മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

“പനിക്കുന്നുണ്ട് ആന്റി “

“ആരാ മോളെ ഇത് ?” അവരുടെ മുഖത്തെ ഉത്കണ്ഠ എന്റെ ഉള്ളിൽ ഭയം ഉളവാക്കി.

“ഞാൻ പറയാം, നീ പൊക്കോ, അമ്മ പേടിക്കേണ്ട” എന്റെ കവിളിൽ തലോടി കൊണ്ട് അവൾ പറഞ്ഞു . വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞു ഞാൻ അവളെ ഫോണിൽ വിളിച്ചു നോക്കി.

“ഇപ്പോൾ എങ്ങനെ ഉണ്ട്”

“മരുന്ന് കഴിച്ചപ്പോൾ ആശ്വാസം തോന്നുന്നുണ്ട് “

“ആ ചേച്ചി പിന്നെ എന്തെങ്കിലും ചോദിച്ചോ ?”

“ആര് ആനി ചേച്ചിയാണോ? ഞാൻ അവരോട് ഉള്ളത് തുറന്നു പറഞ്ഞു, എന്തായാലും എല്ലാവരും എല്ലാം അറിയേണ്ടതല്ലേ?”

“എന്നിട്ട് അവർ എന്ത് പറഞ്ഞു ?”

“കുറെ ഉപദേശങ്ങൾ…അതിനു ചിലവൊന്നും ഇല്ലല്ലോ…”

“ഹി ഹി ഹി ഹി …..എന്തായാലും റസ്റ്റ് എടുക്ക് ഞാൻ രാവിലെ വിളിക്കാം “

പിന്നീടുള്ള രണ്ടു ദിവസങ്ങൾ അവൾക് പനി തന്നെ ആയിരുന്നു , മഴ അതിന്റെ പണി നിർത്താതെ തുടർന്ന് കൊണ്ടിരുന്നു. പത്താം തിയതി അവളെ കാണുവാൻ ആയി ഞാൻ വീട്ടിൽ പോയി കാളിംഗ് ബിൽ അടിച്ചു. ആനി ചേച്ചി ആണ് ഡോർ തുറന്നത്.

“ചേച്ചി…മെഹ്റിൻ ..”

“മോള് , കുളിക്കുകയ്യാണ് ….ഇവിടെ ഇരുന്നൊള്ളു, ഞാൻ ഇപ്പോൾ വരാം ” ഇത് പറഞ്ഞു വാതിൽ അടച്ചു അവർ അകത്തേക്കു പോയി, ഞാൻ വന്നത് അവർക്ക് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു .ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ ചെന്നിരുന്നു. വീടിന്റെ വാതിലിന്റെ മുകളിൽ ആയി അറബിയിൽ എന്തൊക്കെയോ എഴുതി ഫ്രെയിം ചെയ്ത വെച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞു എനിക്ക് കുടിക്കാൻ ചായയുമായി അവർ വന്നു. ചായ കുടിക്കുമ്പോൾ എന്റെ മുന്നിൽ ഉള്ള തൂണിനോട് ചേർന്ന് കൊണ്ട് ആ 50 കഴിഞ്ഞ ചേച്ചി വന്നു നിന്നു.

” ചേച്ചി അവൾക്ക് എങ്ങനെ ഉണ്ട്?”

“കുറവുണ്ട് … മഴ നനഞ്ഞിട്ടാണ്”

“ഓ…”ഞാൻ ചായ കുടി നിർത്തി ഇടക്ക് അകത്തേക്കു നോക്കി കൊണ്ടിരുന്നു.

“കുട്ടി ചായ കുടിക്ക്, അത് തണുത്തു പോവും…മോള് ഇപ്പൊ കയറിയെ ഉള്ളു.. വരാൻ ഇച്ചിരി വൈകും…ഹർഷൻ ഇന്നലെ പേര് …മോള് പറഞ്ഞു”

“ആ അതെ “

“മോള് പറഞ്ഞതെല്ലാം ഉള്ളതാണോ ? നിങ്ങൾ തമ്മിൽ അടുപ്പത്തിലാണോ?”

“അതെ “

Leave a Reply

Your email address will not be published. Required fields are marked *