മനു: അളിയാ നീ അങ്ങോട്ട് പോവരുത്!!!!plz…….
കാർത്തി: ഓ ഇത് പറയാനാണോ നീ തിരിച്ചു വന്നത്.പോവില്ല സത്യം പോരെ……..
മനു: എനിക്ക് നിന്നെ വിശ്വാസം പോരാ എന്നാലും വിശ്വാസിച്ചല്ലേ പറ്റു.ശെരിയളിയാ.
മനു കണ്ണീർ തുടച്ചു വീണ്ടും നടന്നകന്നു.തന്നെ കുറിച്ച് ആരെങ്കിലും ഓർക്കുന്നുണ്ടങ്കിൽ,തന്നെ കുറിച്ച് ആരെങ്കിലും വേവലാതിപെടുന്നുണ്ടെങ്കിൽ അത് മനു മാത്രമാണ്.കാർത്തി ഓർത്തു.ഭാഗ്യം ആണ് അവനെ പോലൊരു ഫ്രണ്ടിനെ കിട്ടിയത്.അവൻ വീണ്ടും കട്ടിലിലേക്ക് മറിഞ്ഞു.പതിയെ ഉറക്കത്തിലെക്ക് വഴുതി വീണു.
“കാർത്തി എന്നെ മറന്നോ????ഞാൻ നിന്റെ പാറുവാ.എനിക്ക് നിന്നെ കാണാൻ എന്തോരം ആഗ്രഹം ഉണ്ടെന്ന് അറിയോ. ….. ക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്.നീ വിചാരിച്ചാൽ എനിക്ക് നിന്നെയും,നിനക്ക് എന്നെയും കാണാം.ഇന്ന് രാത്രി യക്ഷികുന്നിലോട്ട് വാ…………..”
ഫോൺ ring ചെയുന്നത് കേട്ടാണ് കാർത്തി ഞെട്ടി എണീറ്റത്.കണ്ടതെല്ലാം സ്വപ്നം ആണെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.അവൻ ഫോൺ എടുത്തു.പരിചയം ഇല്ലാത്ത നമ്പർ ആണ്.
കാർത്തി: ഹലോ……..
കാർത്തിയുടെ ശബ്ദം കേട്ടതും മറുതലക്കൽ നിന്നും ഒരു കിളിനാദം ഒഴുകിയെത്തി.
: ഹലോ കാർത്തി
ആ ശബ്ദത്തിനുടമയേ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
കാർത്തി: അനു, എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.
അനു: എന്തിനാ കാർത്തി എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ???? ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തേ????
കാർത്തി: അനു എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല.ഒന്ന് വച്ചിട്ട് പോവാവോ
അനു: ഞാൻ എപ്പോ നിന്നെ വിളിച്ചാലും നീ എന്നോട് ഇങ്ങനെ ചൂടാവുന്നു.ഇതിനുമാത്രം എന്ത് ചെയ്തേടാ ഞാൻ????
ഇത്രയും പറഞ്ഞ് അനു വിതുമ്പാൻ തുടങ്ങി.അനു കരയുകയാണെന്ന് കാർത്തിക്ക് മനസിലായി.
കാർത്തി: അനു, ആവശ്യം ഇല്ലാത്ത കാര്യത്തിനാണ് നീ ഇങ്ങനെ കരയുന്നത് ഈ മുതലകണ്ണീരിൽ വിഴണമെങ്കിൽ കാർത്തി രണ്ടാമത് ജനിക്കണം f**k off
ഇത്രയും പറഞ്ഞ് കാർത്തി ഫോൺ cut ചെയ്ത് ബെഡിലേക്കിട്ട് കുളിക്കനായി ഇറങ്ങി.ഇതേ സമയം അനു തന്റെ സങ്കടത്തിത്തെ മറച്ചു വെക്കാനാകാതെ പൊട്ടികരഞ്ഞു.അവളെ ആശ്വാസിപ്പിക്കാൻ അവളുടെ ഉറ്റ സുഹൃത്ത് അഞ്ജലിയും ഉണ്ടായിരുന്നു.