അനിത ഫോണ് അടിക്കുന്നത് കേട്ട് മേശ പുറത്ത് വെച്ചിരുന്ന ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി എന്നിട്ട് പറഞ്ഞു അമ്മയാണ്….
എടുത്തോ എന്ന് ആംഗ്യം കാണിച്ച് ക്ലാസിലെ മദ്യം അകത്താക്കി…
“ഹലോ…. അമ്മേ”
“എവിടെയാ ഇപ്പൊ…??
“ഇതാ റൂമിൽ എത്തി ഇപ്പോ…..”
“ചേട്ടനോ….??
“അപ്പുറത്തെ മുറിയിൽ ഉണ്ട്… ഭക്ഷണം തന്നിട്ട് പോയതാ….”
“രണ്ട് റൂം ആണോ എടുത്തത്….”
“ആ…”
“എന്തിനാ മോളെ…”
“ഞാൻ പറഞ്ഞതാ കുറെ സമ്മതിച്ചില്ല….”
“ഉം…”
“ഏട്ടനെ ഒന്ന് വിളിച്ച് നോക്കട്ടെ….”
“വിളിച്ചാലും ഞാൻ ആകും എടുക്കുക… ഫോൺ ചാർജ്ജ് ചെയ്യാൻ തന്നിട്ട് പോയതാ….”
“ഉം… ശരി…”
ഫോൺ വെച്ചിട്ട് അനിത അയാളെ നോക്കി ചോദിച്ചു….
“ഇപ്പൊ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ….??
“അങ്ങനെ ആയിട്ടൊന്നും ഇല്ല നോക്കട്ടെ….”
“എന്ന വേണ്ട പെങ്ങളൂട്ടി വിളിക്കുമ്പോ നാവ് കുഴഞ്ഞു സസാരിക്ക് അപ്പൊ വിശ്വാസം ആകും….”
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ എനിക്ക് വിശ്വാസമാ പോരെ…..??
ഡോർ ബെൽ കേട്ട് അനിത ചാടി എണീറ്റ് നിന്ന് പറഞ്ഞു…
“അയാൾ വന്നു ഞാൻ പോയി വാങ്ങിയിട്ട് വരാം….”
വാതിൽ തുറന്ന് അയാളുടെ കയ്യിൽ നിന്ന് ഭക്ഷണ പൊതിയും മറ്റൊരു കയ്യിൽ ഉണ്ടായിരുന്ന ബീറിന്റെ കവറും അവൾ വാങ്ങി ബാക്കി കാണിച്ച നാല്പതോ അൻപതോ രൂപ എടുത്തോളൂ എന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് തിരിച്ചു നടന്നു……
തിരിച്ചു വന്ന അനിത വല്യച്ഛന്റെ മുന്നിലിരുന്ന കുപ്പിയിലേക്ക് ഒന്ന് നോക്കി പകുതിയോളം കാലിയായ കുപ്പി എടുത്തവൾ പറഞ്ഞു…
“മുഴുവൻ തീർക്കാനുള്ള പ്ലാൻ ആണോ…..??