വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

ചുറ്റമ്പലത്തിനുള്ളിലെ കൽവിളക്കിനു സമീപം നിന്നു കൊണ്ട് സഞ്ജു മൗനമായി പ്രാർഥിച്ചു. ശ്രീകോവിലിനുള്ളിൽ നിറദീപപ്രഭയോടെ കത്തുന്ന വിളക്കുകളാല്‍ അലംകൃതമായ ശ്രീകൃഷ്ണസ്വാമിയുടെ രൂപം. പണ്ടുപതിറ്റാണ്ടു കാലത്ത് ഭാരതപ്പുഴയിലെ വെള്ളത്തിനൊപ്പം ഒഴുകിവന്നതാണത്രേ ഈ വിഗ്രഹം. പുല്ലാങ്കുഴലൂതി നിൽക്കുന്ന കണ്ണന്റെ വിഗ്രഹം.ഏതോ വലിയ സ്വാമിയാരാണ് ഇതെടുത്ത് ക്ഷേത്രമാക്കിയത്. അന്ന് മാസം തോറും ഇവിടെ യാഗവും പൂജയും ഉണ്ടായിരുന്നു.അത് മുടക്കാൻ കിഴക്ക് നിന്നു അധമവംശങ്ങൾ പടയോടെ എത്തുമായിരുന്നു അത്രേ.അന്ന് വന്നവരെല്ലാം പെരുമാളുമാരുടെ വാളിന് തീർന്നു.

‘കൃഷ്ണാ, മുകുന്ദാ, ജഗതീശ്വരാ മനസ്സിനും ശരീരത്തിനും ഇളക്കം തട്ടാതെ തറവാടിനു വേണ്ടി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ ഇടവരുത്തണേ…..’

ക്ഷേത്രത്തിൽ പോയാൽ അവൻ ആദ്യം പ്രാർഥിക്കുന്നത് ഇതാണ്. ഇങ്ങനെ പ്രാർഥിച്ചു തുടങ്ങണമെന്നാണ് അവന്റെ അപ്പൂപ്പൻ അവനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.

‘ഹാഹാഹാ…’ കൃഷ്ണവിഗ്രഹം തന്നെ നോക്കി പൊട്ടിച്ചിരിച്ചെന്നു സഞ്ജുവിനു തോന്നി, ‘ടാ ചെക്കാ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാൻ ബെസ്റ്റ് ആളിനോടാ നീ പ്രാർഥിക്കുന്നത്. ഏതെങ്കിലും ഹനുമാൻ കോവിലിൽ പോയി പറഞ്ഞാൽ പോരേടാ ഇതൊക്കെ.’ കൃഷ്ണൻ അവനോടു പറയുന്നതു പോലെ അവനു തോന്നി.

ശ്ശോ…തന്റെ ആ തോന്നൽ കണക്കിലെടുക്കാതെ സഞ്ജു വീണ്ടും പ്രാർഥിച്ചു. മൗനം പൂണ്ട് അവൻ ഏതോ അനുഭൂതിയിൽ നിമഗ്നനായി നിന്നു.

‘കൊച്ചുതമ്പുരാൻ പ്രാർഥിച്ചു മറിക്കുകയാണല്ലോ… ‘ കിലുകിലു പോലത്തെ ഒരു സ്വരമാണ് സഞ്ജുവിനെ പ്രാർഥനയിൽ നിന്ന് ഉണർത്തിയത്.

സഞ്ജുവിനെ തൊട്ടുരുമ്മി നിൽക്കുകയാണ് മേലേതിലെ കിഷോറുമാമന്റെ മകൾ സ്വാതി. കൂടെ അവളുടെ കുറച്ചു കൂട്ടുകാരികളുമുണ്ട്.പട്ടുപാവാടയും ബ്ലൗസുമാണ് സ്വാതിയുടെ വേഷം.

കുറച്ചു നാളായി സഞ്ജുവിനെ വായിനോക്കി നടക്കുകയാണ് ‌അവൾ. കാണാൻ നല്ല ശേലൊക്കെയുള്ളവളാണെങ്കിലും  അവളുടെ സ്വഭാവം തീരെ ഇഷ്ടമല്ലാത്തതിനാൽ സഞ്ജു അങ്ങനെ അടുപ്പിക്കാറില്ല.

‘അങ്ങോട്ട് മാറി നിന്നേ’ അവളെ നോക്കി രൂക്ഷമായ സ്വരത്തിൽ സഞ്ജു പറഞ്ഞു.

‘എത്ര നാൾ എന്നെ ഇങ്ങനെ മാറ്റിവിടും സഞ്ജൂ, എത്രകാലമായി ഞാന്‍ പ്രപ്പോസ് ചെയ്യുന്നു. ഇഷ്ടമാണെന്നു പറ സഞ്ജൂ.’ സ്വാതി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

‘നിന്നോടു ഞാൻ ആവശ്യപ്പെട്ടില്ലല്ലോ എന്റെ പുറകേയിങ്ങനെ നടക്കാൻ, ആദ്യം തന്നെ പറഞ്ഞില്ലേ ഇഷ്ടമല്ലാന്ന് പിന്നേമെന്തിനാ’.സഞ്ജു ചോദിച്ചു.

‘ഓഹ്, അപ്സരസ്സുകളായ മുറപ്പെണ്ണുമാർ ഉള്ളതിന്റെ അഹങ്കാരം ആയിരിക്കും .,ഡാ പൊട്ടൻ സഞ്ജൂ നീയിങ്ങനെ അവരേം ഓർത്തു സ്വപ്നം കണ്ടു നടക്കുകയേയുള്ളൂ, അവളുമാർക്ക് ഒന്നും നീയെന്നൊരു പോങ്ങന്‍ ഭൂമിയിലുണ്ടെന്നു പോലും ഇപ്പോൾ ഓർമയിലുണ്ടാകില്ല.ഇങ്ങനെയൊരു മരമണ്ടൻ.’ സ്വാതി ക്രുദ്ധയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *