ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Posted by

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6

Eden Thottathinte Kavalkkaran Part 6 bY സഞ്ജു സേന

Click here to read Previous parts of this story

പ്രിയ വായനക്കാരെ മടുത്തു തുടങ്ങിയെങ്കിൽ പറയണം ,,,,നിങ്ങളുടെ ലൈക്കും അഭിപ്രായങ്ങളും തന്നെയാണ് എനിക്കുള്ള പ്രതിഫലം ,,,അതിൽ കുറവ് വരുത്തിയാൽ കഥയുടെ ഒഴുക്ക് നിലയ്ക്കും ……ഇത് വരെ തന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി …….

”മോളെ ജീനെ ,,അർജുൻ ചേട്ടന് വേഗം ഫുഡ് എടുത്തു വച്ചേ ..”

എന്നെ കണ്ടതും ആന്റി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു . കുറച്ചു നേരമായെന്ന് തോന്നുന്നു ഒരുങ്ങി നില്ക്കാൻ തുടങ്ങിയിട്ട് .

”അയ്യോ വേണ്ട ആന്റി..അർജെന്റ് കേസല്ലേ പെട്ടെന്ന് പോകാം ”

”അത് കൊള്ളാം ഈ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കി വച്ചതു അർജുനും കൂടിയാ ,”

”അയ്യോ ആന്റി കഴിക്കാൻ നിന്നാൽ സമയം ഇനിയും വൈകും ,അതാ … നമുക്ക് പോകാം ,ഹോസ്പിറ്റലിലെ കാര്യമല്ലേ ,,

”എന്നാ മോളെ അർജുന് ആ കാസറോളിൽ എടുത്തോളൂ ,,വീട്ടിൽ ചെന്ന് കഴിക്കാമല്ലോ ?”

”വേണ്ട ആന്റി ,..”

”അത് പറഞ്ഞാൽ പറ്റില്ല , രാത്രി നമുക്കെല്ലാവർക്കും ഒരുമിച്ചിരുന്നു കഴിക്കാലോ എന്ന് കരുതിയാ അർജുൻ പോയ പാടെ മോനെ വിട്ട് ചിക്കനും ബീഫുമൊക്കെ വാങ്ങി ഇതൊക്കെ ഉണ്ടാക്കിയത്…പക്ഷെ എന്‍റെ ജോലിയുടെ സ്വഭാവം കണ്ടില്ലേ ,,ഡ്യൂട്ടിക്കു പോയില്ലെങ്കിൽ നാളെ രാവിലെ സസ്പെൻഷൻ ഓർഡർ ഉറപ്പാ…അറിയാലോ ഇനി എനിക്കും പിള്ളേർക്കും ആകെയുള്ള പിടിവള്ളി ഈ ജോലി മാത്രമാ ,,അതല്ലെങ്കിൽ ഇന്ന് ഞാനെവിടെയും പോകില്ലായിരുന്നു….’

പറഞ്ഞു തീർന്നപ്പോഴേക്കും അവരുടെ മുഖം വാടി…

”എന്താ ആന്റി ഇത്…അതൊക്കെ നമ്മള് പറഞ്ഞു തീർത്തതല്ലേ..”

Leave a Reply

Your email address will not be published. Required fields are marked *