വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

വർഷങ്ങളുടെ അലസതയ്ക്ക് ശേഷവും ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ പ്രസിദ്ധികരിക്കാൻ അനുവദിച്ച പ്രിയ കുട്ടൻ ഡോക്ടർ, വല്യ കമന്റിട്ടു എന്നെ ആഹ്ലാദചിത്തനാക്കിയ പ്രിയ എഴുത്തുകാരൻ ഹർഷൻ, വർഷങ്ങൾക്കിപ്പുറവും കാത്തിരുന്നു സ്നേഹപുരസരം പരിഭവം പറഞ്ഞ ചങ്ങാതിമാർ…

നന്ദിയുണ്ട്.

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ അവസാനഭാഗം ഉടൻ വരും.ഇപ്പൊ പുതിയ ഒരു കഥ തുടങ്ങുന്നു.

വൃന്ദാവനം 1

Vrindhavanam Part 1 | Author : Kuttettan

brindavanam-latest-stills-wallpapers-pics-05

 

 

വലംപിരിശംഖിലെ തീർഥം പോലെയൊഴുകുന്ന നിളയുടെ നദിക്കരയിൽ,  മൗനമന്ത്രം ജപിച്ചു ശാന്തിയോടെ കിടക്കുന്ന വള്ളുവനാടൻ ഗ്രാമമാണ് വേദപുരം…

തലമുറകളുടെ പെരുമയും പഴക്കവും ഈ ഗ്രാമത്തിനു പറയാനുണ്ട് . പണ്ട് ഉത്തരേന്ത്യയിലെ വൈദികമഠങ്ങൾ ഹൂണന്മാർ ആക്രമിച്ചപ്പോൾ ബ്രാഹ്മണർ വേദങ്ങളെ സംരക്ഷിക്കാനായി കേരളത്തിൽ‌ നിളാനദിക്കരയിലെത്തി. മേഴത്തോൾ, താഴെമംഗലം, അണിയാർവട്ടം, പപ്പശേരി  തുടങ്ങിയ ബ്രാഹ്മണ സെറ്റിൽമെന്റുകൾക്ക് അന്ന് ആളും അർഥവും കൈയ്യൂക്കും നൽകി സഹായിച്ചത് ചന്ദ്രോത്ത് തറവാട് എന്ന ഒരു കുടുംബക്കാരായിരുന്നു.

ചന്ദ്രോത്തെ ആൺകുട്ടികളുടെ കരബലവും ചങ്കുറപ്പും നൽകിയ സുരക്ഷയിൽ നിളയുടെ നദിക്കരയിൽ വേദമന്ത്രങ്ങൾ വീണ്ടും മുഖരിതമായി. അവിടത്തെ ഓത്തുശാലകളിൽ നിന്ന് ബ്രാഹ്മണക്കുട്ടികൾ വേദങ്ങൾ ഹൃദിസ്ഥമാക്കി.

‌തങ്ങളെ സഹായിച്ചതിനും വേദങ്ങളെ കാത്തുസൂക്ഷിച്ചതിനും പ്രത്യുപകാരമായി ചന്ദ്രോത്ത് തറവാടിനു ബ്രാഹ്മണ്യം പ്രത്യേക അധികാരങ്ങൾ നൽകി. വേദങ്ങളെ സംരക്ഷിച്ച സ്ഥലമായതിനാൽ തറവാടു നിൽക്കുന്ന ഗ്രാമം വേദപുരം എന്നറിയപ്പെട്ടു.‌വേദപുരം ഗ്രാമത്തിന്റെ അധിപൻമാരായി മാറിയ ചന്ദ്രോത്ത് തറവാട്ടിലെ ആണുങ്ങൾ പിന്നീട് പുതിയ ഒരു പേരിൽ അറിയപ്പെട്ടു…….പെരുമാൾ.

വേദപുരം പെരുമാൾ….ക്ഷത്രിയജാതിയായി അവർ ഉയർത്തപ്പെട്ടു.

അഭിവൃദ്ധിയും സമ്പത്തും ചന്ദ്രോത്ത് തറവാട്ടിൽ കുന്നുകൂടി.കേരളത്തിലെ വലിയ ഒരു ബിസിനസ് കുടുംബമായി മാറാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. ഇപ്പോഴുള്ള തലമുറയുടെ പിതാമഹനായ വരദരാജ പെരുമാളാണ് കുടുംബത്തിനെ പിന്നീടു കൂടുതൽ ശക്തിപ്പെടുത്തിയത്. വരദരാജ പെരുമാൾക്കു രണ്ട് അകത്തമ്മമാരായിരുന്നു (പെരുമാളുമാരുടെ ഭാര്യമാരാണ് അകത്തമ്മമമാർ).കൃഷ്ണവേണിയും ഭാഗീരഥിയും. ഇവരിലൂടെയുള്ള പെരുമാളുടെ സന്തതി പരമ്പരകൾ വേദപുരം ദേശത്തിന്റെ അരികുവിട്ടു പടർന്നു പന്തലിച്ചു. അതിസമ്പന്നരായി മാറിയെങ്കിലും തങ്ങളുടെ തനതു രീതികളും സംസ്കാരവുമൊക്കെ ചന്ദ്രോത്ത് തറവാട്ടുകാർ നിലനിർത്തി.

…………………………………………..

Leave a Reply

Your email address will not be published. Required fields are marked *