അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Posted by

നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. അവളുടെ അമ്മ എല്ലാവർക്കും കാപ്പി വിളമ്പി .എന്റെ തലയിൽ തലോടിക്കൊണ്ട് അവളുടെ അമ്മ പറഞ്ഞു ” മോൻ ഇനി വിഷമിക്കരുത്. ”
നല്ല പണക്കാരാണ് എന്ന്  കണ്ടാലറിയാം അവളുടെ അച്ഛന് ബിസിനസ്സാണ് , മോൻ അയാളെ സഹായിക്കുന്നു. പക്ഷെ പണത്തിന്റെ ഒരു അഹങ്കാരവും ഞാൻ അവരിൽ കണ്ടില്ല.
ഭക്ഷണം കഴിഞ്ഞ് യാത്ര പറഞ്ഞ് ഞാനിറങ്ങി. എന്റെ ബൈക്ക് മുറ്റത്ത് ഉണ്ട് , പോകുന്നേരം അയാൾ വിളിച്ചു പറഞ്ഞു “മോനേ ഇടക്കൊക്കെ ഇങ്ങോട്ട് വരണേ എന്ന് ” .
ഞാൻ ശരി എന്ന് പറഞ്ഞ് ഇറങ്ങി ഗായത്രിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് .
പക്ഷെ എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു ഗായത്രി അല്ല അലീന എന്ന് , കാരണം ഉണ്ട് – മുഖം ഒരു പോലെ ഏഴുപേർക്ക് കാണുമായിരിക്കും പക്ഷെ സംസാരം , നടത്തം, സ്വഭാവം ,ചിരി എല്ലാം അലീനയുടേത് പോലെ തന്നെ .അത് മാത്രമല്ല അലീന അടുത്തു വരുമ്പോഴുള്ള മുല്ല പൂവിന്റെ മണവും അവളിൽ നിന്ന് ഞാനറിഞ്ഞു.
ഞാനോരോന്ന് ആലോചിച്ച് വീട്ടിലേക്ക് പോയി അവിടുന്ന് ബാങ്കിലേക്കും.
ഉച്ചയ്ക്ക് ക്ലർക്കുവന്നു പറഞ്ഞു
” സർ ഒരു വിസിറ്ററുണ്ട് ”
ഞാൻ വരാൻ പറഞ്ഞു.
അത് ഗായത്രി ആയിരുന്നു.
അവൾ വന്ന് മുന്നിലെ ചെയറിൽ ഇരുന്നു. അവൾ ഒരു നിമിഷം മൗനമായി ഇരുന്നു.
“” എന്താ വേണ്ടത് ഗായത്രി ” ഞാൻ തിരക്കി.
“അത് , അലീനയുടെ സ്ഥാനത്ത് എബിക്ക് എന്നെ കാണാൻ പറ്റുമോ ? ” . അത് എന്റെ മനസ്സിൽ തീക്കനൽ പോലെ പതിച്ചു. അലീനയെ അല്ലാതെ വേറെ ആരെയും കുറിച്ച് ആലോചിച്ചിട്ടില്ല.
” തന്നെ കണ്ടതു മുതൽ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ വെറുതേ ആണ് ചേട്ടനോട് ഒരാൾ പിറകേ ഫോളോ ചെയ്യുന്നു എന്ന് പറഞ്ഞത് , അതിന് തന്നെ തല്ലുമെന്ന് ഞാൻ വിജാരിച്ചില്ല ആം സോറി”. ഇത്രയും  പറഞ്ഞ് അവർ പറത്തേക്ക് പോയി. അവൾ കരയുന്നുണ്ടായിരുന്നു ,അത് എന്നെ കൂടുതൽ മുറിവേൽപ്പിച്ചു. രാത്രി ഞാൻ ഓരോന്നാലോചിച്ചു കിടന്നു. എന്റെ മനസ്സ് മാന്തിച്ചു കൊണ്ടിരുന്നു അവൾ ഗായത്രി അല്ല അലീന ആണ് . രാത്രി സ്വപ്നത്തിൽ അവൾ വന്നു അലീന,”നീ എന്തിനാ പേടിക്കുന്നേ അത് ഞാൻ തന്നെയാണ് ” , ഇതാണ് അവൾ എന്നോട് പറഞ്ഞത്.
പിറ്റേന്ന് രാവിലെ ബാങ്കിലേക്ക് തിരിച്ചു. ഉച്ചക്ക് ഗായത്രി എന്റെ ഫോണിൽ വിളിച്ചു “ഒന്നു കാണണം ആ ബീച്ച് വരെ വരണം ” . ഞാൻ ഉച്ചക്ക് ഇറങ്ങി അവിടെ എത്തി. എന്നെയും കാത്ത് അവൾ നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരുപാട് സംസാരിച്ചു , പലതും എന്നെ മോട്ടിവേറ്റ് ചെയ്യാനുള്ളതായിരുന്നു. എന്റെ മനസ്സിൽ മൂന്നു വർഷമായി അലയടിച്ച ആ തിരമാലകൾ ശാന്തമായി. അവിടന്ന് പോകും നേരം അവൾ പറഞ്ഞു ,
” അച്ഛൻ പറഞ്ഞു ഇതു പോലെ ഒരു ചെറുക്കനെ ഇനി കിട്ടില്ല കൈവിടാതെ മുറുക്കെ പിടിച്ചോളാൻ”

അവൾ ഒരു പുഞ്ചിരി സമ്മാനിച്ച് കാറിൽ കയറി പോയി.
എന്റെ അലീനയെ തിരികെ കിട്ടിയെന്ന് എന്റെ മനസ്സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *