തൊട്ടടുത്ത് തന്നെ റോഡ് സൈഡിൽ കണ്ട ഹോട്ടലിലേക്ക് മാധവൻ കാർ കയറ്റി… വണ്ടിയിൽ നിന്നും ഇറങ്ങി അനിത അയാളോട് ഒന്നും പറയാതെ അകത്തേക്ക് വേഗത്തിൽ നടന്നു… ആ സ്പീഡ് കണ്ടപ്പോഴേ അയാൾക്ക് കാര്യം മനസ്സിലായി പെണ്ണിന് ഒന്നിന് മുട്ടിയിട്ട് ആണെന്ന്….. തനിക്കും മൂത്രം ഒഴിക്കാൻ ഉള്ളത് കൊണ്ട് അയാൾ അനിത ഇറങ്ങും വരെ ബാത്റൂമിന്റെ വെളിയിൽ നിന്നു… കുറച്ചു സമയം എടുത്താണ് അവൾ ഇറങ്ങിയത്….. വാതിൽ തുറന്നിറങ്ങിയ അനിത തൊട്ട് മുന്നിൽ നിന്ന വല്യച്ചനെ കണ്ട് ഒന്ന് ചിരിച്ചു…
“ഇതിനായിരുന്നെങ്കിൽ നേരെ ചൊവ്വേ പറഞ്ഞൂടെ കാന്താരി….”
അതും പറഞ്ഞയാൾ അകത്തേക്ക് കയറി… കൈ മടക്കി ഒരു ഇടി അയാളുടെ പുറത്ത് കൊടുത്തിട്ട് അവൾ വേഗം അവിടെ നിന്നും മാറി… ചിരിച്ചു കൊണ്ട് അയാൾ വാതിൽ അടച്ചു കാര്യം സാധിച്ചു….. പെണ്ണ് വെള്ളമൊഴിക്കാതെ ആണോ പോയത് ഒടുക്കത്തെ നാറ്റം…. അതോ ഇനി ഹോട്ടൽ ബാത്രൂം ആയത് കൊണ്ടാണോ… ആ എന്തെങ്കിലും ആവട്ടെ.. വേഗം കാര്യം നടത്തി അയാൾ പുറത്തിറങ്ങി….
ഭക്ഷണം കഴിച്ചു മൂന്ന് മണിയോടെ അവർ ഹോസ്റ്റലിൽ എത്തി വല്യച്ചനെ റിസപ്ഷനിൽ ഇരുത്തി അനിത കൂട്ടുകാരികളെ കാണാൻ അകത്തേക്ക് പോയി… ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വന്ന അനിതയുടെ കൂടെ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു അത് കൊണ്ട് ദേഷ്യം ഉള്ളിലടക്കി മാധവൻ അവരോട് ചിരിച്ചു കൊണ്ട് സംസാരിച്ചു… അതിൽ രണ്ട് മൂന്ന് കുട്ടികൾ ധരിച്ചിരുന്ന വേഷം കണ്ട് ഉള്ളിലെ ദേഷ്യം ഇരട്ടി ആയെങ്കിലും പരമാവധി അയാൾ പിടിച്ചു നിന്നു… കാര്യം മനസ്സിലായ അനിത വേഗം തന്നെ അവരെ ഒന്ന് കൂടി ക്ഷണിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി….
“ആ മുഖം ഇപ്പൊ പൊട്ടിപോകും ഇങ്ങനെ വീർപ്പിച്ചിട്ട്….”
കണ്ണുരുട്ടി അവളെ ഒന്ന് നോക്കിയത് അല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല….
“ഇപ്പൊ എന്താ പ്രശ്നം…??
“ഇവരൊക്കെയാണോ നിന്റെ ഫ്രഡ്‌സ്….??
“ഇനിയും ഉണ്ട്… എന്തേ…??
“ബാക്കി ഉള്ളതും ഇവറ്റങ്ങളെ പോലെയാണോ….??
“അതിന് ഇവർക്ക് എന്താ കുഴപ്പം….??
“കാശില്ലാത്ത വീട്ടിലെ മക്കൾ ഒന്നും അല്ലല്ലോ അവർ… കീറി പറിഞ്ഞ ഡ്രെസ്സ് ഇട്ട് നടക്കാൻ…”
“അതാണോ പ്രശ്നം. . .. അതൊക്കെ മോഡൽ അല്ലെ കിളവാ….”
“അപ്പൊ നീയും ഇതൊക്കെ ഇട്ടോണ്ട് ആണോ ഇവിടെയും നടത്തം….??
“ആഹ്… എന്തേ…??