💞യക്ഷിയെ പ്രണയിച്ചവൻ 2 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ശരീരത്തിലേക്ക് വെള്ളം വീണപ്പോ തണുപ്പിനെക്കൾ ഏറെ ചൂടാണ് അനുഭവപ്പെട്ടത്. പെട്ടന്ന് എന്തോ ഓർത്തെന്നപ്പോലെ കാർത്തി കുളി പാതിവഴിയിൽ നിർത്തി റൂമിലേക്ക് പോയി. സമയം നോക്കി 02.35.അവൻ പതിയെ ബെഡിലേക്ക് ഇരുന്നു.എന്തോ ആലോചിച്ചു.

കാർത്തി: എങ്ങനെ എങ്കിലും ഒന്ന് രാത്രിയായാൽ മതിയായിരുന്നു.

എന്തോ മനസ്സിൽ ഉറപ്പിച്ചപ്പോലെ അവൻ പറഞ്ഞു.

എത്രയൊക്കെ നോക്കിട്ടും സമയം പോകുന്നില്ല എന്ന് കണ്ട അവൻ തന്റെ ബൈക്കുമെടുത്ത് ചുറ്റാനിറങ്ങി.ബിച്ചിലും പാർക്കിലുമായി അവൻ സമയം ചിലവഴിച്ചു.രാത്രി ഏകദേശം 9.00 മണിയായി.അപ്പോളാണ് ഒരു സിനിമക്ക് പോയാലോ എന്നാ ചിന്ത അവനിൽ ഉണ്ടായത്.നേരെ അടുത്തുള്ള തിയേറ്ററായ അളന്താ തിയേറ്ററിലോട്ട് അവൻ വണ്ടിയും എടുത്തിറങ്ങി.അവൻ അപ്പോൾ നിന്നിരുന്നത് ബിച്ചിൽ ആണ്.ബിച്ചിൽ നിന്ന് ഏകദേശം 10 min വേണ്ട തിയേറ്ററിൽ എത്താൻ.അവന്റെ വണ്ടി തിയേറ്റർ ലക്ഷ്യമാക്കി നിങ്ങി.അധികം വൈകാതെ തന്നെ അവൻ തിയേറ്ററിൽ എത്തിയിരുന്നു.ടിക്കറ്റ് എടുത്ത് അവൻ അകത്തേക്ക് പ്രവേശിച്ചു.തമിഴ് നടൻ സൂര്യയുടെ “കാപ്പാൻ” ആയിരുന്നു തിയേറ്ററിൽ.ഏകദേശം 1.00 മണിയോടെ സിനിമ തീർന്നു.അവിടെന്ന് ഇറങ്ങി അവൻ നേരെ വണ്ടി എടുത്ത് പുറത്തേക്ക് ഇറങ്ങി.അത്യാവശ്യമായി എവിടെയോ ഏത്തണ്ട രീതിയിലാണ് അവൻ വണ്ടി ഓടിച്ചത്.അവിടെന്ന് ഏകദേശം 20 min യാത്ര.അവസാനം അവൻ ബൈക്ക് ആ main റോഡിന്റെ സൈഡിൽ ഒതുക്കി.മുഖത്ത് ഒരു ചിരിയോടെ അവൻ തന്റെ വലത് സൈഡിലോട്ട് നോക്കി.

“അതെ മനു ഒരിക്കലും പോവരുത് എന്ന് പറഞ്ഞ ആ സ്ഥലം യക്ഷികുന്ന്.”

കാർത്തി ബോധപൂർവം തന്നെയാണ് അങ്ങോട്ടേക്ക് നടന്നത്.കുറച്ച് നേരം നടന്നപ്പോ തന്നെ അവൻ ലക്ഷ്യസ്ഥാനത് എത്തി.ഫോണിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ആണ് അവൻ കുന്ന് കയറിയത്.എന്നാൽ അവനെ അതിശയിപ്പിച്ചുകൊണ്ട് പൂർവാധികം ശക്തിയോടെ ചന്ദ്രൻ ഉദിച്ചു നിന്നു സുര്യനെ പോലെ.അവന് അതൊരു അത്ഭുതം ആയിരുന്നു.അവൻ ചന്ദ്രനെ കണ്ടിട്ടുണ്ടെങ്കിൽപോലും ആദ്യമായ ഇങ്ങനെ……തനിക്ക് വേണ്ടിട്ടാണ് ചന്ദ്രൻ അത്രക്കും പ്രകാഷിച്ചു നിൽക്കുന്നതെന്ന് അവന് തോന്നിപ്പോയി.അവൻ ആ കുന്നിൻചെരുവിൽ ഇരുന്നു. നേരെ നോക്കിയാൽ അവന് ആ പാലമരം കാണാം.അങ്ങനെ കുറെയേറെ നേരം അവൻ അവിടെ ഇരുന്നു.ഒരു സ്വപ്നം കണ്ടതിന്റെ പേരിൽ.

ഒരുപാട് നേരം ഒരു പേടിയുമില്ലണ്ട് അവൻ അവന്റെ പകുതിക്കായി ആ യക്ഷികുന്നിൽ കാത്തിരുന്നു.

കാർത്തി: “പാറു……………… പാറു……………….. ”

കാർത്തി ഒരു ഭ്രാന്തനെ പോലെ കൂകി വിളിച്ചു……

സമയം 1.45

വിഷമത്തോടെ ആണെങ്കിലും കാർത്തി അവിടെ നിന്നും എണിറ്റ് നടക്കാനൊരുങ്ങി.

“എന്താ കാർത്തി കാത്തിരുന്ന് മടുത്തോ???? ”

Leave a Reply

Your email address will not be published. Required fields are marked *