“” എന്റെ പൊന്നു നളിനി .. എനിക്കിഷ്ടമില്ലാഞ്ഞിട്ടാണോ പൊന്നേ .. നിനക്ക് വല്ലോം വന്നാലെന്നാ ചെയ്യൂന്നു കരുതിയാ .. നിങ്ങള് വന്നു നാലിന്റന്നു നിന്നെ എന്റെ നെഞ്ചിലേക്ക് തള്ളി വിട്ടിട്ട് പിള്ളേച്ചൻ ഇവളെ നോക്കണോന്നെന്നോട് പറഞ്ഞപ്പോപറഞ്ഞപ്പോ നീ പറഞ്ഞതെനിക്കിപ്പഴും ഓർമയുണ്ട് . അങ്ങേര് എന്റെ ദേഹത്ത് കൈവെച്ചിട്ടില്ല പക്ഷേ എന്റെ കെട്ട്യോനാ, .അങ്ങേരെയിട്ടേച്ച് വരണോന്ന് മാത്രം പറയരുതെന്ന് .പലതവണ പിള്ളേച്ചൻ നിന്നോട് പറഞ്ഞതല്ലേ എന്റെ കൂടെ പോകാൻ . ആരുമില്ലാത്തപ്പോ എനിക്കങ്ങേരെ ഉണ്ടാരുന്നുള്ളു .. അങ്ങേരെ വിട്ടേച്ചു വരാണോന്ന് മാത്രം പറഞ്ഞേക്കരുതെന്ന് പറഞ്ഞ ആ നീ എന്റെ കൂടെ വരത്തിലെന്നെനിക്ക് നന്നായിയറിയാം .അതുകൊണ്ടാ നളിനി വല്ലോം വരൂന്നു കരുതി നിന്നെയടുപ്പിക്കാത്തെ . .”‘ നളിനി മത്തായിയുടെ നെഞ്ചിൽ തലവെച്ചുകിടന്നു വിമ്മി വിമ്മി കരഞ്ഞു .
“‘ ഡോ പിള്ളേ .. നാലഞ്ച് ചായ തന്നെ ..”” രണ്ടാം പൊക്കം ചായക്കട അടച്ചുവെച്ച പലകകൾ തട്ടിനീക്കി മാർക്കോസിന്റെ തല അകത്തേക്ക് നീണ്ടു .
“‘പാലില്ല സാറെ .. . കട അച്ചിട്ടേക്കുന്നത്കൊണ്ട് പാല് വാങ്ങല് നിർത്തി . കട്ടൻ തരാം””’
“‘കട്ടനെങ്കിൽ കട്ടൻ ….ഡാ ചെറുക്കാ ..നീയവരെയൊന്ന് സഹായിച്ചെടാ … ഇതാ ഊരിലേക്ക് ഞങ്ങള് വരത്തില്ലാത്തേ …എന്നാ സ്നേഹമാ ഇവറ്റകൾക്ക് .. സല്ക്കാരോം പിന്നെ ഒള്ള കായും കെഴങ്ങുമൊക്കെ കെട്ടിപ്പിതിഞ്ഞു തരുകേം ചെയ്യും “”’ മാർക്കോസ് നളിനിയെ ചുഴിഞ്ഞു നോക്കി പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്കിറങ്ങി .
പോപ്പി പലക മാറ്റി ജീപ്പിലേക്ക് ആദിവാസികൾ ചുമന്ന് കൊണ്ട് വരുന്ന ചാക്കുകെട്ടുകൾ ജീപ്പിന്റെ മുകളിൽ കേറ്റാൻ കൂടി .
“”’ നശിച്ചു പോകത്തെ ഒള്ളൂ കാലമാടന്മാര് “”’ പോലീസ് ജീപ്പ് ഇറക്കമിറങ്ങി തുടങ്ങിയപ്പോൾ നളിനി കയ്യെടുത്തുപ്രാകി
“‘അങ്ങനയൊന്നും പറയല്ലേ നളിനി … നാട്ടില് ആരോഗ്യപ്രവർത്തകരും പോലീസുകാരും ഊണും ഉറക്കോം ഇളച്ചു ജോലിചെയ്യുവാ ഈ അസുഖം വന്നതിൽ പിന്നെ “‘ മെമ്പർ സുധാകരൻ ഗ്ലാസിൽ കട്ടൻ ചായ അല്പമൊഴിച്ചു കഴുകിയ ശേഷം കട്ടനൊഴിച്ചു മൊത്താൻ തുടങ്ങി .
“‘ അതേ ..മാർക്കോസിനെ പോലെ കൊറേയെണ്ണം ഉണ്ട് മറ്റുള്ളോരുടെ പേര് കളയാൻ “”” മത്തായിയും ഏറ്റു പറഞ്ഞു
“”’ ആശാനേ … മത്താശാനെ ..ചതിച്ചാശാനേ.”” മൂന്നാം പൊക്കം ബസിന്റെ മുകളിൽ നിന്ന് റേഞ്ചുപിടിച്ചുകൊണ്ടിരുന്ന പോപ്പി നീട്ടിവിളിച്ചപ്പോൾ മത്തായിയും ഒപ്പം പിള്ളേച്ചനും നളിനിയും പുറത്തെത്തി
“‘ മാർക്കോസ് സാറിനും മെമ്പറിനുമൊക്കെ കൊറോണ പിടിച്ചു ..”‘ ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് പോപ്പി കിതച്ചു