നീലാംബരി 5 [കുഞ്ഞൻ]

Posted by

“എന്താ… എന്താ ഈ ആലോചിക്കുന്നേ… ” പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു…
“ഏയ്… ഒന്നുമില്ല…” അവൻ അവൾക്ക് മുഖം കൊടുക്കാതെ പിന്തിരിഞ്ഞു…
അവൻ ജനലിലൂടെ പുറത്തേക്കൊന്ന് സൂക്ഷിച്ചു നോക്കി… അവന്റെ കണ്ണുകൾ അൽപ്പം ഒന്ന് ചുളിഞ്ഞു…
“നീലു… വേഗം ഡ്രസ്സ് എടുത്തിട്…” അൽപ്പം പരിഭ്രാന്തിയിൽ തന്നെ പറഞ്ഞു…
“എന്തിനാ… ദാ രണ്ടു മണി കഴിഞ്ഞല്ലേ ഉള്ളു… ശരിക്കൊന്ന് ഉണങ്ങിക്കോട്ടെ… ” അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു…
അവൻ മുഖത്തേക്ക് നോക്കി… അവിടെ ഇത്രേം നേരം കണ്ട ദീപനെയല്ല അവൾ കണ്ടത്… ആ മുഖഭാവം യാന്ത്രികമായി അവളെ വസ്ത്രങ്ങൾ അണിയാൻ നിർബന്ധിച്ചു… വസ്ത്രങ്ങൾ അണിഞ്ഞതും അവർ മുറിയുടെ പുറത്തേക്ക് കടന്നു… വേഗത്തിൽ നടക്കാൻ ഒരുങ്ങിയ അവളെ ദീപൻ പിടിച്ചു നിർത്തി…
ചുമരിൽ ചാരി നിർത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… ” എന്റെ പിന്നാലെ… പതുക്കെ… ഒക്കെ… ശബ്ദം വരരുത്… ആ ചെരുപ്പ് ഊരി താ.. ” അവൾ ചെരുപ്പ് ഊരി കൊടുത്തു.. അവന്റെ മുഖത്തെ വെപ്രാളവും മറ്റും ശരിക്കും അവളെ പേടിപ്പിച്ചു കഴിഞ്ഞിരുന്നു… അവൻ ആ ഹൈ ഹീൽഡ് ഷൂസിന്റെ ഹീൽ ഒടിച്ചു കളഞ്ഞു…
“ഇത് കൈയിൽ പിടിച്ചോ… ബാഗ് എവിടാ…” അവൾ ചുറ്റും നോക്കികൊണ്ട് അടുത്തുള്ള ടേബിളിലേക്ക് നോക്കി കണ്ണ് കാണിച്ചു… അവിടെ തന്നെ നില്ക്കാൻ പറഞ്ഞ് അവൻ ബാഗിനടുത്തേക്ക് നീങ്ങി… അവന്റെ കണ്ണുകൾ ചുറ്റും കറങ്ങി നടന്നു… ആ ബാഗ് അവൻ കൈയിൽ എടുത്തു… കൈ കാട്ടി നീലബാരിയോട് പതുക്കെ വരാൻ പറഞ്ഞു… അടുത്തെത്തിയ അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു
“എന്താ… എന്താ… കുഴപ്പം…”
“പേടിക്കരുത്… നിന്റെ ജീവൻ ആവശ്യമുള്ളവർ പുറത്തുണ്ട്… ” അവൻ വേഗത്തിൽ ഷർട്ട് എടുത്തിട്ടു…
നീലാംബരി ആ തണുപ്പിലും പെട്ടെന്ന് വിയർത്തു… ഈശ്വരാ… തോക്കുണ്ട്.. പക്ഷെ ശരിയായ രീതിയിൽ ഉപയോഗിക്കാനോ… ഫൈറിങ് പ്രാക്റ്റിസോ ഒന്നും ചെയ്തിട്ടില്ല… പണമുള്ള തനിക്ക് ഇതൊന്നും അറിയാനോ പഠിക്കാനോ കഴിഞ്ഞില്ല. ജീവിക്കാൻ വേണ്ടി ഡ്രൈവർ ആയ ദീപന്റെ കാര്യം പിന്നെ പറയേണ്ടല്ലോ…
“നീലു… ഗൺ എടുക്ക്…”
“എടുത്തിട്ട് കാര്യം ഒന്നും ഇല്ല… എനിക്കറിയില്ല… ”
“എടുക്ക്..” അവൾ ബാഗിൽ നിന്നും തോക്കെടുത്ത് അവനു കൊടുത്തു…
പക്ഷെ… അവൻ ഗൺ കിട്ടിയതും… അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് മറിച്ച് നോക്കി… മാഗസിൻ റിലീസ് ചെയ്യുന്ന സ്വിച്ച് അമർത്തി… താഴേക്കാക്കി വീണ്ടും ലോഡ് ചെയ്ത് സേഫ്റ്റി ഓഫ് ആക്കി അവൻ നെഞ്ചോട് പിടിച്ചു… വളരെ പരിചയം ഉള്ള പോലെയുള്ള അവന്റെ പ്രവർത്തികൾ കണ്ടപ്പോ അവൾ നിശ്ചലയായി നിന്നു… താൻ ശരിക്കും ഒരപകടത്തിൽ ആണെന്ന് അവൾക്ക് തോന്നി…

Leave a Reply

Your email address will not be published. Required fields are marked *