ ശബ്ദം ആയിരുന്നു. ചേച്ചിയുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചത് ആണെന്ന് തോന്നുന്നു..  അമ്മ നല്ല ദേഷ്യത്തിൽ ആയിരുന്നതിനാൽ ഞാൻ മറുത്തൊന്നും പറയാതെ സമ്മതം മൂളി…
” നിനക്കോ വെളിവില്ല…  കിച്ചു എന്ത്യേടി…..  ”
അടുത്തത് അമ്മ കിച്ചുവേട്ടന്റെ നെഞ്ചത്തോട്ടാണോ….
“:കിച്ചേട്ടൻ ഉറങ്ങിമ്മാ….  ”
” ആഹ് രണ്ടും കൂടി നേരം വെളുക്കുമ്പൊൾ ഇവിടെ കണ്ടോണം…  ”
” ശരിയമ്മാ…… “കാൾ കട്ട്‌ ആയതും ഞാൻ അറിയാതെ ഒരു ദീർഘ നിശ്വാസം എടുത്തു കിച്ചേട്ടനെ നോക്കുമ്പോൾ ചിരിയടക്കി കിടക്കുകയാണ് കക്ഷി
” ചിരിക്കുന്നോ കള്ള….. എല്ലാറ്റിനും കാരണം നിങ്ങളാ…  എന്നിട്ട് ഇരുന്നു കിണിക്കുന്നോ… ?  ”
കിച്ചേട്ടന്റെ നെഞ്ചിലേക്ക് ശക്തിയായി ഇടിച്ചു കൊണ്ട് ഞാൻ ചോദിച്ചു….
” ആഹാ…  ഞാൻ ആണോ നിന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടു വന്നത്..? നീ എന്നെ തട്ടിക്കൊണ്ടു വന്നതല്ലേ….? ”
ചിരിയൊട്ടും അടക്കാതെ എന്റെ കൈയിൽ കയറി പിടിച്ചു അങ്ങേരും പറഞ്ഞു…..
എങ്കിലും എന്റെ കൈയിൽ മറുപടി ബാക്കി ആയിരുന്നു..  പറയാനായി വായ തുറന്നതും കിച്ചേട്ടൻ എന്റെ വായ പൊത്തിപിടിച്ചു..
” എന്റെ പൊന്നു ശ്രീ…. ഇനി ഒന്നും പറയണ്ടാ..  ഞാൻ എന്റെ തെറ്റ് സമ്മതിച്ചു പോരെ….. ”
എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാകാം കിച്ചേട്ടൻ അങ്ങനെ പറഞ്ഞത്..  ഏതായാലും അതെനിക്കിഷ്ടപ്പെട്ടു. കൈ എടുത്തതും കിച്ചേട്ടന്റെ കവിളിൽ നല്ലൊരു ഉമ്മയും കൊടുത്തു കിചേട്ടനോട് ഒട്ടിചേർന്നു വീണ്ടും കിടന്നു.

” ശ്രീ നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകണ്ടേ….? ”
അല്പനേരത്തിനു ശേഷമുള്ള  കിച്ചേട്ടന്റെ ചോദ്യം കേട്ടു ഞൻ സംശയരൂപേണ കിച്ചേട്ടനെ നോക്കി.
” അമ്മയൊക്കെ അന്ന്വേക്ഷിക്കല്ലേ…  പറയാതെ പോന്നതല്ലേ…..  ?  ”
” വേണ്ട കിച്ചേട്ടാ..  പോവണ്ട..  നമുക്ക് ഇങ്ങനെ കിടക്കാം……. ”
” എങ്കിലും അത് മോശം അല്ലെ,?  ”
” നമ്മള് വിളിച്ചു പറഞ്ഞില്ലേ കിച്ചേട്ടാ…  ഇനി നിർബന്ധം ആണേൽ നാളെ രാവിലെ പോകാന്നേ….. ”
അതിന് കിച്ചേട്ടൻ സമ്മതം മൂളിയതും
ഞാൻ വീണ്ടും കിച്ചേട്ടന്റെ നെഞ്ചിലേക്ക് കയറി കിടന്നു.. ഉറക്കം പിടിച്ചു വന്നതായിരുന്നു…. പെട്ടന്നാണെനിക്ക് ആ കാര്യം ഓർമ വന്നത്…
ഞാൻ കിചേട്ടനിൽ നിന്നും ചാടി എഴുന്നേറ്റു മാറി ഇരുന്നു  ..
” എന്താടീ…  എന്ത് പറ്റി……?  ”
” സത്യം പറ…  എന്തിനാ വീട്ടിൽ പോണത് …?  ”
എന്റെ ചോദ്യത്തിനർദ്ധം മനസ്സിലാവാത്ത വണ്ണം കിച്ചേട്ടൻ ചോദിച്ചു   ….
” അല്ലേൽ എന്റെ വീട്ടിൽ പോണ കാര്യം
പറഞ്ഞാൽ കലിയിളകണ ആളാ…..  ഇന്നെന്താ ഇത്ര പ്രത്യേകത …?  ”
” എന്ത് പ്രത്യേകത…. ?  ‘

