രവി- ഞാൻ നോക്കാമെടാ, എന്നു പറഞ്ഞു ഏറ്റു….
മീറ്റിങ് കഴിഞ്ഞു,രവി നെെറ്റ് വർക്ക് ജോലികൾ ഏറ്റെടുത്തു, ഞാൻ വീട്ടിലേക്കു പോയി,…
*********
വെളളത്തിലേക്കു താഴ്ന്നു പോകുന്ന പോലെ,ശ്വാസം മുട്ടുന്നു,സ്വപ്നമാണോ,അതോ,ചവിട്ടികുതിച്ചൂ മുകളിലെത്തി കണ്ണു തുറന്നു…..വെളളചായമടിച്ച ചുമരുകൾ, ഡ്രിപ്പ് സ്റ്റാൻഡിൽ നിന്നും വയർ താഴേക്കു വരുന്നു,അത്,അതെൻെറ കെെയിലേക്കാണു കയറുന്നത്, ഹോസ്പിറലിലാണോ ഞാൻ? ചാടി എണീക്കാൻ ശ്രമിച്ചപ്പോൾ കോളളിയാൻ മിന്നിയപോലെ വേദനകോണ്ടു പുളഞ്ഞു, ഇടതുകെെ കോണ്ടു കട്ടിലിൻെറ സെെഡിൽ ഇരുന്ന കുപ്പിതട്ടി വീണു, ശബ്ദം കേട്ട് ഒരു നഴ്സ് അകത്തേക്കു വന്നു ,അവർ വന്ന പാടെ ഏന്നെ പിടിച്ചു കിടത്തി, ഞാൻ ചോദിച്ച ചോദൃങ്ങൾക്ക് മറുപടി തന്നില്ല, ഡോക്ടറെ കൂട്ടീട്ടു വരാമെന്നു പറഞ്ഞു പുറത്തേക്കു പോയി,