അനശ്വരം [Thamburan]

Posted by

അമ്മ കൊണ്ട് വന്ന ചായയും കുടിച്ചു അവളോട് ചാറ്റ് ചെയ്തു ഇരുന്നു എപ്പഴോ ഉറക്കം എന്റെ കണ്ണുകളെ തഴുകി കടന്ന് വന്നു. എണീക്കെടാ ചോറ് കഴിക്കാം എന്നുള്ള അമ്മയുടെ സ്നേഹഭാജനം കേട്ട് എനിക്ക് വേണ്ട നിങ്ങൾ കഴിച്ചോ എന്ന് ആ ഉറക്കചടവ്വിൽ പറഞ്ഞു തീർത്തു. (വീട്ടിൽ അമ്മയും അച്ഛനും ഞാനും ആണ് ഉള്ളത്, എനിക്ക് തല്ലു കൂടാനും സ്നേഹിക്കാനും ഉണ്ടായിരുന്ന എന്റെ സ്വന്തം ചേച്ചിയെ ഇരുപത് തികഞ്ഞപ്പോൾ കെട്ടിച്ചു.) അനശ്വരമായി എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാൻ കരുതിയ അനശ്വര പിന്നീട് അധിക കാലം ഞാനുമായുള്ള സൗഹൃദം നീണ്ടുനിന്നില്ല. ഒരു മാസം തികയും മുൻപേ അവളോട് ഞാൻ എന്റെ ഹൃദയം ഒരു തവണ കൂടി തുറന്നു.എന്തിനേറെ പറയണം കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയും പോലെ; ഇനി മേലാൽ ഈ നമ്പറിലേക്ക് മെസ്സേജ് അയയ്ക്കരുത്, എന്നെ കാണാനോ വിളിക്കാനോ മേലിൽ ശ്രമിക്കരുത്, നിനക്ക് ഇങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഫ്രണ്ട് ആയി പോലും ഞാൻ കാണില്ലായിരുന്നു, ഇത്രയും കാലം ഞാൻ നിന്നെ ഒരു ബ്രെദർ ആയാണ് കണ്ടത് നീ അന്ന് പറഞ്ഞപ്പോഴേ ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു, പ്രേമിക്കാൻ വേണ്ടി എന്റെ ഫോണിലേക്ക് മെസ്സേജ് അയയ്ക്കരുതെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ, ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല ഗുഡ്ബൈ.

ഇത്രയും പറഞ്ഞു തിരിച്ചു ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ പോലും സമയം തരാതെ ബ്ലോക്ക് ചെയ്ത് പോവുകയാണ് ഉണ്ടായത്.
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

പേജ്‌ കുറവാണെന്നറിയാം എങ്കിലും ഈ കഥയുടെ പൂർത്തീകരണത്തിനായി ഒരു മടക്കയാത്ര പ്രതീക്ഷിക്കാം.

ഒരുപാട് നന്ദി അറിയിക്കുന്നു അനുപല്ലവിയുടെ ജീവിതം വരച്ചു കാണിച്ച നന്ദനോടും ശ്രീഹരിയുടേയും ജീനയുടേയും ജീവിതം പകർന്നു നൽകിയ ne-naയോടും, മാസ്റ്ററുടെ കള്ളപേരുകാരി സ്മിത ചേചിയോടും മാസ്റ്ററോടും എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *