അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Posted by

ഞാൻ വേഗം ഹോസ്പിറ്റലിൽ പോയി . അവുടെ പപ്പയും അമ്മും അനുജത്തിയും ഞാൻ വിളിച്ച പ്രകാരം എന്റെ പപ്പയും അമ്മും അനുജത്തിയും അവിടെ എത്തിയിരുന്നു.
“ആരാണ് എബി ”
ഡോക്ടറുടെ വാക്കുകൾ അവിടെ മുഴങ്ങി. ഞാൻ ചെന്നു.
“തന്നെ കാണണമെന്ന് പറഞ്ഞു ”
ഞാൻ ICU വിൽ കയറി
അവളുടെ ആ അവസ്ഥ കാണാൻ കഴിയുന്നതിലും അധികമായിരുന്നു.”ഏട്ടാ എന്റെ അവസാന ആഗ്രഹമാണ് ഒരു താലി എന്റെ കഴുത്തിൽ കെട്ടണം ”

അവൾ എങ്ങനയൊ അത് പറഞ്ഞു. എന്റെ ഹൃദയം നുറുങ്ങി കണ്ണ്നീർ ഒഴുകുകയായിരുന്നു.

ഞാൻ ഇറങ്ങി പുറത്തേക്ക് ഓടി , എല്ലാവരും നോക്കി നിന്നു. പുറത്തിറങ്ങി ഒരു ചരടും താലിയും വാങ്ങി തിരിച്ച് ഓടി. ICU വിൽ അവൾ എന്നെയും പ്രതീക്ഷിച്ച് കിടക്കുകയായിരുന്നു. ഞാൻ ദൈവത്തെ സാക്ഷിയാക്കി അവളെ താലി കെട്ടി അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു .പതിയെ ആ പുഞ്ചിരി അവളുടെ മുഖത്തു നിന്നു മാറി കണ്ണുകൾ ആടഞ്ഞു. അവളെയും എന്നെയും മരണം തോൽപ്പിച്ചു എന്നെനിക്ക് മനസിലായി. ICU വിൽ ഒരു നിലവിളി മുഴങ്ങി അവുടെ വീട്ടുകരാണ് എന്നെനിക്ക് മനസ്സിലായി. എന്റെ കണ്ണിൽ നിന്നും കണ്ണു നീർ തളം കെട്ടി നിന്നു. ഒരാഴ്ച മരവിച്ച അവസ്ഥ ആയിരുന്നു എനിക്ക് . ബോധം വന്നപ്പോൾ തോന്നിയത് ആത്മഹത്വ ചെയ്യാനാണ് . മൂന്ന് ശ്രമങ്ങൾ മൂന്നും പരാജയപ്പെട്ടു. കയ്യിലെ തുന്നി കെട്ട് മാത്രം മിച്ചമായി.

“മൂന്നു വർഷമായി അവളുടെ ഓർമ്മകൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വീട്ടുകാർ അവളെ മറക്കാൻ പറഞ്ഞു പറ്റിയില്ല. വേറെ വഴിയില്ലാതെ അമ്മ മറ്റൊരു വിവാഹത്തിനു നിർബദ്ധിച്ചു. അതിനീ ജന്മത്ത് കഴിയാത്തതിനാലും വീട് ഒരു തടവറയായതിനാലും ഒരു കൂട്ടുകാരൻ വഴി ഈ ജോലി നേടി ഇങ്ങു വന്നു.
ഇവിടെ തന്നെ കണ്ടപ്പോൾ അവൾ ! ദൈവം തിരിച്ചു തന്നുന്ന് വിജാരിച്ചു. പക്ഷെ അത് വെറും നടക്കാനാകത്ത അഗഹമാണെന്ന് മനസ്സിലാക്കുന്നതിനു മുൻപേ തന്റെ കയ്യിൽ ഞാൻ പിടിച്ചു സോറി , മാപ്പ് ”

ഞാൻ പറഞ്ഞു തീർന്നു അവളുടെ മുഖത്ത് നോക്കിയപ്പോൾ കലങ്ങി  മറഞ്ഞ കണ്ണുകളുമായി ഇരിക്കുകയാണ്
” ഞാൻ ”
അവൾ പറയുന്നതു കേൾക്കാൻ എനിക്ക് ആകുന്നില്ലായിരുന്നു. പഴയ കാര്യങ്ങൾ തികട്ടി വന്നു. ഞാൻ നടന്ന് ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു ,അവൾ അപ്പോഴും അവിടെ ഇരുന്ന് കരയുകയാണ്.

എന്റെ മനസ്സിൽ പഴയാ അനുഭവങ്ങൾ വന്ന് നിറഞ്ഞു . അന്ന് അനുഭവിച്ച ഏകാന്തത വീണ്ടും എന്റെ മനന്നസ്സിനെ ഇരുട്ടാക്കി. മുൻപിൽ കണ്ടത് BAR എന്ന ബോർഡാണ് ,ജീവിതത്തിൽ ഒരിക്കലും കുടിക്കില്ല എന്ന് ഓർമ്മ വച്ച നാളിൽ എടുത്ത തീരുമാനമാണ് പക്ഷെ ആ ഏകാന്തത എന്നെ അവിടേക്ക് നയിച്ചു. ഏതാണ് എന്നറിയില്ല കുടിച്ചു. വയറുനിറഞ്ഞിട്ടും ആ ഓർമ്മകൾ എന്നെ നോവിച്ചു , വീണ്ടും കുടിച്ചു. തറയിൽ നിൽക്കാനാകാത്ത ഞാൻ ബൈക്കടുത്ത് വീട്ടിലേക്ക് . കയ്യിൽ ബൈക്ക് നിൽക്കുന്നില്ല. എന്നാലും. ഇടവഴി വരെ എത്തി. മുൻപോട്ടു പോയപ്പോൾ  ഒരു ജീപ്പ് അവിടെ നിൽക്കുന്നുണ്ട് ,ഹെഡ് ലൈറ്റ് തെളിച്ചു.
” ഇവൻമാർക്ക് ഇനിയും തല്ലണമായിക്കും ”
ബൈക്ക് സ്റ്റാന്റിൽ വച്ച് ഇറങ്ങിയതും ബോധം പോയി നിലത്തു വീണതും ഒരുമിച്ചായിരുന്നു.

ബോധം വന്നപ്പോൾ മുകളിൽ ഒരു നല്ല സീലിംഗ് ഫാൻ പതിയെ കറങ്ങുന്നുണ്ട് , അതിൽ നിന്ന് തന്നെ പ്രകാശവും വരുന്നുണ്ട്. ഏതോ കൂടിയ ഫാനാണ് .

Leave a Reply

Your email address will not be published. Required fields are marked *