അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

മെല്ലെനെ ഒരു കുഞ്ഞി ഓടും കഷ്ണം എടുത്ത് മേലേക്കിട്ടു…
“അയ്യോ!!!”… ന്നു പറഞ്ഞ് ചാടി എണീറ്റ് ചുറ്റും നോക്കണ കണ്ടു..

“ഭാഗ്യം… ജീവനുണ്ട്..”
വേഗം പനയിലേക്ക് ഷട്ടിലടിച്ചു..

എടയ്‌ക്കൊക്കെ ഇങ്ങനൊരോന്നൊപ്പിക്കും ന്നല്ലാണ്ട്, നമ്മക്ക് ആരേം ദ്രോഹിക്കണ്ട…
“മിണ്ടാണ്ട് പനേലിരുന്നാ പോരേ??….” ന്ന് തോന്നും ഇടയ്ക്ക്…
എന്നാലും…
വല്ലപ്പളും എന്തേലും ഒപ്പിച്ചില്ലേൽ ഒരു സുഖല്യായ്മ പോലാണ്..

അല്ലാണ്ട്… നമ്മക്കെന്തുട്ട് കിട്ടാനാ വല്ലോരടെ മനസ്സ് വിഷമിപ്പിച്ചിട്ട്?? നമ്മക്ക് ചുമ്മാ ഉള്ളതുകൊണ്ട് സന്തോഷായി അങ്ങ് ജീവിച്ചാ പോരെ.. നാട്ടുകാരെ കൊണ്ട് അപ്പനേം അമ്മേനേം തുമ്മിച്ചിട്ട് തന്നെ ജീവിക്കണോ??
അത് മനസ്സിലായില്ലെങ്കി ഈ മനുഷ്യന്മാരോക്കെ എന്തുട്ട് ജാതിയാണാവോ??? അല്ലാ പിന്നെ…

മിനിഞ്ഞാന്നത്തെ പല്ലിൻറേം നഖത്തിൻറേം കളക്ഷൻ ചെക്കെയ്‌തിട്ടില്ല… ഒരു അയ്യപ്പന്മാരുടെ വണ്ടി മറിഞ്ഞിരുന്നു… മലേന്ന് തല്ലുണ്ടാക്കി തിരിച്ചു വരണ വഴിയാന്നാ തോന്നിയെ.. നല്ല കള്ളിന്റെ മണായിരുന്നു ഒക്കേറ്റിനും.. ഉഡായിപ്പുകള്…

എന്തായാലും ഞാൻ ചോര കുടിക്കാൻ പോയില്യ.. എനിക്കീ കള്ളിന്റെ നാറ്റം ഇഷ്ടല്ല.. ഗന്ധർവന്മാരൊക്കെ അവിടെ കിടന്ന് കൂക്കും വിളീം ആകെ ബഹളായിരുന്നു..
ഞാൻ കിട്ടിയ താപ്പിന് എല്ലാ ഡെഡ്‌ബോഡീന്നും പല്ലും നഘോo ഊരിയെടുത്ത് ആരും കാണണ്ടെ സ്കൂട്ടായി…

മാസാവസാനം പള്ളി കൂടുമ്പോ കണക്കു കൊടുക്കണം…
മനുഷ്യന്റെ പല്ലിനും നഖത്തിനും അമേരിക്കെന്ന് ഓർഡറുണ്ട്.. ഡ്രാക്കുള രാജാവിന്റെ കൊട്ടാരത്തിൽ മിനിയേച്ചറുണ്ടാക്കാൻ…
പകരത്തിനു നല്ലോണം ചോര കിട്ടുംന്നാ പുണ്യാളൻ പറഞ്ഞേ…

ഡ്രാക്കുള സാറിന്റെ ഒക്കെ ഒരു ഭാഗ്യം… കോടീശ്വരനാ..കോടീശ്വരൻ..
എന്താ കൊട്ടാരം ന്നാ???…
ഞാൻ കണ്ടിട്ടില്ല… എന്നാലും പള്ളിയിൽ പടം വെച്ചിട്ടുണ്ട്… ഭയങ്കര രസോള്ള സ്ഥലാ ത്രേ.. കണ്ടാ തന്നെ പേടിയാവും..

പണ്ട്, രാവണപ്രഭൂൽ അഭിനയിക്കുമ്പോ, മോഹൻലാൽ ബോക്‌സിങ്ങൊക്കെ ചെയ്ത് ഹോർലിക്‌സും കുപ്പിയിൽ ഇട്ടു വെച്ച പല്ലുകളൊക്ക, മൂപ്പരോടെ ഫോറസ്ററ് കാരടെ റെയ്‌ഡ്‌ വന്നപ്പോ ഞാനിങ് എടുത്തോണ്ട് പോന്നിരുന്നു…
എന്തോരം പല്ലായിരുന്നു…

അത് കാരണം, ഞങ്ങടെ ഇടവകേല് ആ മാസത്തെ “യക്ഷി ഓഫ് ദി മന്ത്” ഞാനായിരുന്നു.. മൂപ്പര് വല്ല പല്ലുഡോക്റ്ററായിരുന്നാവോ..
അത്രക്ക് കളക്ഷൻ ഇതുവരെ കിട്ടീട്ടില്ല… കുറെ പേരെ ഇടിച്ച് പല്ലു തെറിപ്പിച്ചു കാണണം…

എന്തായാലും അയ്യപ്പൻ കനിഞ്ഞ കാരണം ഇത്തവണ വല്യേ മോശമില്ല…
പല്ലും നഖവും എണ്ണി എടുത്ത് പള്ളിയിൽനിന്ന് തന്ന നേര്ച്ച പ്പെട്ടിയിലിട്ടു..

“ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപട്ടാളം..

Leave a Reply

Your email address will not be published. Required fields are marked *