”  സത്യം പറ മനുഷ്യാ..  നിങ്ങൾക് ആ പെൺപിള്ളേരെ കാണാൻ അല്ലെ പിന്നേം പോകാം എന്ന് പറയുന്നത്.. ?  ”
” ശ്രീക്കുട്ടി……. ”

ഞെട്ടലോടെയുള്ള കിച്ചേട്ടന്റെ വിളി കെട്ടു എന്റെ ഗൗരവം നിറഞ്ഞ മുഖത്തേക്ക് പുഞ്ചിരി ഊറി നിറഞ്ഞു…
” നീ നന്നാവില്ലെടീ പുല്ലേ……  ”

പറയാൻ വന്നതത്രയും എന്നിൽ തന്നേ ഒതുക്കി വാക്കുമ്പോഴേക്കും കിച്ചേട്ടൻ എന്നെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു… എന്നെ
നെഞ്ചിലേക് ചേർത്തു പിടിച്ചു… എന്റെ പ്രതിഷേധങ്ങൾ എല്ലാം അവിടെ അവസാനികയായിരുന്നു…  എന്റെ തമാശകളും കുറുമ്പുകളും എല്ലാം അറിയാവുന്ന എന്റെ കിചേട്ടനിൽ എന്റെ മാത്രം കള്ളന്റെ മുന്നിൽ ഞാൻ ഒരു കൊച്ചു കുട്ടിത്തന്നെയ്യാണ്……… എന്നെനിക്കറിയാം എന്നെയല്ലാതെ കിച്ചേട്ടന് മറ്റൊരു പെണ്ണിനേയും ചിന്ദിക്കാൻ പോലും കഴിയില്ലെന്ന്. ആ ഹൃദയം നിറയെ ഈ ശ്രീക്കുട്ടി ആണെന്ന്.  അതിന്റെ തെളിവായിരുന്നു മേക്കപ്പിൽ ഞാൻ ഒളിപ്പിച്ചു വച്ച കവിളിലെ ആ അഞ്ചു വിരൽ പാടുകൾ.

കിച്ചേട്ടൻ പറഞ്ഞത് ശരിയാണ്.  ശ്രീക്കുട്ടി ഇനിയും നന്നാവില്ല.  അവളിൽ ഇനിയും കുസൃതിയും കുറുമ്പുകളും ബാക്കിയാണ്.. ആസ്വദിക്കാനും മനസ്സിലാക്കാനും ഒരു പെണ്ണിന്  കൂടെ ആളുണ്ടെന്ന് തോന്നിയാൽ അവളെന്നും അവർക്കൊരു കൊച്ചു കുട്ടി തന്നെ ആണ്…..
ഇനി എന്ത് തന്നെ ആയാലും.. ഈ കിച്ചേട്ടനോട്‌ എത്ര വഴക്കിട്ടാലും എനിക്കൊന്നേ പറയാനുള്ളൂ…..

” എനിക്ക് കുസൃതി കാട്ടാൻ എന്റെ കിച്ചേട്ടൻ അല്ലാതെ വേറെ ആരാ ഉള്ളത്….?  ”

വില്ലി _🙏

Leave a Reply

Your email address will not be published. Required fields are marked *