അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

ഒന്ന് കെട്ടിപിടിക്കാനും കൂടി ആരേം കിട്ടില്യാ.. അത് കാരണം ഞാൻ ആ ഏരിയ ലിക്ക് പോവുമ്പോ വല്ല സ്വെറ്റർ ഇട്ടേ പോവുള്ളു.. കുളിരും വിറയലും മൂത്ത് വല്ല പനി പിടിച്ചാലോ…
പ്രേമപ്പനി..

ഇടക്കെടക്ക് പക്ഷെ ശിശിരപുഷ്പത്തിന്ന് ചോരേടെ മണം വരണ പോലെ തോന്നാറുണ്ട്.. അത് കാരണം ഞാൻ നോട്ടം വെച്ചിരിക്കാ.. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ???
ചെലപ്പോ വെർതെ കൊതിപ്പിക്കാനാവും.. കള്ളി അപ്സരസ്സ്… (എന്നാലും പാവാണ് ട്ടാ)

ഇളം കാറ്റടിക്കിണ്ട്…
ഹായ്!!!.. എന്തൊരു സുഖാ!!..
കൈ കൂട്ടി തിരുമ്മി മേല് ചുറ്റിപിടിച്ചിരുന്നു..

ശ്ശേ… മൊബൈലെടുത്തില്ല… സമ്യുളിൽ ഒരു പാട്ടു പെടയ്ക്കാരുന്നു…
നല്ല മൂഡ് തോന്ന്ണ്ട്..

കണ്ണടച്ച് ആ ഏരിയ ലുള്ള ശ്വാസം മൊത്തം ഉള്ളിലേക്കെടുത്തു.. ആറര കട്ടക്ക് ഒറ്റ പിടി പിടിച്ചു…..

നിലാവിന്റെ പൂങ്കാവിൽ… നിശാപുഷ്പഗന്ധം…
കിനാവിന്റെ തേന്മാവിൻ… രാപ്പാടി പാടീ..
…………….……..
വെണ്ണ തോൽക്കുമെൻ മേനീൽ..
മുറുകെ ഒന്ന് പുണരാനായ്…
എൻ മടിയിൽ തല ചായ്ക്കാനായ്…

“അയ്യേ!!!.. അയ്യേ!!!..
നാണം വന്നു… ലജ്ജിച്ചുപോയ് ഞാൻ…
മതി മതി… പാടീത്”

ഓടിനുള്ളിലൂടെ വീണ്ടും നോക്കിയപ്പോ പീക്കൂന്റെ കണ്ണടഞ്ഞിട്ടുണ്ട്.. ജപിക്കണ കാണാനില്ല…
“യ്യോ!!!!… തട്ടിപോയിക്കാണുവോ???…”

ഋഷി ഗന്ധർവ്വൻ ലാസ്റ്റ് ടൈം കണ്ടപ്പോ പറഞ്ഞതാ..
പാടുന്നതൊക്കെ കൊള്ളാം, കുളിമുറീലോ കക്കൂസിലോ വെച്ച് മാത്രം മതി ന്ന്… നാട്ടാരെകൊണ്ട് കൊലപാതകിന്നുള്ള പേരുദോഷം കേൾപ്പിക്കരിക്കോ ന്ന്…
ഒറ്റ പ്രാവശ്യം പേര് വീണാ മതി.. അപ്പോ വരും.. ഓരോരുത്തന്മാർ ആണീം കൊണ്ട്… ആളോളെ പറ്റിക്കാൻ.. യക്ഷീനെ തറയ്ക്കനാത്രേ…
പിന്നേ!!!..
യക്ഷി, ഫോട്ടോ ഫ്രയിമല്ലേ, ആണിയടിച്ച് പിടിപ്പിക്കാൻ..

“പുണ്യാളാ… ഈ ചെക്കൻ പോയേരിക്കൊ??? ”
ഒന്നൂടെ ഓടിന്റെ വിടവിക്കൂടെ കണ്ണുരുട്ടി നോക്കി…
ഇല്ല.. അനക്കമില്ല!!..

Leave a Reply

Your email address will not be published. Required fields are marked *