അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

ഫ്രൻഡ്‌സേ….

പീസില്ല ട്ടാ… ചുമ്മാ എഴുത്താ… പീസിനുവേണ്ടി വായിച്ച് നേരം കളയല്ലേ… എന്റെ നേരം പോവാൻ എഴുതീതാ..

 

അതീന്ദ്രിയ ശക്തികൾ….. (സിമോണ)

Atheendra Shakthikal Author : Simona

 

“കരിമ്പനക്കാട്ടിൽ രക്തദാഹിയായ യക്ഷിയുണ്ട്!!!!…
രാത്രികാലങ്ങളിൽ, നിലം തൊടാത്ത കാലുകളുമായി അവൾ ഒഴുകി നടക്കും…
ഇരുട്ടിൽ നിങ്ങൾക്കുപിറകിൽ ഒരു നിഴൽപോലെ!!…

അമാവാസി രാവുകളിൽ ലോകം ഇരുളിനെ പുണരുമ്പോൾ, യക്ഷിപ്പാലകളിൽ നിന്ന് അവളുടെ അലർച്ച കേൾക്കാം..
ഒപ്പം, അവളുടെ നീണ്ടു കൂർത്ത ദംഷ്ട്രകളിൽ രക്തം വാർന്നു മരിക്കുന്ന പാവം മനുഷ്യരുടെ നിലവിളിയും..
ഭയക്കേണ്ടിയിരിക്കുന്നു!!!!…

മോഹിപ്പിക്കുന്ന ഗന്ധത്തിൽ മയങ്ങിയെത്തുന്നവരുടെ കഴുത്തിൽ, കൂർത്ത കോമ്പല്ലുകളാഴ്ത്തി അലർച്ചയോടെ അവൾ അമരുമ്പോൾ, കോമ്പല്ലുകളിലെ സുഷിരങ്ങളിലൂടെ തിളയ്ക്കുന്ന മനുഷ്യരക്തം അവളുടെ ഉയിരിലേക്കൊഴുകും…
അവൾ അതീന്ദ്രീയശക്തി കൈവരിക്കും!!!..
നിങ്ങളുടെ ആത്മാവിനെ അവളുടെ അടിമയാക്കി മാറ്റും..

അതോടെ, കാലങ്ങളോളം യക്ഷിപ്പാലകളിൽ അഭയം തേടി നിങ്ങൾ ഗതികിട്ടാതെ അലയേണ്ടിവരും… നിങ്ങളുടെ മനസ്സ് പൂർണമായും അവളുടെ അധീനതയിലാകും…
നിങ്ങളുടെ ഉള്ളിൽ അവളുടെ ആജ്ഞകൾ കുടിയേറും… നിങ്ങൾ…………”

അപ്പുറത്തെ, പീക്കുർണി യെന്ന് ചെല്ലപ്പേരുള്ള പി കെ മാങ്കുണ്ണിയുടെ വീട്ടിലെ റേഡിയോ നാടകം കേട്ട്, തൃശ്ശൂര് ഡിസ്ട്രിക്ടിൽ, നല്ലോണം പനകളും ഇഷ്ടംപോലെ കടിച്ചു തിന്നാൻ പനനൊങ്കുമുള്ള, സെന്റിന് ഏതാണ്ട് രണ്ട്‍ രണ്ടര ലക്ഷം മതിപ്പുവിലയുള്ള, സാമാന്യം ഭേദപ്പെട്ട ഒരു ഏരിയ യിലെ, ഒരു കുഞ്ഞു കരിമ്പനയിലിരുന്ന്, ഒരു പാവം യക്ഷി മൂക്കുപിഴിഞ്ഞു.
പാവം യക്ഷിയുടെ പേര് സിമോണ!!!.
വയസ്സ്…. “മരിച്ചതിനു ശേഷം” ഇരുപത്തിമൂന്ന്.

“റേഡിയോ തെണ്ടികൾ!!!..
പച്ചപ്പാവങ്ങളായ ഞങ്ങളെപ്പറ്റി ഓരോന്ന് പറഞ്ഞുണ്ടാക്കിയിട്ട്, ഒറ്റ ഒരുത്തൻ, ഒരിത്തിരി ചുണ്ണാമ്പ് തരാൻ പോലും ഈ വഴി വരുന്നില്ല…
ഒന്ന് മുറുക്കീട്ട് കാലമെത്രയായി ന്നാ???”

Leave a Reply

Your email address will not be published. Required fields are marked *