അപ്പോ ഫ്രണ്ട്സ് ഇനി നമുക്ക് ഒരു സിമ്പിൾ സെനാരിയോ നോക്കാം…
ഒരു കസ്റ്റമർ നിങ്ങളെ ലൈനിൽ വിളിക്കുമ്പോൾ നിങ്ങള് എങ്ങനെ അവരെ റിസീവു ചെയ്യും…??
അതാണ് ടാസ്ക്…. ഞാൻ ആണ് കസ്റ്റമർ ഞാൻ വിളിക്കും.. നിങ്ങള് ഫോൺ എടുക്കണം… ആദ്യം… ദാ ആ കുട്ടി… വാട്ട്സ് യുവർ നയിം..??
പ്രിയംവദ….
ആദ്യത്തെ നറുക്ക് വീണത് എനിക്ക് തന്നെ ആയിരുന്നു…
ശരി മിസ് പ്രിയ ഞാൻ താങ്കളെ വിളിക്കുന്നു.. ഫോൺ എടുക്കുക… ഓകെ..??
ഓകെ സാർ…
ശരി സ്റ്റാർട്ട്….
ഞാൻ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് ആയി ഫോൺ എടുത്തു…
ഹലോ.. സാർ സിസി മൾട്ടിമീഡിയ യിലേക്ക് സ്വാഗതം പറയൂ സാർ..??
സ്റ്റോപ്പ് it….
പെട്ടന്ന് ഞാൻ ഞെട്ടി പോയി…
എന്താണ് കുട്ടി ഇത്… ഇത് വല്ല ലോക്കൽ ടെലികോം കമ്പനി ആണെന്ന് കരുതിയോ താൻ… ഇതൊരു ഇന്റർനാഷണൽ ടെലി മാർക്കറ്റിംഗ് ഏജൻസി ആണ്.. വിദേശികൾ ആണ് ഇവിടുത്തെ ക്ലൈന്റ്‌സ്…
ഇതിനെ പറ്റി ഒന്നും ഒരു ധാരണയും ഇല്ലാതെ ആണോ ഇങ്ങോട്ട് എഴുന്നല്ലിയത്…???
എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…
വൃന്ദാ… ആരാ ഇവരെ ഒക്കെ സെലക്ട് ചെയ്തത്…
അത് പിന്നെ സാർ.. വിനോദ് സാറിന്റെ സ്പെഷ്യൽ റഫറൻസ് ഉണ്ടായിരുന്നു….
ചേ… ഇൗ വിനുവിന് ഇതെന്താ പറ്റിയത്…
കുട്ടി കരഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല.. ട്രെയിനിംഗ് പിരിയെട് ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും… വൃന്ദാ ഇവരെ ബ്രൈകിന് വിട്ടേക്….
ഓകെ ഗയിസ് എല്ലാരും ബ്രേക്ക് ന് പോയിട്ട് വന്നോലു….
എല്ലാവരും… എന്നെ തന്നെ നോക്കുന്ന പോലെ തോന്നി…
ഒന്നും മിണ്ടാതെ ഞാൻ അവിടെ തന്നെ ഇരുന്നു….
അപ്പോളും എന്റെ മനസ്സിലൂടെ ഒരു കാര്യം മാത്രം കടന്നു പോയിക്കൊണ്ടിരുന്നു…
വൃന്ദാ മേടം പറഞ്ഞ ആ കാര്യം…
വിനോദ് സാറിന്റെ സ്പെഷ്യൽ റഫറൻസ് ഉപയോഗിച്ച് ആണ് എനിക്ക് ജോലി കിട്ടിയത് എന്ന്….
അടുത്ത പ്രാവശ്യം മേടത്തെ കാണുമ്പോൾ അത് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….
(തുടരും)