വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

മാൻപേടയെപ്പോലെ പ്രണയമുഖഭാവം ഉള്ള സഞ്ജു.അവളുടെ ശ്രദ്ധ അവനിൽ ഉടക്കി.

‘നീയ്…..’

അവനു നേരെ വിരൽ ചൂണ്ടി റീന പറഞ്ഞു.‘നീ ഇങ്ങ്  പോരെ..’

ഒന്നറച്ച ശേഷം സഞ്ജു പയ്യെ മുന്നോട്ട്  നീങ്ങി. ജാക്കിയുടെ മുന്നിൽ പോയി നിന്നു.ജാക്കി തല ഉയർത്താതെ ഇരിപ്പ് തുടരുകയാണ്.ഒരു ഫ്രഷർ എന്ന നിലയിൽ ഉണ്ടാകുന്ന വൈക്ലബ്യത്തേക്കാൾ ജാക്കിയോടു സഞ്ജുവിന് അമർഷമാണു തോന്നിയത്.

‘മോനൂസ്, പേര് പറഞ്ഞേ’ ജാക്കി മുരളുന്ന  ശബ്ദത്തിൽ പറഞ്ഞു.

സഞ്ജു ഒന്നും മിണ്ടിയില്ല.

‘പേര് പറഞ്ഞേ, മോനൂസ്’ ജാക്കിയുടെ സ്വരത്തിൽ ചെറിയ ദേഷ്യം കലർന്നിരുന്നു.

‘ഡാ, ചെക്കാ, ഷോ  കാണിക്കാതെ പേര് പറയെടാ’ കീരി  വിളിച്ചു പറഞ്ഞു.

സഞ്ജു വീണ്ടും മിണ്ടിയില്ല.

ജാക്കി ദേഷ്യം കൊണ്ടു കിതയ്ക്കാൻ തുടങ്ങി.ഡ്രഗ്സിന് അടിമപ്പെടുന്നവർ അതു കിട്ടാതിരിക്കുമ്പോൾ കാട്ടുന്ന ചില ഭാവമാറ്റങ്ങൾ അവനിൽ പ്രകടമായി. ശ്വാസഗതി ഉയർന്നു, കണ്ണുകൾ‌ ചുവന്നു.  താനിരുന്ന ഡെസ്കിൽ അവൻ കയ്യ് ഒന്നുയർത്തി അടിച്ചു.‘പേര് പറ മയിരേ’ ജാക്കി മുരണ്ടു.

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ പേടിച്ചു നിൽക്കുകയാണ്‌.ജാക്കി ഇപ്പോൾ സഞ്ജുവിനെ  പത്തു കഷ്ണമായി വലിച്ചുകീറുമെന്ന് അവർക്കു സത്യമായും തോന്നി. വിശന്നു വലഞ്ഞ വ്യാഘ്രത്തിനു മുന്നിലകപ്പെട്ട ഒരു മാലാഖയുടെ നിൽപായിരുന്നു അവർ‍ക്ക് ഓർമ വന്നത്.

‘ ഭയം…….

അതാണ് ശത്രുവിന്റെ വിജയം.നമ്മൾ  ഒരാളെ ഭയക്കുന്തോറും അയാൾ നമ്മളിൽ വിജയിച്ചുകൊണ്ടിരിക്കും.ആ ഭയം നഷ്ടമായാൽ നമ്മൾ അയാളിൽ ജയിച്ചു കഴിഞ്ഞു.അതിനാൽ ഭയപ്പെടുകയല്ല പൊരുതുകയാണ് പുരുഷാർത്ഥം..’

സഞ്ജുവിന്റെ മനസ്സിൽ അപ്പോൾ അലയടിച്ചത് മുത്തച്ഛൻ രാഘവേന്ദ്ര  പെരുമാൾ തന്നോട് പറഞ്ഞ ആ വാക്കുകൾ ആണ്.തറവാട്ടിലെ ആൺകുട്ടികൾ നിർബന്ധമായും നേടേണ്ട കളരി അഭ്യാസത്തിന്റെ വടക്കൻ മുറകൾ പരിശീലിച്ചു  കഴിഞ്ഞ് അദ്ദേഹത്തിന് ദക്ഷിണ വെച്ചപ്പോൾ തലയിൽ കൈ തൊട്ടനുഗ്രഹിച്ച് പറഞ്ഞ വാക്കുകൾ.

‘നീയെന്താടാ പേര് പറയാതെ ആളെ ഊള  ആക്കുന്നോടാ മലമയിരേ?’ ആക്രോശപ്പെട്ടു കൊണ്ട് ജാക്കി സഞ്ജുവിന്റെ മുഖത്തിന്‌ നേരെ കയ്യോങ്ങി.

‘പ്ഠേ….’

ഒരിടിയുടെ  ശബ്ദം ആ മുറിയിൽ മുഴങ്ങി.സഞ്ജുവിന്റെ മുഷ്ടി  ചുരുട്ടിയുള്ള ഇടി കൊണ്ട് ജാക്കിയുടെ മുഖം ചുവന്നു കറുത്തിരുന്നു.ജാക്കി ഉയർത്തിയ  കൈയിൽ സഞ്ജു പിടിമുറുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *