പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Posted by

”” ആ മാർക്കോസുണ്ടോ ഇപ്പളും ?”” നളിനി എത്തിനോക്കിയിട്ട് മുഷിഞ്ഞ നൈറ്റിക്ക് മീതെ അലമാരയിൽ ഇട്ടിരുന്ന തോർത്തെടുത്തു മാറിടത്തിന് മുകളിൽ ഇട്ടു .

“‘ ഓ … അയാളൊണ്ട് ,,”’

“” ഒടുങ്ങാൻ അയാളൊന്നും ചാകുവേല .ദുഷ്ട്ടനെ പന പോലെ വളർത്തൂന്നാ “‘ നളിനി പിറുപിറുത്തു .

”” ആരിത് ….കേറി വന്നാട്ടെ സാറെ . ആണ്ടിനും സംക്രാന്തിക്കുമൊക്കെയേ ഇങ്ങോട്ടൊക്കെ നിങ്ങളെപ്പോലൊള്ളോര് വരാറുള്ളൂ “”‘ പോലീസ് ജീപ്പ് കിതച്ചു ചായക്കടയുടെ മുന്നിൽ നിന്നപ്പോൾ മെമ്പർ വെളുക്കെ ചിരിച്ചോണ്ട് ജീപ്പിനടുത്തേക്ക് ചെന്നു .

“‘ആ താനിവിടെ ഉണ്ടായിരുന്നോ മെമ്പറെ “” അധികം പ്രായമില്ലാത്ത ചെറുപ്പക്കാരനായിരുന്നു എസ് ഐ . അയാൾ മെമ്പർക്ക് കൈ കൊടുത്തപ്പോൾ പുറകിൽ നിന്ന് മൂന്നാല് പോലീസുകാർ യൂണിഫോമിലും അല്ലാതെയും ചാടിയിറങ്ങി .

“” എന്തോന്ന് നാടാണെടോ ഇത് . ഒരു മാറ്റൊമില്ലല്ലോ “”

“‘സാറിങ്ങോട്ട് വന്നിട്ട് അഞ്ചാറുമാസമായില്ലേ … ഇനിയൊരു മൂന്നുമാസോം കൂടി കഴിഞ്ഞാൽ കുടിൽ ചില മാറ്റോം കാണും “””‘ തടിയുള്ള പോലീസുകാരൻ പറഞ്ഞപ്പോൾ മെമ്പർ മുഖം ചുളിച്ചുപറഞ്ഞു

“‘സാറെ മാസ്ക്കില്ല … കടയും തുറന്നു വെച്ചേക്കുന്നു “‘ എസ് ഐയുടെ ചെവിയിൽ ഒരു പോലീസുകാരൻ കുശുകുശുത്തു .

” കഴിക്കാൻ വല്ലോമുണ്ടോ ?”” എസ് ഐയും പുറകെ പോലീസുകാരും അകത്തേക്ക് കയറി .

പിള്ളേച്ചൻ പതിയെ കുത്തുകല്ലിറങ്ങി അടുക്കളയിലേക്കിറങ്ങിയതും നളിനി മുകളിലേക്ക് കയറി വന്നു .

“‘ മെമ്പറെ … നല്ല ഫലഫൂയിഷ്ടമായ മണ്ണായത് കൊണ്ടാണോ താനിവിടെ ചുറ്റിക്കറങ്ങുന്നത്”” തടിയൻ പോലീസുകാരൻ നളിനിയുടെ കൊഴുത്ത ശരീരത്തിലേക്ക് നോക്കിചോദിച്ചു .

“”നമ്മളെ വെറുതെ വിടെന്റെ മാർക്കോസേ “” മെമ്പർ അയാൾ പറഞ്ഞിതിഷ്ടപ്പെടാതെ കലിച്ചു

“‘ ആദിവാസികളെ പിഴിഞ്ഞൂറ്റി നീ ഒന്നൂടെ കൊഴുത്തല്ലോടി നളിനീ “”’ തൂക്കിയിട്ടിരിക്കുന്ന വഴക്കുലയിൽ നിന്ന് ചെറുപഴം ഉരിഞ്ഞുകൊണ്ടയാൾ നളിനിയുടെ ചെവിയിൽ പിറുപിറുത്തു

“‘ പുട്ടും കടലക്കറീം ഒണ്ട് സാറെ . പിന്നെ ഞാലിപ്പൂവനും “” നളിനി അയാൾ പറഞ്ഞത് മൈൻഡ് ചെയ്യാതെ അനിഷ്ടത്തോടെ എസ് ഐയുടെ മുന്നിൽ ചെന്ന് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *