ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Posted by

”മോന് വിഷമമായോ ? ..”

അവർ കയ്യെടുത്തു എന്‍റെ തലയിൽ വെച്ചു ,,ഞാൻ ഉത്തരമൊന്നും പറയാതെ വെള്ളത്തിലേക്ക് നോക്കിയിരുന്നു…,

”എന്തോ വല്യമ്മയ്ക്കു പറ്റിപോയെടാ ,,…”

”സാരമില്ല വല്യമ്മേ ,,”

”ഉറക്കത്തില് മോനൊരു ചീത്ത സ്വപ്നം കണ്ടൂന്നു വിചാരിച്ച മതി….”

പിന്നെ കുറെ നേരം രണ്ടാളും ഒന്നും മിണ്ടിയില്ല…

”വെറുതെ കുളക്കരയിലിരുന്നു തണുപ്പടിക്കേണ്ട മോൻ പൊയ്ക്കോ ,,”

അവസാനം വല്യമ്മ മൗനം ഭഞ്ജിച്ചു…

”വല്യമ്മ കൂടി വാ ,,”

”ഞാൻ വന്നോളാം മോൻ പൊയ്ക്കോ ,,”

”വല്യമ്മയുടെ കൂടെയേ ഞാനും ഉള്ളു ,,”

എന്തോ ആ മുഖത്തെ ഭാവവും മറ്റും എന്റെയുള്ളിലൊരു സംശയം ജനിപ്പിച്ചിരുന്നു..

”ഇല്ലെടാ വല്യമ്മ ജീവനൊന്നും അവസാനിപ്പിക്കില്ല ,,ഈ ജീവിതം എനിക്ക് ദൈവം തന്ന ശിക്ഷയാണ് ,അനുഭവിച്ചു തീർത്തില്ലെങ്കിൽ അടുത്ത ജന്മവും ഇത് പോലെയായെങ്കിലോ …നീ പൊയ്ക്കോ…”

”വേണ്ട ഞാനിവിടെ ഇരുന്നോളാം. ,,”

എനിക്കെന്തോ ഒരു വിശ്വാസം വന്നിരുന്നില്ല….

”മോൻ പോയി കിടന്നോടാ ……എനിക്ക് നാളെ രാവിലെ നിന്‍റെ അമ്മയുടെയും മറ്റും മുഖത്ത് കുറ്റബോധമില്ലാതെ നോക്കാനൊരു ന്യായീകരണം ചിന്തിച്ചെടുക്കണം ,ചെയ്ത തെറ്റ് പരിഹരിക്കാൻ കഴിയില്ലെങ്കിൽ അതല്ലേ നല്ലതു ….”

മറുപടിയൊന്നും പറഞ്ഞില്ല. തോളത്തു കയ്യിട്ടു ചേർത്ത് പിടിച്ചു ഒറ്റയിരുത്തമിരുന്നു…വല്യമ്മ എന്നെയൊന്നു നോക്കി ചിരിച്ചു ,പിന്നെ എന്‍റെ തോളിലേക്ക് തല വെച്ചു കിടന്നു…

”മോനെ..ഒന്നെഴുന്നേറ്റെ…”

അങ്ങനെ ഇരുന്നു ചെറുതായൊന്നു മയങ്ങി പോയിരുന്നു ,

”എന്താ വല്യമ്മേ ,,,,”

”ദേ ആരോ ഇങ്ങോട്ടു വരുന്നുണ്ട് ,”

”ഇങ്ങോട്ടോ ,”

”അതെ ,,”

”നീ വന്നേ ,,”

അവർ വേഗം പിടഞ്ഞെണീറ്റ് എന്‍റെ കൈക്കു പിടിച്ചു എഴുന്നേൽപ്പിച്ചു…

”വാ അങ്ങോട്ട് ,,”

വാഴ തൊപ്പിനടുത്തുള്ള ചെറിയ വീട്ടിലേക്കാണ് വല്യമ്മ എന്നെയും വലിച്ചു കൊണ്ട് ഓടിയത് ,പണിസാധനങ്ങളും ,വിത്തും ഒക്കെ സൂക്ഷിക്കുന്ന ചെറിയ പുരയാണ്‌…വാഴക്കുലകൾ ഇടയ്ക്കു മോഷണം പോകുന്നതിനാൽ മിക്ക ദിവങ്ങളിലും കോളനിയിലെ കുമാരേട്ടൻ കാവല് കിടക്കുന്നതു …നാടനൊക്കെ അടിച്ചു പുലരും വരെ പുള്ളിയിങ്ങനെ ഉറങ്ങാതെ ഇരിക്കും.,”’

‘വല്യമ്മേ സാരി…… ,ഈ കോലത്തിൽ അയാള് കാണേണ്ട ,,”

”ഇല്ലെടാ അയാള് മോളുടെ വീട്ടിൽ പോയിട്ട് മൂന്നാലു ദിവസായി ,”

”അപ്പൊ ലൈറ്റ് ,,?”

Leave a Reply

Your email address will not be published. Required fields are marked *