ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1
Harambirappine Pranayicha Thottavaadi Part 1 | Author : Sadiq Ali
ഒരു നാട്ടിൻ പുറം….
നാട്ടിലറിയപെടുന്ന ഒരു തറവാട് ആണു നാലകത്ത് തറവാട്..
ആ നാട്ടിലും ആ വീട്ടിലും അവസാനവാക്ക് പറയാനും അത് നടപ്പിലാക്കാനും തന്റേടവും സാമർഥ്യവുമുണ്ടായിരുന്ന കുഞുമൊയ്തീൻ സാഹിബിന്റെ മക്കളും മക്കടെ മക്കളും ഒക്കെ കൂട്ടുകുടുമ്പമായി താമസിച്ചിരുന്ന ഒരു വലിയ തറവാട്… നാട്ടിലെ ഏതൊരു വിഷയത്തിലും കുഞുമൊയ്തീൻ സാഹിബ് ഇടപെട്ടാൽ അത് പരിഹരിക്കപെടും എന്നത് നാട്ടുകാർക്കിടയിലെ വിശ്വാസമാണു. അതുകൊണ്ട് തന്നെ നാലകത്ത് തറവാട്ടിലെ ഓരൊ അംഗങ്ങൾക്കും ആ ഒരു പരിഗണന നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നു.കുഞ്ഞു മൊയ്തീൻ സാഹിബിനിപ്പൊ പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞു.. പഴേപോലെ, ആർക്കെങ്കിലും രണ്ട് കൊടുക്കണ്ടി വന്നാൽ പറ്റാത്ത പ്രായം.. ഞാനെടക്കൊക്കെ വല്ല്യാപ്പാടെ കൈ ആകും.. അത് വഴിയെ പറയാം. കുഞ്ഞുമൊയ്തീൻ സാഹിബിനു രണ്ട് ആണ്മക്കളാണു.. ഒന്നെന്റെ വാപ്പയും പിന്നെ മൂത്താപ്പയും . മൂത്താപ്പ എക്സ് ഗൾഫാണു.. ഇപ്പൊ നാട്ടിൽ ഒരു സൂപ്പർമാർക്കറ്റൊക്കെ തുടങ്ങി അങ്ങനെ പോണു. ഭാര്യ ലൈല മകൾ ഷമീന. പിന്നെ എന്റെ വാപ്പാടെ പേരു ഹാഫിസ് അലി, ലെതെർ ഫാക്ടറിയാണു പുള്ളിക്ക്. ഉമ്മ, സുഹറ.. പിന്നെയൊരു തലതിരിഞ്ഞ അനിയത്തിയുമുണ്ട് അലീന. കുഞ്ഞുമൊയ്തീൻ സാഹിബിന്റെ ഈ പറഞ്ഞ രണ്ട് മക്കളും ശുദ്ധപാവങ്ങളാ.. വായിൽ വിരലിട്ടാൽ പോലും കടിക്കില്ല. പക്ഷെ കുഞ്ഞുമൊയ്തീൻ സാഹിബ് ഒരു മൊതലായിരുന്നു ആയകാലത്ത്. ഇനി ഞാൻ.. എന്നെ കുറിച്ച് ഞാനെന്ത പറയാ.. നമുക്കൊന്ന് കാണാം
നാലകത്ത് തറവാട്ടിലെ ഒരു പുലർക്കാലം..
“ഇക്കാാാ…” വാപ്പാനെ ഉമ്മ വിളിച്ചതാ..
“” എന്തെ സുഹറ..”
“ഒന്നിങ്ങ് വന്നെ നിങ്ങളു..”
“എന്തെടി..”?
മുറ്റത്ത് നിക്കുന്ന ചിലരെ കാണിച്ചുകൊണ്ട് ഉമ്മ..
” ദേ അങ്ങോട്ട് ചോദിക്ക്..”
അവരോടായി വാപ്പ..
“എന്താ പ്രശ്നം!?..
അവിടെ വന്ന അഞ്ചാറു പേരിലൊരാൾ..
” ഇക്കാ അൻവർ… “!!
“ആ.. പറ..!
” ഇന്നെലെ രാത്രി ഇവർ രണ്ട് പേരെയും അൻവർ തല്ലിതവിടുപൊടിയാക്കി..”
“എന്തിനു..”