💞യക്ഷിയെ പ്രണയിച്ചവൻ 2 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

മനു: പലതരം phycho-നെ കണ്ടിട്ടുണ്ട്.പക്ഷെ ഇതുപോലൊരെണ്ണം

കാർത്തി ഒരു പുച്ഛചിരിയോടെ മനുവിനെ നോക്കി.

കാർത്തി: എടാ ജനിക്കുമ്പോ തന്നെ ആരും phycho ആയി ജനിക്കുന്നില്ല.അവരുടെ സാഹചര്യങ്ങൾ, അവരിലെ വിഷമങ്ങൾ,തനിക്ക് എല്ലാരും ഉണ്ട് എന്നാൽ താൻ എല്ലാവരിൽ നിന്നും ഒറ്റപ്പെടുകയാണ് എന്നാ തോന്നൽ അവനെ phycho ആക്കും.ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

അതുകൊണ്ടാ നീ നേരത്തെ പറഞ്ഞത് പോലെ ഞാനൊരു phycho ആയത്.

കാർത്തിയുടെ ഒറ്റ ശ്വാസത്തിലുള്ള പറച്ചിൽ കേട്ടപ്പോ ആണ് താൻ പറഞ്ഞത് അവനെ അത്രത്തോളം വേദനിപ്പിച്ചു എന്ന് മനുവിന് മനസിലായത്.

മനു: ടാ ഞാൻ വേറൊന്നും ഉദേശിച്ച് പറഞ്ഞത് അല്ല. Sorry ടാ………. നിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഞാൻ തന്നെ ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.അപ്പോളത്തെ ആ സാഹചര്യത്തില് അങ്ങനെ പറഞ്ഞു പോയതാ നീ ഷെമിക്ക്……..

കാർത്തി: ഏയ്‌ നിനക്കെന്നെ എന്തും പറയാം. അതിനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്ക് തന്നിട്ടുണ്ട്.ചിലപ്പോ നീ എന്നെ വെറുമൊരു ഫ്രണ്ട് ആയിട്ട് മാത്രം ആയിരിക്കും കണ്ടിട്ടുളെ.പക്ഷെ ഞാൻ നിന്നെ അങ്ങനെ അല്ല കണ്ടിരിക്കുന്നെ.ഒരു അച്ഛൻ മകനെ കെയർ ചെയുന്നത് പോലെ നീ എന്നെ പല സമയവും കെയർ ചെയുന്നു.അതുപോലെ ഒരു അമ്മ മകനെ സ്നേഹിക്കുന്നത് പോലെ നീ എന്നെ എപ്പോളും സ്നേഹിക്കുന്നു.എന്റെ ലൈഫിൽ അച്ഛനും അമ്മയും ഉണ്ടെങ്കിൽ പോലും അന്നും ഇന്നും അവരിൽ നിന്നും ഞാൻ ആഗ്രഹിച്ച, എനിക്ക് കിട്ടാതെ പോയ എല്ലാം തരുന്നത് നീയാ നന്പാ.

ഇത്രയും കേട്ടപ്പോ തന്നെ മനു അവനെ കെട്ടിപിടിച്ചു. മനുവിന് പറയാൻ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ മനു അതെല്ലാം കണ്ണിരാൽ കാർത്തിയുമായി പങ്കു വച്ചു.എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല.കാർത്തി തന്നെ മനുവിനെ അവന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി.

കാർത്തി: എന്തിനാ മലരേ രാവിലെ തന്നെ പട്ടി മോങ്ങുന്നത് പോലെ കരയാനെ????

മനു: കരയിപ്പിച്ചതും പോരാ കളിയാക്കുന്നോ പന്നി……….

കാർത്തി: അല്ല നീ എപ്പോളാ ഇറങ്ങുന്നെ????

മനു: ഞാൻ മാത്രം അല്ല നീയും എന്റെ കൂടെ വാ എന്റെ വീട്ടിലേക്ക്.

കാർത്തി: അതൊന്നും വേണ്ടടാ നീ വിട്ടോ.ഇനി ഉള്ള 4 ദിവസം ഞാൻ ട്രിപ്പ്‌ അടിക്കാൻ തീരുമാനിച്ചു.

മനു: എങ്ങനെ പോവുന്ന????

Leave a Reply

Your email address will not be published. Required fields are marked *