പിന്നെ കല്യാണം അതു ഞാനല്ലേ തീരുമാനിക്കുന്നതു… ഇത്ത ഇപ്പൊ അതൊന്നും ആലോചിച്ചു തല ചൂടാക്കണ്ട കേട്ടോ… നിനക്ക്ഇതൊക്കെ പറയാം ഓരോ നിമിഷവും എന്റെ മനസ്സിൽ തീ ആണ്… എന്നാ കുറച്ചു വെള്ളം കോരി ഒഴി… തീ അണയും…. പോടാ ഇത്ത എന്റെ കൈയ്യിൽ ഒരു പിച്ചു തന്നു… ദേ അക്കു ഉറങ്ങി.ഞാൻ ഇത്തയോട് പറഞ്ഞു.അക്കു കുട്ടാ ഞാൻ അവന്റെ കവിളിൽ നുള്ളി ടാ ഉണർത്തണ്ട അവൻ ഉറങ്ങി ക്കോട്ടേ അതെ അച്ചൂ എന്നെ കളയല്ലേ അച്ചു കുട്ടാ…. ഞാൻ ഒരുപാട് സ്വപ്നം കണ്ടു….
നിന്റെ കൂടെ ഒരു ജീവിതം… അത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല..ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി… ദേ ഞാൻ ഇട്ടുതന്ന ഈ താലിയാണെ സത്യം..ഞാൻ ഇത്തയെ വിട്ടു എങ്ങും പോകില്ല… ഇത്ത മെല്ലെ എന്റെ തോളിൽ തല ചായ്ച്ചു…. അതെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ ഇത്ത…. എനിക്കൊന്നും വാങ്ങണ്ട… അച്ചൂ…
പക്‌ഷേ നീ ഒരു തുണിക്കടയിൽ വണ്ടി നിർത്തു…. എന്തിനാ?? അത് അമ്മക്ക് ഒരു സാരി വാങ്ങാൻ…. ശരി ഞാൻ ഒരു തുണി ക്കടയിൽ വണ്ടി നിർത്തി…. ദേ അച്ചൂ ഇവനെ ഒന്നു എടുത്തേ…. ഞാൻ അക്കുവിനെയും എടുത്ത് ഇത്തയുടെ കൂടെ തുണിക്കടയിൽ കയറി…. അമ്മക്ക് ഒരു കൂടിയ സാരി തന്നെ എടുത്തു…. എന്നാ പോകാം ഇത്ത…. ഇനി വല്ലതും വേടിക്കാൻ ഉണ്ടോ?? ഇനി എന്റെ അച്ചുകുട്ടന് ഒരു ഷർട്ട്….ഏയ് എനിക്ക് വേണ്ട… എന്തിനാ വെറുതെ പൈസ കളയുന്നത്…. എന്തേ നീ ഞാൻ വാങ്ങിച്ചാൽ ഇടില്ലേ ഷർട്ട്….
മിണ്ടാതെ അവിടെ നിന്നോ…. ഇത്ത എന്റെ പള്ളക്കിട്ടു ഒരു നുള്ള് തന്നു… നല്ല വിലകൂടിയയത് തന്നെ എടുത്തു ഇത്ത… അതും ഇത്തക്കു ഇഷ്ടപെട്ട കളർ.ദേ ഇത് അച്ചുവിന് നല്ലപോലെ ചേരും…. ഇത്ത പറഞ്ഞു…. പോ പോയി ഒന്നു ഇട്ടിട്ട് വന്നേ…. ഞാൻ പോയി ഷർട്ട് ഇട്ടു വന്നു…. മഹ്മ് കൊള്ളാം… അടിപൊളി ഇത്ത പറഞ്ഞു… ഇത്ത പൈസ എല്ലാം കൊടുത്തു….
ഞങ്ങൾ പുറത്തിറങ്ങി… അക്കുകുട്ടനെയും കൊണ്ട് ഞങ്ങൾ മാളിൽ കയറി…. കുറെ വായിനോക്കികൾ ഇത്തയെ തന്നെ നോക്കുന്നു….. ഞാൻ ഇത്തയെ കൈയ്യിൽ പിടിച്ചു കൊണ്ടു നടന്നു… എനിക്ക്അവൻമാരുടെ നോട്ടം അത്ര പിടിച്ചില്ല…. ഞാൻ ഇത്തയോട് മെല്ലെ പറഞ്ഞു.. ദേ ഓരോന്നിന്റെ നോട്ടം കണ്ടില്ലേ..ദേ അച്ചു നോക്കാൻ നിക്കണ്ട……