അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

അത്രമേൽ സ്നേഹിക്കയാൽ 3

ATHRAMEL SNEHIKKAYAL PART 3 AUTHOR : അസുരന്‍ 

 

ഇത് ഈ അടുത്ത കാലത്ത് കേള്‍ക്കേണ്ടി വന്ന ഒരു അനുഭവമാണ്. ഈ കേട്ട അനുഭവം എന്‍റെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. മനസ്സിന്‍റെ ഈ ഭാരം എവിടെയെങ്കിലും ഒന്നിറക്കി വെക്കണം അതിനു വേണ്ടി ഞാന്‍ എഴുതുന്നു. കഴിഞ്ഞ ഭാഗങ്ങള്‍ പോലെ ഇത് ഫസ്റ്റ് പെഴ്സണില്‍ അല്ല എഴുതുന്നത് ഇപ്രാവശ്യം തേര്‍ഡ് പെഴ്സന്‍ ആണ് എഴുതി നോക്കുന്നത്. നിങ്ങളുടെ അഭിപ്രായവും നിര്‍ദേശവും പ്രതീക്ഷിച്ചുകൊണ്ട്.

അസുരന്‍

ഞാന്‍ നിന്നെ ഓര്‍ത്തല്ല കരയുന്നത്. നീ അത് അര്‍ഹിക്കുന്നില്ല. ഞാന്‍ എന്‍റെ മനസ്സില്‍ തീര്‍ത്ത നീ എന്ന മിഥ്യാബോധത്തെ നീ എന്ന യാഥാര്‍ഥ്യം തകര്‍ത്തത് കൊണ്ടാണ് കരഞ്ഞു പോയത് – സ്റ്റീവ് മാറബോളി

(ഐ ആം നോട്ട് ക്രയിംഗ് ബിക്കോസ് ഓഫ് യൂ. യു ആര്‍ നോട്ട് വര്‍ത്ത് ഇറ്റ്‌. ഐ ആം ക്രയിംഗ് ബിക്കോസ് മൈ ഡെല്യൂഷന്‍ ഓഫ് ഹൂ യു വേര്‍ വാസ് ഷാറ്റെര്‍ഡ് ബൈ ദി ട്രