രാവിലെ കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത് ….
“ഷൈൻ… ആൻഡ്രൂ… നിങ്ങള് ഇത് വരെ എഴുന്നേറ്റില്ലെ..?? ഷൈൻ….???”
“ആ ചേച്ചി എഴുന്നേറ്റു….”
ചേച്ചി ആണ് …നേരം വൈകി.. ആൻഡ്രുവിനെ നോക്കിയപ്പോൾ അവൻ നല്ല ഉറക്കം ആണ്…
പതിവ് പോലെ ഒരു ചവിട്ട് വച്ച് കൊടുത്തു…
“അളിയാ.. ലൈറ്റ് ആയോ..???”
“അത് പിന്നെ പതിവ് ആണല്ലോ.. പെട്ടന്ന് റെഡി ആകാൻ നോക്ക്….”
ഞങൾ രണ്ടുപേർക്കും പിന്നെ ഒരു വെപ്രാളം ആയിരുന്നു.. പല്ല് തേപ്പും കുളിയും ഒക്കെ പെട്ടന്ന് തീർത്ത് ഡ്രസ്സ് ഒക്കെ മാറി ഞങ്ങൾ താഴേക്ക് ഓടിയിറങ്ങി…
“ഷൈൻ ചായ കുടിക്കുന്നില്ലെ..??”
“ഇല്ല ചേച്ചി ലൈറ്റ് ആയി.. ഞങൾ കാന്റീനിൽ നിന്ന് കുടിച്ചോലാം…”
ഞാൻ വേഗം ബൈകിൽ കയറി ഹെൽമെറ്റ് വച്ചു.. ആൻഡ്രൂ പുറകിലും കയറി..
ലേറ്റ് ആയത് കൊണ്ട് തന്നെ നല്ല സ്പീഡിൽ ആണ് വണ്ടി ഓടിച്ചത്.. സ്പീഡ് എന്ന് പറഞ്ഞാൽ ഓവർ സ്പീഡ് തന്നെ..
വണ്ടി അതിവേഗത്തിൽ ആണ് പോകുന്നത്..
“അളിയാ ഇത്ര സ്പീഡ് വേണോ..?? കുറച്ച് കുറച്ചൂടെ..??”
“മിണ്ടാതെ ഇരിയെടാ.. ഇതൊക്കെ ഞാൻ എത്ര കണ്ടതാ…”
പറഞ്ഞ് നാവ് വായിലേക്ക് ഇട്ടതും സൈഡിലെ റോഡിൽ നിന്നും ഒരു സ്‌കൂട്ടിയുമായി ഒരു പെൺകുട്ടി മുന്നോട്ട് വന്നതും ഒരുമിച്ച് ആയിരുന്നു…
ഒറ്റയടിക്ക് ഞാൻ ബ്രൈക്ക് പിടിച്ചതും മുൻപിലെ ടയർ ചരലിൽ ഉരഞ്ഞ് വണ്ടി സ്ലിപ്പ് ആയി…
ഞാനും ആൻഡ്രൂവും ബൈക്കും താഴെ വീണു.. ബൈക്ക് സ്പീഡ് കുറഞ്ഞതിന് ശേഷം ആണ് മറിഞ്ഞത്.. അത് കൊണ്ട് ഞങ്ങൾക്ക് ആർക്കും ഒന്നും പറ്റിയില്ല…
തെറ്റ് പൂർണമായും എന്റെ ഭാഗത്ത് ആണ്.. എന്നാലും എന്റെ ഈഗോ അതിനു സമ്മതിച്ചില്ല.. ഞാൻ റോഡിൽ നിന്നും എണീറ്റ് ഹെൽമെറ്റ് ഊരി ആ സ്‌കൂട്ടിക്ക് നേരെ നടന്നു.. എന്റെ പിന്നാലെ ആൻഡ്രൂവും..
“എവിടെ നോക്കീട്ട് ആടി നീ വണ്ടി ഓടിക്കുന്നത്..?? നിന്റെ മുഖത്ത് എന്താ കണ്ണില്ലെ…?? ആകാശത്ത് നോക്കി ആണോ മൈൻ റോഡിലേക്ക് കയരുന്നത്…”
“അളിയാ വിട്ട് കള.. ഒരു പെങ്കൊച്ച് അല്ലേ..”
“പെങ്കൊച്ച് ആയത് കൊണ്ടാണ് ഞാൻ ഒന്നും ചെയ്യാത്തത്.. അല്ലെങ്കിൽ രണ്ടെണ്ണം പൊട്ടിച്ചിട്ടെ ഞാൻ സംസാരിക്കാൻ പോലും തുടങ്ങൂ…”
ഞാൻ ഇത് പറഞ്ഞതും ആ കുട്ടി കരയാൻ ആരംഭിച്ചു.. അപ്പോളാണ് ഞാൻ അവളെ ശരിക്കും ശ്രദ്ധിക്കുന്നത് തന്നെ…
ഒറ്റ നോട്ടത്തിൽ കണ്ടാൽ നമ്മുടെ ഗോദ സിനിമയിലെ നടിയെ പോലെ തന്നെ….
സത്യത്തിൽ അവൾ കരയുന്നത് കണ്ടപ്പോൾ ചെറിയ പേടി തോന്നി.. ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും…