ഉണ്ണി മാമന്റെ ഭാര്യ അതായത് എന്റെ അമ്മായി ഏതോ വലിയ തറവാട്ടിലെ ആണ്. അതിന്റെ അഹങ്കാരം ആണ് അവർക്ക് . അമ്മായി ഒരു പ്രത്യേക സ്വഭാവം ആണ്. സൗന്ദര്യം അതാണ് നിരഞ്ജനയുടെ അഹങ്കാരം .ഞാൻ അവളെ മൈൻഡ് ചെയ്യാറില്ല… കഥയിലേക്ക് വരാം… എന്നാ ശരി…. ദേ അശ്വതിക്കു നിന്നോട് സംസാരിക്കണം എന്ന്….
ഓഹ് ശവം ഞാൻ മനസ്സിൽ പറഞ്ഞു… ഞങ്ങൾ ഒരേ പ്രായം ആണെങ്കിലും അവൾ ഏട്ടൻ എന്നാണ് വിളിക്കുന്നത്…. ഈ ഏട്ടൻ വിളി ഭാവിയിലേക്കുള്ള ഒരു റിഹേഴ്സൽ വിളിആണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്… ഞാൻ ദേഷ്യ പെട്ടിട്ടുണ്ട് അവളോട്..പലപ്പോഴും .. നീ എന്തിനാ എന്നെ ഏട്ടാ എന്ന് വിളിക്കുന്നത്… ഞാനും നീയും ഒരേ പ്രായംഅല്ലെ… പിന്നെ നീ എന്തിനാ അങ്ങിനെ വിളിക്കുന്നെ… ഓഹ് ഒരു രസം അവൾ മുഖത്തു കുറച്ചു നാണം വരുത്തി കൊണ്ടു പറയും…
അതെ നാളെ ഞാനും താര ചേച്ചിയും കൂടി അമ്മായിയുടെ കൂടെ വരുന്നുണ്ട് കേട്ടോ…. ഹാ ഞാൻ ഇവിടെ കാണില്ല… എനിക്ക് ഒരിടംവരെ പോകാൻ ഉണ്ടു…. എനിക്കറിയാം ഞാൻ വരുന്നെന്നു പറഞ്ഞോണ്ട്അല്ലെ അച്ചു ചേട്ടൻ ഇങ്ങനെ പറയുന്നേ…. അല്ലടി എനിക്ക് ഒരുആവിശ്യമുണ്ട് അതോണ്ടാ….
പോടാ…
അവൾക്കു ദേഷ്യം വരുമ്പോൾ അങ്ങിനാണ് അവസാനം പോടാ എന്ന് പറയും .കോളേജിൽ ചെന്നാലും ഞാൻ അവള് കാണാതെ മുങ്ങി നടക്കും.അതെ ഷമീന ചേച്ചിയോട് ചോദിച്ചേ അക്കുവിനെ നാളെ ഞങ്ങൾ വരുമ്പോൾ കൊണ്ടു വന്നാൽ മതിയോന്നു… (ഇത്തയും താര ചേച്ചിയും ഏകദേശം ഒരേ പ്രായംആണ്.. താര ചേച്ചിക്ക് ചൊവ്വാ ദോഷം ഉണ്ടു അതാണ് കല്യാണം വൈകുന്നത്… )അക്കുവിനു രണ്ടു പേരെയും വലിയ ഇഷ്ടമാണ്….
അശ്വതിക്കാണ് അക്കുവിന്റെ തല്ലുമുഴുവൻ കിട്ടുന്നത്… അവൾക് ഭയങ്കര ഇഷ്ടമാണ് അവനെ… വീട്ടിൽ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് വരാറുണ്ട്…. അശ്വതി അവള് വന്നാൽ അക്കുവിനെ പിന്നെ നിലത്തു വെക്കില്ല അവൾ എപ്പോഴും അവനെയും എടുത്ത് പറമ്പിൽ മുഴുവൻ ചുറ്റിനടക്കും… താരചേച്ചിയും ഇത്തയും ഒരേ പ്രായം ആയതു കൊണ്ടു അവർ നല്ല കൂട്ട്ആണ്…. ഞാൻ ഇത്തയോട് ചോദിക്കട്ടെ… എന്നിട്ട് വിളിക്കാം…
ദേ ഞാൻ താര ചേച്ചിയുടെ കൈയ്യിൽ കൊടുക്കാം… ടാ അച്ചൂ നീ എന്താ വരാഞ്ഞേ…. ഓഹ് ഒന്നുമില്ല എന്റെ മുറപെണ്ണിനെ വേറൊരുത്തൻ കാണാൻ വരുന്നത് സഹിക്കാൻ പറ്റത്തില്ല അതാ ഞാൻ വരാഞ്ഞത്… ഓഹ് എന്നാ നീ അങ്ങ് കെട്ടിക്കോടാ എന്നെ..മുറപെണ്ണല്ലേ ഞാൻ…ഓഹ് എനിക്ക് കല്യാണ പ്രായം ഒന്നുംആയില്ല…. ഇല്ലേൽ നോക്കായിരുന്നു.അയ്യടാ അവന്റെ ഒരു അളിഞ്ഞ തമാശ.. ടാ നാളെ ഞങ്ങള് വരുംകേട്ടോ…