അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Posted by

അവുടെ മുഖം ചുവന്നു.അവൾ അതും ചോദിച്ച് അവിടുന്ന് പോയി. ചുറ്റും നിന്നവർ എന്നെ നോക്കി നിൽക്കുന്നുണ്ട്. പിന്നെ അവിടെ നിന്നില്ല. വേഗം വാടക വീട്ടിലേക്ക് പോയി.
സാമാന്യം കൊള്ളാവുന്ന ഒരു നില വീട്.  ഞാൻ ഒറ്റയ്ക്കാണ് , എന്റെ മുന്നിൽ ഒരുപാട് ചോദ്യം ഉയർന്നു. എന്റെ അലീനയുടെ മുഖം എങ്ങനെ അവർക്ക് കട്ടി .അങ്ങനെ പതിവുപോല ഉറങ്ങാതെ കിടന്നു. ഉറക്കം നഷ്ടപ്പെട മൂന്ന് വർഷം.
രാവിലെ എണീറ്റ് കാര്യങ്ങളൊക്കെ നോക്കി തട്ടുകടയിൽ നിന്ന് കാപ്പിയും കുടിച്ച് ബാങ്കിൽ ജോയിൻ ചെയ്തു. ബാങ്കിലെ തിരക്കിൽ മുഴുകുമ്പോഴും ഇന്നലത്തെ സംഭവം മനസ്സിൽ
ചോദ്യങ്ങളുയർത്തി. നാലു മണിക്ക് ബാങ്കിൽ നിന്ന് ഇറങ്ങി. ബാങ്കിൽ നിന്നും 6 കിലോമീറ്ററുണ്ട് വീട്ടിലെത്താൻ  .ട്രോഫിക്കിൽ നിൽക്കുമ്പോൾ പിന്നെയും ആ മുഖം എന്റെ കണ്ണിൽ ഉടക്കി. മുൻപിൽ ഒരു കാറിൽ അവളിരിക്കുന്നു. ഒരു ഓപ്പൺ കാറാണ് കണ്ടാലറിയാം നല്ല വിലയുള്ള കാറാണ് . എന്നിൽ ആകാംഷ ഉണർന്നു “ആരാണ് അവൾ?” എന്റെ മനസ്സിൽ ചോദ്യം ഉയർന്നു . ട്രോഫിക് മാറി അവൾ കാർ ഓടിച്ചു പോയപ്പോൾ ഞാൻ പുറകേ പോയി .അവൾ അത്യാവശ്യം സ്പീഡിലാണ് പോകുന്നത് , ഞാൻ എന്റെ ബൈക്ക് പുറകേ പറപ്പിച്ചു. കുറേദൂരം എത്തിയപ്പോൾ അവൾ ഞാൻ പുറകേ വരുന്നത് അവൾ കണ്ടു ,ഞാൻ ഹെൽറ്റ് വച്ചിട്ടിലായിരുന്നു. അവൾ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയത് ഞാൻ കണ്ടു . കുറച്ചു കൂടി മുന്നോട്ടു പോയി അവർ ഒരു വീട്ടിലേക്ക് കാറ് ഓടിച്ചു കയറ്റി . ഒരു ഇരുനില വീട് ,അവൾ നല്ല ഒരു പണക്കാരി ആണെന്ന് വീട് കണ്ടപ്പോൾ മനസ്സിലായി. അതാണ് അവൾക്ക് ഇത്ര ദേഷ്യവും അഹങ്കാരവും .അല്ലെങ്കിൽ പരിചയമില്ലാത്ത ഒരാൾ ഒരു പെണ്ണിന്റെകയ്യിൽ പിടിച്ചാൽ അടിക്കുക അല്ലാതെ എന്തു ചെയ്യാനാണ് . ഞാൻ ബൈക്ക് തിരിച്ച് എന്റെ വീട്ടിലേക്ക് പോയി. മനസ്സ് കുത്തി ഒലിക്കുന്ന ഒരു വെള്ളചാട്ടം പോലെ കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു.
പിറ്റേന്നും അവളെ ട്രാഫിക്കിൽ വച്ചു കണ്ടു. കാണുമ്പോൾ “എന്റെ അലീന” എന്ന് മനസ്സ് മാന്ത്രിച്ചു കൊണ്ട് ഇരുന്നു. ഇന്നും അവുടെ പുറകേ പോയി , ഇന്നും അവൾ ഞാൻ പുറകേ വരുന്നത് കണ്ടു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി. പിറ്റേന്നും ഇതു തന്നെ സംഭവിച്ചു.അടുത്ത ദിവസം ബാങ്കിലിരിക്കുമ്പോഴാണ് അനിയത്തി എന്നെ വിളിക്കുന്നത്. ഞാനും അവളും പപ്പയും അമ്മയും അടങ്ങുന്ന ഒരു കൊച്ചു കുംബമാണ് ഞങ്ങളുടേത്. ആലിയ അതാണ് അനിയത്തിയുടെ പേര് , എന്റെ ജോലിയുടെയും അവളുടെ കോളേജിലേയും കാര്യങ്ങൾ തമ്മിൽ പറഞ്ഞു.
“ചേട്ടാ  കഴിഞ്ഞതു കഴിഞ്ഞു ചേട്ടനെല്ലാം മറക്കണം”. അവൾ അതു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു മനസ്സിൽ അലീനുടെ ചിന്തകൾ നിറഞ്ഞു. പിന്നെ ജോലിയിൽ ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ബൈക്കെടുത്ത് ബീച്ചിലേക്ക് വിട്ടു തിരമാലകൾ നോക്കി ഇരുന്നപ്പോൾ പഴയകാര്യങ്ങൾ മനസ്സിൽ വന്നു. പൊട്ടി കരയനല്ലാതെ എനിക്ക് മറ്റൊന്നിനും തോന്നിയില്ല. നേരം ആറ്

Leave a Reply

Your email address will not be published. Required fields are marked *