അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Posted by

 

എല്ലാവർക്കും നമസ്കാരം.ഇത് എന്റെ ആദ്യ കഥയാണ്. ഇത് തികച്ചും ഒരു പ്രണയ കഥയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. എന്നാൽ തുടങ്ങട്ടെ?

അലീന

Alina | Author : Chekuthane Snehicha Malakha

 

“കഴിഞ്ഞ കാര്യങ്ങൾ മറക്കണം. കഴിഞ്ഞിട്ട് മൂന്ന് വർഷമായില്ലേ. പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ട് നിന്റെ വാശിയല്ലേ നടക്കട്ടെ . ഇവിടെ നടന്ന പോലെ കടുംകയ്യൊന്നും ചെയ്യരുത്. എന്നാൽ ശരി വയ്ക്കുന്നു.”

“ശരി അമ്മേ” ഞാൻ ഫോൺ വെച്ചു.

ജീവിതത്തിൽ എന്തൊക്കെയാണ് നടന്നത് എല്ലാം മറക്കാൻ എല്ലാരും പറയുമ്പോഴും അവളുടെ ഓർമ്മക്കൾ എന്നെ തളർന്നത്തുന്നു.

എന്റെ പേര് എബി (28)കേരളത്തിൽ നിന്നും ബാങ്ക് മാനേജരായി ജോലി കിട്ടി ചെന്നൈയ്യിൽ എത്തിയത് ഇന്നലെയാണ്. നാളെ പുതിയ ജോലിയിൽ പ്രവേശിക്കണം. പഴയ ഓർമ്മകൾ എന്നെ തളർത്താൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. ജീവനു തുല്യം സ്നേഹിച്ച പെണ്ണ് മണ്ണോടലിഞ്ഞിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. എല്ലാം ഓർത്തു നിന്ന് കണ്ണ് നിറഞ്ഞു . ഇപ്പോൾ ഞാനൊരു ഷോപ്പിംഗ് കോംപ്ലക്സിലാണ് കുറച്ച് ട്രെസ്സ് എടുക്കണം. എല്ലാം കഴിഞ്ഞില്ലേ ഇനി നീ ഒരു വിവാഹം കഴിക്കണമെന്ന അമ്മയുടെ പിടിവാശിയിൽ നിന്ന് രക്ഷപ്പെടാനാണ് ദൂരോട്ട് ജോലിക്ക് വന്നത്. അല്ലെങ്കിലും ഒന്ന് മാറി നിൽക്കണമെന്ന് ഞാനും ആലോചിച്ചിരുന്നു.

ഷോപ്പിംഗ് കോംപ്ലക്സിന്റെ പടികൾ കയറിയപ്പോഴാണ് അവളുടെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞത് .അലീന അതാണ് അവുടെ പേര് . സ്നേഹിച്ച പെണ്ണ് മരിച്ചു പോകുമ്പോഴുള്ള വേദന ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കി. പടികൾ കയറുമ്പോൾ അവൾ അടുത്തെവിടെയോ ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു .അത് ഒരിക്കലും നടക്കില്ലെന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. എന്നാലും അവൾ
അടുത്തെവിടെയോ ഉണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ട് ഇരുന്നു.
നേരെ പോയത് ഡ്രസ് സെക്ഷനിലാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരിച്ചാണ് ഇവിടെ ഡ്രസ് സെക്ഷൻ ഉള്ളത്. ഷർട്ടുകൾ നോക്കുമ്പോഴാണ് ഒരു പെൺകുട്ടി ചുരിദാരിന്റെ  ടോപ്പുകൾ നോക്കുന്നത് കണ്ടത്. അവർ തിരിഞ്ഞണ് നിൽക്കുന്നത് എവിടെയോ കണ്ട രൂപം. മനസ്സിൽ വീണ്ടു അലീനയുടെ സാന്നിദ്ധ്യം വന്നു മൂടി . അവൾ തിരിഞ്ഞപ്പോൾ അവളുടെ മുഖം കണ്ട് ഞാൻ ഞ്ഞെട്ടി. അലീനയുടെ അതേ മുഖം . ഇതെങ്ങനെ സാധിക്കും അവൾ മരിച്ചു പോയില്ലേ . ഒരു നിമിഷം കൊണ്ട് ആയിരം
ചിന്തകൾ മനസ്സിൽ വന്നടിഞ്ഞു. ഞാനാകെ മരവിച്ച അവസ്ഥയിലായി. ഞാൻ അവളുടെ അടുത്തു പോയി കൈയ്യിൽ പിടിച്ചു
” അലീന അണോ ?”
അവൾ മരിച്ചു പോയെന്നറിയാമെങ്കിലും എന്റെ മനസ്സ് അത് കേട്ടില്ല.
” ഠോ,,”
എന്റെ മുഖത്ത് വീണ അവുടെ  കയ്യായിരുന്നു അതിന്റെ മറുപടി.
“Who are you?”

Leave a Reply

Your email address will not be published. Required fields are marked *