വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

‘ങേ,’,ഇളയമ്മയുടെ ഭാവം മാറി.അവർ സഞ്ജുവിന്റെ കൈക്ക്  നല്ലൊരു പെട കൊടുത്തു.‘ഇളയച്ഛനേം വല്യച്ഛനേം കണ്ട് പഠിക്കയാ നീയ്.ഗുണ്ടായിസത്തിനാണോ നീ കോളേജിൽ പോകുന്നെ.’ പെട വീണ്ടും വീണ്ടും കിട്ടി.രേവതി ചെറിയമ്മ ദേഷ്യപ്പെട്ടാൽ വലിയ സീനാണ്.

‘അയ്യോ’ സഞ്ജു വേദന അഭിനയിച്ചു  കരഞ്ഞു.

‘അവനെ തല്ലികൊല്ലാതെ നീയ്, അവൻ നിരപരാധിയാ……എല്ലാം പറയാം. ആദ്യം അവനു കഴിക്കാൻ എന്തേലും കൊടുക്ക്.സഞ്ജുമോനെ പോയി കുളിച്ചിട്ട് വാടാ. ’ ദത്തൻ രേവതിയോടും സഞ്ജുവിനോടും  പറഞ്ഞു.

ഏതായാലും കോളേജിലെ പ്രശ്നം അതോടെ തീർന്നു.നാടൻ ചട്ടമ്പിമാർക്കും കോളജ് ഹീറോമാർക്കും ഒരു പ്രശ്നമുണ്ട്. എന്നെങ്കിലും ആരുടെയെങ്കിലും കൈയിൽ നിന്ന് തിരിച്ച് അടി കിട്ടിക്കഴിഞ്ഞാൽ അതുവരെയുണ്ടാക്കിയെടുത്ത ഇമേജ് അതോടെ പോയിക്കിട്ടും. സഞ്ജുവിന്റെ അടി കൊണ്ട് മാനം പോയ ജാക്കി   ടിസി വാങ്ങി പോയി.എന്നെങ്കിലും ഇതിന്റെ പ്രതികാരം വീട്ടുമെന്ന് അവൻ പ്രതിജ്ഞ ചെയ്തു.

ഈ സംഭവത്തിനു ശേഷം സഞ്ജുവിന് ഒരു ക്യാംപസ് ഹീറോ പരിവേഷം ലഭിച്ചെങ്കിലും അവന് അത്തരം ഷോഓഫിലൊന്നും താൽപര്യമില്ലായിരുന്നു. അതിന്റെ പേരിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരങ്ങളും പെൺകുട്ടികളുടെ പ്രപ്പോസലുകളുമൊക്കെ അവൻ നിഷ്കരുണം വേണ്ടെന്നു വച്ചു.

വീട്, കോളജ്, ക്ഷേത്രത്തിലെ കുളി പിന്നെ നാട്ടിലെ പറമ്പിൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി. വളരെ സിംപിളായിരുന്നു അവന്റെ ജീവിതം

………………………………………………………………………..

സഞ്ജു തറവാട്ടിലേക്ക്  എത്തിയപ്പോൾ മുറ്റത്തൊരു ഫോർഡ് എൻഡവർ കിടപ്പുണ്ടായിരുന്നു.

ജയദേവൻ വല്യച്ഛന്റെ കാർ.

അപ്പൂപ്പന്റെ പഞ്ചഷഷ്ഠി വലിയ കേമമായി ആഘോഷിക്കാനാണ് ഇത്തവണ തറവാട്ടംഗങ്ങളുടെ പദ്ധതി.തറവാട്ടിലെ പിറന്നാൾ ചടങ്ങുകൾക്കും സദ്യക്കും പുറമെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ,  അന്നദാനം എന്നിവയുമുണ്ട്, വേദപുരം പൗരസമിതിയുടെ വക സ്വീകരണവും സംഗമവും വേറെ .തറവാട്ടു കാരണവർ എന്നതിനപ്പുറം മികച്ച ഒരു കോളേജ് അധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ മുഖങ്ങളും സഞ്ജുവിന്റെ മുത്തച്ഛൻ രാഘവേന്ദ്ര പെരുമാളിനുണ്ട്.ആയതിനാൽ  അപ്പൂപ്പന്റെ ശിഷ്യന്മാരെയും, രാഷ്ട്രീയക്കാരും എഴുത്തുകാരും തുടങ്ങി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ക്ഷണിക്കണം.അനേകം പേരടങ്ങിയ തറവാട്ടിലെ അംഗങ്ങളെ ക്ഷണിക്കുന്നത് തന്നെ ശ്രമകരമായ ഒരേർപ്പാടാണ്.ഒരാളെ വിട്ടു പോയാൽ പിന്നെ ആജീവനാന്ത പരാതിയാകും ഫലം.

അതിനാൽ തന്നെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങളുടെയും ക്ഷണത്തിന്റെയുമൊക്കെ ചുക്കാൻ പിടിക്കുന്നത് ജയദേവൻ വല്യച്ഛൻ നേരിട്ടുതന്നെയാണ്.അതിനു വേണ്ടി ഓടി നടക്കുകയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *