അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

(രഹസ്യമായി ഞങ്ങളൊരു ഫെമിനിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നുണ്ട്… )
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…

ഇന്നാള് ജീൻസിട്ട് പറക്കാൻ, ഒരു ട്രയല് നോക്കീതാ ഒരൂസം… ഭാഗ്യത്തിന് താഴെ വൈക്കോൽ കൂന ഇണ്ടായിരുന്നു… മുന്നും കുത്തി വീണ് രണ്ടൂസം പിന്നെ ബ്രാ ഇടാൻ പറ്റീല. ടൈഗർ ബാം വാരിത്തേച്ച് നടക്കായിരുന്നു…
നാണം കാരണം പനയിൽ ഒളിച്ചിരുന്നു.. ഭാഗ്യത്തിന് വീണത് ആരും കണ്ടില്ല..

ആ കിച്ചു ഗന്ധർവ്വനെങ്ങാൻ കണ്ടിരുന്നേൽ അപ്പൊ കഥയെഴുതി മാനം കെടുത്തിയേനെ…
ട്വന്റിയി ട്വന്റിയിൽ, ഫൈനൽ ടീമിന്റെ പേരിൽ ബെറ്റ് വെച്ച്, കാശു പോയതിന്റെ കലിപ്പ് തീർക്കാൻ അപ്പുറത്തെ ഇടവകേലെ ഒരു രക്ഷസ്സിന്റെ പേരിൽ, ഒരു ഫുൾ കഥയെഴുതി, ഇപ്പൊ രക്ഷസ്സിനെ അമ്പലത്തി പോലും അടുപ്പിക്കുന്നില്ലെന്നാ കേട്ടത്… അജ്ജാതി എഴുത്താ…

ഉരുക്കു മനിതൻ വാരികയിലെ വായനക്കാരൊക്കെ ഇപ്പൊ രക്ഷസ്സിനെ അന്വേഷിച്ച് നടക്കാണ് ത്രേ.. പാവം രക്ഷസ്സ്. സുകുമാരക്കുറുപ്പിന്റെ പോലായി.

പീക്കൂന്റെ വീടിന്റെ മേൽക്കൂരയിൽ പാദം തൊടീക്കാണ്ടെ പമ്മി പമ്മി ഓടിന്റെ ഗ്യാപ്പിലൂടെ വീടിന്റെ അകത്തേക്ക് കണ്ണ് തുറിപ്പിച്ചു നോക്കി…
പീക്കുർണി, പുതപ്പ് ചുരുട്ടി കാലിന്റെ ഇടയിൽ കേറ്റി എന്തൊക്കെയോ ജപിച്ചു കൂട്ടുന്നുണ്ട്… ചെവി കൂർപ്പിച്ചു..

“ഫൽഗുനൻ.. ജിഷ്ണു.. കിരീടി…ശ്വേത….”
ഉവ്വ. വിളിക്ക്!!!…
അയാള് തന്നെ ഗതികിട്ടാണ്ട് അലഞ്ഞു നടക്കാണ്… പിന്നാ…

മെല്ലെനെ ഓട്ടുംപുറത്തിരുന്നു..

ഹായ്!!… നല്ല നിലാവ്!!..
സ്മിതാമ്മ അപ്സരസ്സ് കണ്ടിരുന്നേൽ, മൊത്തം കോരിക്കൊണ്ടോയി വീടിന്റെ ഉമ്മറത്ത് നിക്കണ ശിശിരപുഷ്പത്തിന് ഒഴിച്ച് കൊടുത്തേനെ…
ഉള്ള നിലാവും കാറ്റുമൊക്കെ കൊണ്ടോയി ഒഴിച്ച്, അതിപ്പോ ഒരു വെല്യേ പൂമരം പോലായിണ്ട്..
നല്ല ഭംഗ്യാ അവരടെ വീടിന്റെ മുറ്റം കാണാൻ..
പിന്നെ പാലപ്പൂവിന്റെ നല്ല മണൊക്കെ ഇണ്ട് ആ വഴിക്ക് പോവുമ്പോ…

അത് കാരണം സകല യക്ഷ കിന്നര ഗന്ധർവ്വന്മാരും, യക്ഷി അപ്സര മറുത ചുടല കാളികളും രാത്രിയായാ അവരടെ വീടിന്റെ ഉമ്മറത്താ സഭ കൂടല്.. ഞാനും പോവും… (കല്യാണപ്രായായെ… ഇടക്ക് ഇടക്ക് ഓർമ്മിപ്പിക്കണതാ നിങ്ങളെ ഒക്കെ ട്ടാ.. ബോർ അടിക്കല്ലേ..)

എനിക്കാണേൽ ആ ശിശിരപുഷ്പത്തിന്റെ മണോം കാറ്റും ഒക്കെ അടിക്കുമ്പോ… എന്തോ പോലാ…
ഒരു കുളിരും വിറയലും ഒക്കെ വരും…
വന്നിട്ടെന്തിനാ??…

Leave a Reply

Your email address will not be published. Required fields are marked *