ശ്രീതു ദിലീപ് ദാമ്പത്യം 5 [രാജാവിന്റെ മകൻ]

Posted by

ഞാൻ വീടിന്റെ ചാരുപടിയിൽ വന്നിരുന്നു…അന്നേരം അയൽവാസികളായ ആ അഞ്ചു കോളേജ് കുമാരന്മാർ അവരുടെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നു……എന്നെ കണ്ടപ്പോൾ അവർ കൈവീശി ഒരു ഹായ് പറയുന്നു… ഞാനും തിരിച്ചൊരു ഹായ് പറഞ്ഞു അവരോട്….. ആ സമയത്തു അതിലൊരുത്തൻ എന്റെ വീടിന്റെ അവരുമായി ബന്ധിപ്പിക്കുന്ന അതിർത്തിയുടെ മതിലിന്റെ ഭാഗത്തേക്ക് വന്നു… അവൻ വരുന്നത് കണ്ടപ്പോൾ ഞാനും അങ്ങോട്ട് പോയി…..അവിടെ എത്തിയപ്പോൾ അവൻ സ്വയം അവനെ എനിക്ക് പരിചയപ്പെടുത്തി “”””ഡിക്‌സൺ ജോസഫ് “”””അവന്റെ പേര്…… ആ പേര് അവൻ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി……. ഈ പേരാണല്ലോ സനൂപ് പറയുന്നത് കേട്ടത്,,,, ഇനി എനിക്ക് തെറ്റിയതാണോ,,,, ഇതല്ലേ ആ പേര് എന്നൊക്കെയുള്ള ചിന്തയിലായി പോയി ഞാനന്നേരം അവൻ അവന്റെ പേര് പറഞ്ഞപ്പോൾ…..

ഞാനങ്ങനെ ചിന്തിച്ചു നില്കുന്നത് കണ്ടിട്ട് അവനെന്നോട് :എന്താ ചേട്ടായി ചിന്തിക്കുന്നേ?

മറുപടിയായി ഞാൻ :ഏയ്‌ ഒന്നുല്ല്യാ,,,,,, ഡിക്‌സനെ എവിടെയോ കണ്ടതുപോലെ !അതാ ചിന്തിച്ചേ ഞാൻ !!

ഡിക്‌സൺ :ഏയ്‌ ചേട്ടായി കാണാൻ വഴിയില്ല,,,,, ഞാൻ കോട്ടയത്താണ് വീട്…. പിന്നെ പഠിച്ചത് തൃശ്ശൂരും,,,,, ചേട്ടായിടെ കല്യാണ സമയത്താ ഞങ്ങളിവിടെ വീടുടുത്തു താമസം മാറുന്നത്,,,,, എന്റെ ഓർമയിൽ ചേട്ടായെ കണ്ട ഓർമയില്ല,,, ഇനി വേറെവിടെങ്കിലും വച്ചു കണ്ടിട്ടുണ്ടോന്നറിയത്തില്ലതാനും….

അത് കേട്ടപ്പോൾ ഞാൻ :പഠിച്ചത് തൃശൂരാണല്ലേ,,,, ഞാൻ തൃശ്ശൂർ ഇടക്കൊക്കെ വരാറുണ്ട്,,, ചിലപ്പോൾ അവിടെ എവിടെങ്കിലും വെച്ചാവും

അത് കേട്ടപ്പോളവൻ :ഓഹ്ഹൊ !ത്രിശൂരൊക്കെ വരാറുണ്ടല്ലേ,, ഞാൻ പഠിച്ചത് തൃശൂര് എഞ്ചിനീയറിംഗ് കോളേജിലാ,,, ചിലപ്പോളങ്ങനെ ആവും

ഞാനപ്പോൾ :ങ്‌ഹേ അവിടെ ആണോ? എന്റെ വൈഫ്‌ പഠിച്ചത് വിമല കോളേജിലാ,,,, എഞ്ചിനീയറിംഗ് കോളേജിനടുത്തല്ലേ വിമല കോളേജ്,,,, അപ്പൊ വൈഫിനെ കണ്ടു കാണൂലോ !

മറുപടിയായി അവൻ :ഏയ്‌ വൈഫിനെ കണ്ടതായി ഓർമയില്ല,,,,, ഏതു ഇയർ ആണ് വൈഫ്‌ പഠിച്ചത്?

ഞാനപ്പോൾ :അവളു ദേ ഈ കൊല്ലം അവിടെ നിന്നു പിജി കഴിഞ്ഞു ഇറങ്ങിയതേ ulloo,,, അഞ്ചു കൊല്ലം അടുപ്പിച്ചു അവിടെ ആയിരുന്നു,,, എന്നാന്നോട് പറഞ്ഞത്

അത് കേട്ടപ്പോൾ അവനൊന്നു പരുങ്ങി,,, എന്നാലും പരിഭ്രമം കാണിക്കാതെ അവൻ :ഒരുപാട് പിള്ളേരൊക്കെ ഉള്ള കോളേജല്ലേ!!!ചിലപ്പോൾ കണ്ടുകാണും എന്നാലും ഓര്മയില് വരത്തക്ക പരിചയമൊന്നും ഞങ്ങള് തമ്മിൽ ഇല്ലാ

ഞാനപ്പോൾ അവനോട് :അത് ശെരിയാ,,,,, ഇത്രയും ആള്ക്കാര് ഉള്ളോടത്തു എങ്ങനെ അറിയാനാ,,,,, എന്നിട്ടു പെട്ടന്ന് ആ വിഷയം മാറ്റി ഞാനവനോട് “””ഇപ്പൊ ഇവിടെ,,, പഠിക്കാണോ അതോ വേറെ “”””

Leave a Reply

Your email address will not be published. Required fields are marked *