“കുട്ടി.. കരയണ്ട… ഓകെ.. കുട്ടി പോക്കൊളു…”
അവള് കണ്ണീർ തുടച്ചിട്ട് ആഗ്യ ഭാഷയിൽ കൈ കൊണ്ട് എന്തൊക്കെയോ കാണിച്ചു.. എന്നിട്ട് രണ്ട് കയ്യും ചെവിയിൽ വച്ചിട്ട് എന്തോ കാണിച്ചു.. അത് സോറി ആണ് എന്ന് എനിക്ക് മനസ്സിലായി… ഓഹോ അപ്പോ ഈ കുട്ടിക്ക് സംസാരിക്കാൻ കഴിയില്ല അല്ലേ… ശെ.. പാവം.. ഞാൻ ആണെങ്കിൽ ഒരു കാര്യവും ഇല്ലാതെ വെറുതെ കുറെ ചീത്തയും പറഞ്ഞു…
ഞാൻ സോറി പറയാൻ തുടങ്ങുന്നതിനും മുന്നേ ആൻഡ്രൂ പറഞ്ഞു തുടങ്ങി..
“കുട്ടി പൊയ്ക്കോളൂ.. സാരമില്ല.. ഇവൻ വെറുതെ പറയുന്നതാ.. കുട്ടി ചെല്ലൂ…”
ഇത് കേട്ടതും അവൾ എന്റെ മുഖത്തേക്ക് ഒന്ന് കൂടി നോകിയ ശേഷം വണ്ടിയും എടുത്ത് അവിടെ നിന്നും പോയി…
ഞാനും തിരികെ വന്ന് വണ്ടി എടുത്ത് പൊക്കി സ്റ്റാന്റിൽ ഇട്ടു…
“അളിയാ നീ ചെയ്തത് മഹാ മോശം ആയി പോയി.. ഒന്നുല്ലെങ്കിലും സംസാരിക്കാൻ കഴിയാത്ത കുട്ടി അല്ലേ…”
“എടാ അതിനു എനിക്ക് അറിയില്ലല്ലോ അത് സംസാരിക്കാൻ കഴിയാത്ത കുട്ടി ആണെന്ന്..”
“എന്നാലും നീ നിന്റെ ദേഷ്യം കുറച്ചൊക്കെ കണ്ട്രോൾ ചെയ്യണം അളിയാ..”
“മോനെ.. നീ ഒരുപാടങ്ങ് കെയർ ചെയ്യല്ലേ.. ഇപ്പൊ വണ്ടിയിൽ കയറ്.. ക്ലാസ്സ് തുടങ്ങി കാണും…”
സത്യത്തിൽ അവളോട് ഒരു കാര്യവും ഇല്ലാതെ ദേഷ്യപ്പെട്ടത് എന്റെ ഉള്ളിൽ ചെറിയ ഒരു വിഷമവും കുറ്റ ബോധവും ഉണ്ടാക്കി.. ആ സാരമില്ല.. അത് പോട്ടെ..
അങ്ങനെ ഒരു വിധം ഞങൾ കോളജിൽ എത്തി.. നല്ല വിശപ്പ് ഉണ്ട്.. ഇന്റർവെൽ ആയിട്ട് വേണം കാന്റീനിൽ പോയി വല്ലതും കഴിക്കാൻ…
നോട്ടീസ് ബോർഡിൽ കോളേജ് മാപ്പ് നോക്കി ക്ലാസ്സ് എവിടെ ആണ് എന്ന് കണ്ട് പിടിച്ചു…
വിചാരിച്ച പോലെ തന്നെ ഞങൾ എത്തിയപ്പോലേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു…
“May us come in miss??”
ആൻഡ്രു ആണ് ചോദിച്ചത്…
ചോദ്യം കേട്ടതും മിസ്സ് ഞങളെ രണ്ടാളെയും ഒന്ന് ഇരുത്തി നോക്കി…
“നിങ്ങള് ആണോ പുതിയ അഡ്മിഷൻ..??”
“അതേ മിസ്സ്..”
“ഓകെ അകത്തേക്ക് വരൂ.. എന്താ നിങ്ങളുടെ പേര്..??”
“ഷൈൻ….”
“ആൻഡ്രൂസ്..”
“ഓകെ.. രണ്ട് പേരും എവിടെയാ എന്ന് വെച്ചാൽ ഇരുന്നോളു.. പരിചയപ്പെടൽ ഒക്കെ പിന്നെ ആകാം..”
അല്ലെങ്കിലും ഈ ക്ലാസ്സിനു മുന്നിൽ പോയി നിന്ന് സ്വയം പരിചയപ്പെടുത്താൻ ഒന്നും എന്നെ കിട്ടില്ല..