രഹസ്യ അന്വേഷണത്തിനൊടുവില്‍ [അപ്പന്‍ മേനോന്‍]

Posted by

രഹസ്യ അന്വേഷണത്തിനൊടുവില്‍
Rahasya Anweshanathinoduvil | Appan Menon

ഞാന്‍ 27 വയസ്സുള്ള വിവാഹം നിശ്ചയം കഴിഞ്ഞ അനി എന്ന അനിരുദ്ധന്‍. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് വീണ എന്ന ഒരു പെണ്‍കുട്ടിയെ. വീണ ഇപ്പോള്‍ നേഴ്‌സിങ്ങിനു പാലക്കാട് ഒരു പ്രൈവറ്റ് ഹോസിപിറ്റലില്‍ പഠിക്കുന്നു. വയസ്സ് 22. വീണയുടെ പഠിപ്പ് കഴിയുന്നതും കല്യാണം എന്ന തീരുമാനത്തിലാ ഞങ്ങള്‍ എല്ലാവരും.
ചെറുപ്പം മുതലേ ഇലക്‌ട്രോണിക്‌സ് എന്റെ ഒരു വീക്കനസ് ആയിരുന്നു. അതുകൊണ്ട് പ്ലസ് ടു കഴിഞ്ഞതും ഒരു കൈതൊഴില്‍ അറിഞ്ഞാല്‍ ഈയുള്ളവന്‍ രക്ഷപ്പെട്ടോളും എന്ന് മുന്നേകൂട്ടി മനസ്സിലാക്കിയിരുന്ന എന്റെ അച്ചന്‍ എന്നെ വയര്‍മാന്‍ കോഴ്‌സിനായി ഐ.ടി-യില്‍ ചേര്‍ത്തു. അവിടെനിന്നും ഞാന്‍ നല്ല മാര്‍ക്കോടെ പാസ്സായി വന്നപ്പോഴേക്കും എന്റെ അച്ചന്‍ ഒരു വശം തളര്‍ന്ന് കിടപ്പിലായി.
അച്ചന്‍ കിടപ്പിലായതോടെ കുടൂ;ബം നോക്കേണ്ട ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു. അതുകൊണ്ട് വീടിന്റെ മുന്‍വശത്തെ ഹോള്‍ മറച്ച് അത് രണ്ട് മുറിയാക്കി. ഒന്നില്‍ ഗസ്റ്റുകള്‍ക്ക് ഇരിക്കാനും മറ്റൊന്ന് എന്റെ ഇലക്‌ട്രോണിക്‌സ് സാധങ്ങള്‍ സൂക്ഷിക്കാനും.
ഞാന്‍ മിക്‌സി, ഗ്രൈന്‍ഡര്‍, അയേണ്‍ബോക്‌സ് മുതലായവ റിപ്പയറിങ്ങ് ചെയ്തും വീടുകളിലെ വയറിങ്ങ്, പൊതുയോഗങ്ങളിലും കല്യാണ വീടുകളിലും ഒക്കെ ഉപയോഗിക്കുന്ന മൈക്ക് സെറ്റും ബോക്‌സും വാടകക്ക് കൊടുക്കല്‍, കല്യാണ വീടുകളില്‍ ടെമ്പററി കണക്ഷന്‍ എന്നിവയൊക്കെ ചെയ്ത് തട്ടികൂട്ടി കുടു:ബം നോക്കിവരുന്ന കാലം. തളര്‍ന്ന് കിടപ്പിലായ അച്ചനെ നോക്കുന്നത് ഒരു ആയുര്‍വേദ ഡോക്റ്ററാ. ഗവ. ജോലിയാണെങ്കിലും അദ്ദേഹത്തിനെ ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ കൊണ്ടുവരുന്നതിനു ചിലവ് ടാക്‌സി കൂലി അടക്കം 600 രുപാ. അത് അങ്ങിനെ മുടങ്ങാതെ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറയുന്നതുപോലെ എന്റെ അമ്മക്ക് ആസ്തമ പിടിപ്പെട്ടത്.
ഒരു സ്വകാര്യസ്ഥാപനത്തില്‍ സ്റ്റാഫായി ജോലിയുണ്ടായിരുന്ന അച്ചന്‍ കിടപ്പിലായപ്പോള്‍ മെഡിക്കല്‍ ഗ്രൗണ്ടില്‍ ഡിസ്ചാര്‍ജ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *