വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

സ്വപ്നങ്ങളിലെ സ്ഥിരം കഥാപാത്രവുമായ കഥാനായകൻ,  അതായത് നമ്മുടെ കഥയുടെ നായകൻ കിടന്നുറങ്ങുന്നത്.

‘സഞ്ജൂ, എടാ സഞ്ജൂ എഴുന്നേൽക്കെടാ… ഇങ്ങനെ ഒരു ഉത്തരവാദിത്വമില്ലാത്ത ചെക്കൻ എടാ എഴുന്നേൽക്കാൻ. വെക്കേഷൻ കഴിഞ്ഞൂന്ന് പറഞ്ഞു ഉറങ്ങണ്ട .ഇന്ന്  നിന്റെ പക്കപ്പിറന്നാളാ, ക്ഷേത്രത്തിൽ പോയി കുളിച്ചു തൊഴുതു പ്രാർത്ഥിച്ചു വഴിപാട് കഴിച്ചുവാ . ഞാനിനി വടിയെടുക്കുമേ…’

രേവതി ഇളയമ്മയുടെ  രാവിലത്തെ കോലാഹലം കേട്ടാണ് സഞ്ജു ഉറക്കമുണർന്നത്.

അവൻ എഴുന്നേറ്റിരുന്നിട്ട് കൈ ഇരുവശത്തേക്കും വിടർത്തി .’ഹാാാ’ ഒരു കോട്ടുവായിട്ടു.

‘എന്താ ഇത് ഇളേമ്മേ ഒന്നുറങ്ങാനും സമ്മതിക്കത്തില്ലല്ലോ.’ അവൻ പരിഭവിച്ചു.

രേവതി അവന്റെ കൈയുടെ മുകളിൽ ഒരടിയടിച്ചു.. ‘നിന്നു ചിണുങ്ങാതെ പോയി കുളിച്ചിട്ടു ക്ഷേത്രത്തിൽ പോടാ ചെക്കാ.എന്നിട്ടു വരുമ്പോഴേക്ക്  ഇലയട എടുത്ത് വച്ചേക്കാം.’ ധൃതിപ്പെട്ടു പറഞ്ഞിട്ട് രേവതി ഇളയമ്മ മുറിക്കു പുറത്തേക്കു പോയി.

സഞ്ജയ് ബാലകൃഷ്ണൻ അഥവാ സഞ്ജു…

വേദപുരത്തിനു സമീപമുള്ള ഒറ്റപ്പാലം എൻഎസ്എസ്  എയ്ഡഡ് എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്  വിദ്യാർഥി.അഞ്ചടി എട്ടിഞ്ച് ഉയരം, പാൽ പോലെ വെളുത്ത മുഖവും ശരീരവുമുള്ള ഒരു അഴകിയ രാവണൻ. അധികം തടിക്കാത്ത എന്നാൽ ഉറച്ച ശരീരം.നേർത്ത സ്വർണനിറം കലർന്ന മുടി ചെറിയ ചുരുളുകളുമായി നല്ല രസമാണ് അവന്റെ തലയിൽ കാണാൻ.നീലക്കണ്ണുകൾ, കഷ്മീർ ആപ്പിൾ പോലെയുള്ള ചുണ്ടുകൾ. എല്ലാവരെയും ബ്രഹ്മാവ് സൃഷ്ടിച്ചപ്പോൾ ഇവനെ കാമദേവനാണ് സൃഷ്ടിച്ചതെന്നു തോന്നിപ്പോകും,അത്ര പ്രണയാർദ്രമായ മുഖവും ഭാവങ്ങളുമുള്ള ഒരു സുന്ദരക്കുട്ടൻ.പഴയകാലത്ത് സാവാരിയ  സിനിമയിലൊക്കെ അഭിനയിച്ചപ്പോൾ രൺബീർ കപൂറിനുണ്ടായിരുന്ന ടൈപ്പൊരു ലുക്ക്. വേദപുരത്തെ പെണ്‍കുട്ടികൾക്കെല്ലാം അവനെ കാണുമ്പോൾ ഹൃദയമിടിപ്പ് ഉയർന്നു വരും.പക്ഷേ കാര്യമില്ല.

കാരണമെന്തെന്നോ?

ചന്ദ്രോത്തെ അംഗങ്ങൾ കല്യാണം വരെ നൈഷ്ഠിക ബ്രഹ്മചാരികളായി ഇരിക്കാനാണ് കോലാപ്പൂരി ബാബയുടെ നിഷ്കർഷ. ബ്രഹ്മചാരിയെന്നു വച്ചാൽ എല്ലാ രീതിയിലും. സ്വയംഭോഗം പോലും പാടില്ല എന്നർഥം. തറവാട്ടിൽ എല്ലാവരും അങ്ങനെയായിരുന്നു. ഈ ഒരു നിയമമുള്ളതിനാല്‍ എത്രയും പെട്ടെന്നു കല്യാണം കഴിപ്പിക്കുന്ന കീഴ്‌വഴക്കവും തറവാട്ടിലുണ്ട്. ആൺപിള്ളേർ പൊതുവേ 21 തികയുമ്പോഴേക്കും കെട്ടും.അതും പറ്റുമെങ്കിൽ തങ്ങളുടെ തറവാട്ടിലുള്ള കുട്ടികൾ തമ്മിൽ മുറയുള്ളവരെ കെട്ടിക്കാനാണു താൽപര്യം.വെളിയിൽ നിന്നു വരുന്നവർക്ക് തറവാട്ടിന്റെ പുണ്യവും  മേൻമയുമൊന്നുമില്ലെങ്കിലോ..

Leave a Reply

Your email address will not be published. Required fields are marked *