വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

എന്നാൽ പ്രശ്നങ്ങൾ അതുകൊണ്ട് തീർന്നില്ല.കൈ സുഖപ്പെട്ടതോടെ ജാക്കി സഞ്ജുവിനിട്ട് പണിയാൻ വട്ടം കൂട്ടി. കോളേജിൽ എപ്പോ വേണമെങ്കിലും സംഘർഷം നടക്കുമെന്ന അവസ്ഥ നിലനിന്നു.പോരാത്തതിന് കൊച്ചിയിൽ നിന്നു കുറച്ചു ഗുണ്ടകളെ ജാക്കി കോളേജിന് സമീപം കൊണ്ടുവന്നു താമസിപ്പിച്ചിട്ടുണ്ടെന്ന വാർത്തയും പരന്നതുടങ്ങി. അതു സത്യവുമായിരുന്നു.

ഒടുവിൽ അധ്യാപകരുടെ ഇതു സംബന്ധിച്ച ആശങ്ക പരിഹരിക്കാനും പ്രശ്നം തീർക്കാനും ലക്ഷ്യമിട്ട് പ്രിൻസിപ്പൽ  കരുണാകര മേനോൻ ജാക്കിയെയും കൂട്ടാളികളെയും തന്റെ റൂമിലേക്കു വിളിപ്പിച്ചു. കാര്യം പറഞ്ഞു തീർക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

‘ഡോ, എന്താണ് തന്റെ ഉദ്ദേശം?’ കരുണാകരമേനോൻ ജാക്കിയോട് ചോദിച്ചു.

‘അവനെ ഞാൻ തീർക്കും സാറെ.ഒരു വിദ്യാർത്ഥി  കൊലപാതകത്തിന് പോലീസിനോടും പത്രക്കാരോടും ഉത്തരം പറയാൻ സാറ് തയ്യാറെടുത്തോ.’ ജാക്കി മുരണ്ടു കൊണ്ട് പറഞ്ഞു.അവന്റെ മുഖത്തു കോപം കനപ്പെട്ടു കിടന്നു.

‘ഒലക്ക’ ക്ഷുഭിതനായി കരുണാകരമേനോൻ കസേരയിൽ നിന്നെഴുന്നേറ്റു.

‘ഡോ, ജെയിംസ് വർഗീസ് കുഴൽനാടനെന്ന ജാക്കീ, അവൻ ആരാണെന്നു തനിക്കറിയുമോ’ പ്രിൻസിപ്പൽ അവന്റെ സമീപമെത്തി ചോദിച്ചു. ജാക്കി ഒന്നും മിണ്ടാതെ തറപ്പിച്ചു നോക്കി നിന്നു.

‘ചന്ദ്രോത് കുടുംബത്തിലെ ഇലമുറക്കാരനാണ് സഞ്ജയ്.അടുത്ത അവകാശി…’ കരുണാകരമേനോൻ തുടർന്നു. ‘ചന്ദ്രോത്ത് കുടുംബത്തെ പറ്റി തനിക്കറിയില്ലെങ്കി വെളിയിൽ ഒന്നിറങ്ങി അന്വേഷിച്ചാല്‍ മതി, അറിയും.ഈ കോളേജ് നിൽക്കുന്ന സ്ഥലം മുഴുവൻ എൻഎസ്എസിന് ഇഷ്ടദാനം കൊടുത്ത കുടുംബമാണ്.നിന്റെ തന്ത വർഗീസ്  കുഴൽനാടനെ പോലുള്ള ആയിരം പേരെ വിലക്ക് വാങ്ങാൻ സാമ്പത്തിക ശേഷിയുള്ള കുടുംബം.അവന്റെ വല്യച്ഛൻ ജയദേവനും ഇളയച്ഛൻ ദത്തനും പാലക്കാട്ടെ രാജാക്കൻമാരാണ് രാജാക്കൻമാര്..സ്വന്തമായി ഒരു ഗുണ്ടാപ്പട തന്നെ അവർക്കൊണ്ട്.നീയും നിന്റെ വാനരപ്പടയും അവനോടു മുട്ടിയത് അവർ അറിഞ്ഞിട്ടില്ല.അല്ലേൽ എല്ലാത്തിന്റെയും കുടുംബം അടക്കം തീർത്തു കളഞ്ഞേനെ അവർ.അതോണ്ട് പോയി തരത്തിൽ കളി.

നടന്നതു നടന്നു, കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ പോയെ…’ പ്രിൻസിപ്പൽ പറഞ്ഞു.

ജാക്കിയുടെ കൂടെ ഉള്ളവർ ഇതെല്ലാം കേട്ടു നന്നായി പേടിച്ചിരുന്നു.എന്നാൽ ജാക്കി ഉറച്ചു  തന്നെയായിരുന്നു.എന്ത് വില കൊടുത്തും അവനു കോളജിൽ തനിക്ക് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കണമായിരുന്നു.

അതിനിടയിലാണ്  ആ വർഷത്തെ കോളേജ്  ഡേ എത്തിയത്. ജാക്കി തക്കം പാർത്തിരുന്നു. കോളജ് ഡേയ്ക്ക് സഞ്ജുവിനെ തീർക്കണമെന്നായിരുന്നു അവന്റെ ലക്ഷ്യം.

കോളജ് ഡേയുടെ കലാപരിപാടികൾ വേദിയിൽ പൊടിപൊടിക്കുകയാണ്. കുറേ നേരം കണ്ടിരുന്നപ്പോള്‍ സഞ്ജുവിനു ബോറടിച്ചു. വീട്ടിലേക്കു പോയേക്കാം എന്ന ലക്ഷ്യത്തിൽ അവൻ വെളിയിലേക്കിറങ്ങി.അന്ന് അവൻ ബൈക്ക് എടുക്കാതെയാണു വന്നത്. കോളജ് ഗ്രൗണ്ട് കടന്നു ബസ് സ്റ്റോപ്പിലെത്തി അവിടെ നിന്നു ബസ് പിടിക്കാം എന്ന ലക്ഷ്യത്തിൽ അവൻ മുന്നോട്ടു നടന്നു

Leave a Reply

Your email address will not be published. Required fields are marked *