അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Posted by

എന്നെയും അവളെയും മുന്നിലേക്ക് വിളിപ്പിച്ചു. “വേഗം സമയമല്ല ” എന്നു പറഞ്ഞ് സീനിയർ ചേട്ടൻ ഒരു റോസാപ്പൂ കൈയ്യിൽ നന്നു.
അവൾ എന്റെ മുന്നിൽ നിൽക്കുകയാണ് എന്റെ ഹൃദയമിടുപ്പ് കൂടി വന്നു
“ഉം വേഗം ”
പിന്നെയും വാണിംഗ് വന്നു. ക്ലാസ് നിശംബ്ദമാണ് എന്തു നടക്കണമെന്നറിയാൻ . വരുന്നത് വരട്ടെയെന്ന വിജാരിച്ചു. ഇനി ഒരു അവസരം കിട്ടില്ല. എന്റെ ഭാഗ്യം ഇപ്പോൾ പരീക്ഷച്ച് അറിയാം.
ഞാൻ ഒരു മുട്ട് കുത്തി കൈയ്യിലെ റോസാപ്പൂ മുന്നോട്ട് കാണിച്ച്
“Will you marry me? ” . ഞാൻ ചോദിച്ചു.
ക്ലാസ്സിൽ ഒരു പൊട്ടിച്ചിരിയാണ് കേട്ടത്.”പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞപ്പോൾ കല്യാണം കഴിക്കട്ടേ എന്ന് ചോദിക്കുന്നോ ?”

സീനിയർ ചേട്ടൻ വക കമന്റടിയും കഴിഞ്ഞു.
‘എന്തുവാടെ ഇത് , എന്നാണ് എന്റെ ഫ്രണ്ട്സിന്റെ ഭാവം.
അപ്പോഴേക്കും അവൾ എന്റെ കയ്യിൽ നിന്നും റോസാപ്പു വാങ്ങിയിരുന്നു. രണ്ടു പേരും സീറ്റിൽ പോയി ഇരുന്നു. അവളുടെ മുഖത്ത് ചിരി മിന്നിമറയുന്നുണ്ടായിരുന്നു. ഉച്ചവരെ അങ്ങനെ പോയി. ഒരു പാട് ചിരിക്കാനും പറ്റി. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ കൈകഴുകാൻ പോകാൻ നേരം അലീന എന്റെ അടുത്തു വന്നു റോസാപ്പു എന്റെ നേരെ നീട്ടി
” I love You”
അവളുടെ വാക്കുകൾ കേട്ട് യുദ്ധം ജയിച്ച വീരനെ പോലെ നിന്നു. ക്ലാസ്സിലെ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്.
അന്ന് തുടങ്ങിയ പ്രണയം ഇരുവരുടെയും മനസ്സിനെ ഒന്നാക്കി. ഒന്നിച്ച് കറങ്ങാനും ബീച്ചിൽ പോകും തുടങ്ങി. അവളുടെ കയ്യിൽ മാത്രമേ ഞാൻ സ്പർശിച്ചിരുന്നുള്ളൂ. എല്ലാം വിവാഹ ശേഷം മതി എന്നത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണ്. പക്ഷെ മനസ്സുകൾ തമ്മിൽ കയ്മാറിയിരുന്നു. പഠനമൊക്കെ കഴിഞ്ഞ് വീട്ടിൽ പറയാം എന്നായിരുന്നു തീരുമാനം.
എംബിഎ നല്ല രീതിയിൽ ഞങ്ങൾ റാങ്കോടെ പാസ്സായി.Mcom   നും അവിടെ ഒന്നിച്ചു ചേർന്നു. നാല് വർഷം ഞങ്ങൾ പ്രണയിച്ചു. മറ്റെന്തിനെക്കാളും മനസ്സിനെ . പഠനം പൂർത്തിയായി റിസൾട്ട് വന്നപ്പോൾ Mcom ഞങ്ങൾ നല്ല രീതിയിൽ റാങ്കോടെ പാസ്സായി. അന്ന് തന്നെ ഞാൻ വീട്ടിൽ അവളുടെ കാര്യം പറഞ്ഞു. ജാതിയും മതവും ഒന്നായതിനാൽ പപ്പ എതിർത്തില്ല. ”നിന്റെ ജീവിതം നിന്റെ ഇഷ്ടം” എന്നായരുന്നു പപ്പയുടെ മറുപടി. പെങ്ങൾ പിന്നെ പണ്ടേ എന്റെ സൈഡാണ്. അമ്മ ഒന്ന് എതിർത്തു എങ്കിലും അലീനയുടെ ഫോട്ടോ കണ്ടതോടെ അമ്മയ്ക്കും സന്തോഷമായി.
ഞാൻ അവളെ വിളിച്ച് കര്യം പറഞ്ഞു.
നാളെ ഞാൻ വീട്ടിൽ പറഞ്ഞ് വൈകിട്ട് കാണാം എന്നായിരുന്നു അവളുടെ മറുപടി.
പറ്റേന്ന് വൈകുന്നേരം അവൾ വിളിച്ചു.

“എനിക്ക് നിന്നെ കാണണം , ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് നമ്മൾ സ്ഥിരം കാണുന്ന ബീച്ചിൽ വാ .”

ഞാൻ വേഗം വണ്ടിയെടുത്ത് ബീച്ചിലേക്ക് വിട്ടു.
അവളെ കാത്ത് നിന്ന എനിക്കു വന്നത് ഒരു ദുരന്ത വാർത്തയാണ്. അവളുടെ സ്കൂട്ടി ആക്സിഡന്റിൽപെട്ടു സീരിയസ്സായി ഹോസ്പിറ്റലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *