വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

സഞ്ജുവിന്റെ ക്ഷേത്രത്തിൽ പോക്ക് അവിടെ നിൽക്കട്ടെ, നമുക്ക് ചന്ദ്രോത്ത് കുടുംബക്കാരെ ഒന്നു പരിചയപ്പെടാം.

ഇപ്പോള്‍ ചന്ദ്രോത്ത് കുടുംബത്തിലെ ഏറ്റവും മൂത്തയാളാണ് സഞ്ജുവിന്റെ മുത്തശ്ശൻ  രാഘവേന്ദ്ര പെരുമാൾ. ചന്ദ്രോത്തെ കാരണവർ.പെരുമാളിന്റെ ഭാര്യ വസുന്ധരാമ്മയും. ഇവർക്ക് മൊത്തം അഞ്ചുമക്കൾ.ജയ‌ദേവൻ, ബാലകൃഷ്ണൻ,രാധിക, ചിത്ര പിന്നെ ഏറ്റവും ഇളയ ആൾ ദത്തൻ.ദത്തന്റെ ഭാര്യയാണ് രേവതി. അവർക്ക് രണ്ടുമക്കൾ, പക്രു എന്ന ജീവനും കാത്തു എന്ന കൃതികയും.പക്രു ഒൻപതിലും കാത്തു അഞ്ചിലുമാണ് പഠിക്കുന്നത്.

ജയദേവനും ഭാര്യ അമൃതയും തറവാട്ടിലാണ് താമസം. അവർക്ക് ഒരു മകൾ 21 വയസ്സുകാരിയായ ചഞ്ചൽ. സഞ്ജുവിന്റെ മൂത്ത പെങ്ങൾ.ചഞ്ചുവോപ്പ എന്നാണ് അവൻ അവളെ വിളിക്കുന്നത്. ചഞ്ചലിന്റെ കല്യാണം കഴിഞ്ഞു. തറവാട്ടിലെ തന്നെ അകന്ന ഒരു കണ്ണിയായ കണ്ണൻ (കണ്ണേട്ടാ എന്നാണ് സഞ്ജു ഇവനെ വിളിക്കുക.സഞ്ജുവിന്റെ സ്വന്തം ചങ്കാണ് കണ്ണൻ).ഇവരും തറവാട്ടിലാണു താമസം.

ബാലകൃഷ്ണന്റെയും ഭാര്യ മാധുരിയുടെയും മകനായിരുന്നു സഞ്‍ജു. പക്ഷേ അവന് ഒരുവയസ്സു തികയും മുൻപു തന്നെ ഒരു വിമാനാപകടത്തിൽ ബാലകൃഷ്ണ പെരുമാൾ മരിച്ചു. ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച മാധുരിക്ക് ഒരു വല്ലാത്ത ഷോക്കായിരുന്നു അത്.രണ്ടുമാസത്തിനു ശേഷം മനോവൃഥ മൂത്ത് ഹൃദയം സ്തംഭിച്ച് അവരും മരിച്ചു.പിന്നീട്

വലിയമ്മയായ അമൃതയും ചെറിയമ്മ രേവതിയും ചേർന്നാണ് സഞ്ജുവിനെ വളർത്തിയത്.അമ്മയില്ലാത്തതിന്റെ ഒരു കുറവും സഞ്ജു അറിഞ്ഞിട്ടില്ല. സ്വന്തം കുട്ടികളോടുള്ളതിനേക്കാൾ സ്നേഹം അവർ ആത്മാർഥമായി സഞ്ജുവിനോടു കാണിച്ചു.സഞ്ജുവിനും ആ രണ്ട് അമ്മമാരോടും അകമഴിഞ്ഞുള്ള സ്നേഹമായിരുന്നു.

ഇനി സഞ്ജുവിന്റെ അച്ഛൻ ബാലകൃഷ്ണ പെരുമാളിന്റെ സഹോദരിമാർ, അതായത് സഞ്ജുവിന്റെ അമ്മായിമാർ.രാധികയും ചിത്രയും.

രാധികയുടെ ഭർത്താവ് നന്ദഗോപാൽ മുംബൈയിലെ തിരക്കേറിയ ബിസിനസ്സുകാരനാണ്.അവർ കുടുംബമായി അവിടെ കഴിയുന്നു. അവർക്കൊരു മകൾ നന്ദിത.

ചിത്രയും ഭർത്താവ് വിനോദും  അമേരിക്കയിലാണ്. അവർക്കും ഒരു മകൾ…മീര.

മീര…………………… നന്ദിത

സഞ്ജുവിന്റെ മുറപ്പെണ്ണുമാർ.ഇവരിലൊരാളെ സഞ്ജു വിവാഹം കഴിക്കണമെന്നാണു തറവാട്ടുകാരുടെ ആഗ്രഹം.

ഇനിയാണു കഥ തുടങ്ങുന്നത്. നന്ദിതയെയും മീരയെയും നമുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം

ഏതായാലും സഞ്ജു പെട്ടെന്നു തന്നെ കുളിച്ചു. രേവതി ചെറിയമ്മയ്ക്കു മൂക്കത്താണു ദേഷ്യം. വെറുതെ അതു പുറത്തെടുപ്പിക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *