അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Posted by

ഡ്രിഗ്രി നല്ല രീതിയിൽ പാസ്സായി നല്ലൊരു കോളേജിൽ MBA ക്ക് അഡ്മിഷൻ എടുത്തു. വീട്ടിൽ നിന്നും 12 കിലോമീറ്റർ ദൂരമുണ്ട് കോളേജിലേക്ക് പപ്പ വാങ്ങി നൽകിയ പുത്തൻ പാഷൻ പ്രൊ ബൈക്കും എടുത്ത് കോളേജിലേക്ക് പോയി ഫസ്റ്റ് ഡേ ഇൻ മൈ ന്യൂ കോളേജ് . പുതിയ കോളേജ് പതിയ ഫ്രണ്ട്സ് മനസ്സ് മൊത്തം ഹാപ്പി ആയിരുന്നു. ബൈക്ക് ഒതുക്കി , വലിയ കോളേജ് ആണ് . എങ്ങനെയൊക്കെ ക്ലാസ് കണ്ടുപിടിച്ചു .

ക്ലാസ്സിൽ കുറേ പേർ വന്നിട്ടുണ്ട് ഞാൻ ഒരോരുത്തരും പരിചയപ്പെട്ടു. അതിൽ ഒരു പെൺകുട്ടിയുടെ മുഖം മനസ്സിൽ ഉടക്കി. അലീന അതായിരുന്നു അവുടെ പേര് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. മുൻ ജന്മ സൂഹൃദം പോലെ നല്ല ഒരു ആകാംഷ എനിക്ക് അവളിൽ തോന്നി. ക്ലാസിൽ  ടീച്ചർ പഠിപ്പിക്കുന്ന സമയം ഞാൻ അവളെ നോക്കി പക്ഷെ അവൾ ബോർഡിൽ ശ്രദ്ധ കൊടുത്ത് ഇരിക്കുകയാണ്. ഒരു മാസം കടന്നുപോയി ഞാൻ ആൺകുട്ടികളോട് കളിയും പറഞ്ഞ് ഇരിക്കും പെൺകുട്ടികളോട് എനിക്ക് വലിയ കമ്പനി ഇല്ല. പക്ഷെ ഉച്ചക്ക് ചോറ് പൊതി തുറക്കുമ്പോൾ സ്പെഷ്യൽ സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്നത് ചില പെൺകുട്ടികളാണ് . അവർ വന്ന് എന്റെ പൊതിയിൽ നിന്നും എടുക്കുമ്പോൾ ചില സമയം അലീനയിൽ ഒരു അസൂയ കണ്ടിരിന്നു.

നല്ല വെളുത്ത സ്വർണ്ണ നിറമായിരുന്നു അവൾക്ക് . അര് കണ്ടാലും ഇഷ്ടപ്പെടുന്ന മുഖകാന്തി, എപ്പോഴും ചിരിച്ച മുഖം . എനിക്ക് അവളോട് പ്രേമവും ആരാധനയും ഇഷ്ടവും എല്ലാം ഉണ്ടായിരുന്നു. പക്ഷെ എന്റെ സ്‌നേഹം അവളോട് പറയാൻ ഒരു പേടി ആയിരുന്നു. ഒരു പക്ഷെ അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ തളർന്നു പോകും.
എന്റെ ഇഷ്ടം മനസ്റ്റിലിട്ട് ദിവസങ്ങൾ നീങ്ങി. ഫസ്റ്റ് ഇയർ വാലന്റൻസ് ഡേ ക്കാണ് അതു സംഭവിച്ചത്.

ഏതൊരു പരിപാടിക്കും ഫസ്റ്റ് ഇയർ പിളേർക്ക് ഇട്ട് പണിയുന്നത് സിനിയേഴ്സിന്റെ ഹോബിയാണല്ലോ.
പതിവു പോലെ സീനിയേഴ്സ് വാലന്റൻസ് ഡേ യുടെ അന്ന് ക്ലാസ്സിൽ വന്നു.

ഏതെങ്കിലും ഒരു പെൺകുട്ടി ക്ലാസ്സിലെ ഒരു ആൺകുട്ടിയ സെലക്ട് ചെയ്യണം ആ ആൺകുട്ടിക്ത പെൺകുട്ടിയോട പ്രേമാഭ്യർത്ഥന നടത്തണം അതും ക്ലാസിലെ എല്ലാവരുടെയും മുന്നിൽ വച്ച് ,ഇതാണ് അവർ ഞങ്ങൾക്കു തന്ന ടാസ്ക് .
ക്ലാസ്സിലെ എല്ലാവരും ചമ്മി നാറി ഇരുന്നു.
സീനിയേർസിലെ ഒരു ചേട്ടൻ വന്നു ആദ്യം വിളിച്ചത് അലീനയെ ആണ്.

“”നീ ഒരു പയ്യനെ സെലക്ട് ചെയ്”

സീനിയർ ചേട്ടൻ ആൺകുട്ടികളുടെ വശം ചൂണ്ടികാണിച്ച് പറഞ്ഞു.
എല്ലാവരും ആകാംശയോടെ ഇരുന്നു. കാരണം ഒരുപാട് ചെറുക്കന്മാർ അവളുടെ പുറകേ നടന്നതാണ് എല്ലാവരെയും അവൾ സഹോദരാ എന്ന് വിളിച്ച് ഒഴിവാക്കി. ഒരു നിമിഷം ക്ലാസ്സിൽ നിശംബ്ദത നിറഞ്ഞു .
അവൾ വിരൽ ചൂണ്ടി. ഞാൻ ഒരു നിമിഷം നിശ്ചലമായി. അവൾ എന്നെയാണ് ചൂണ്ടിയത
“വാ ”

Leave a Reply

Your email address will not be published. Required fields are marked *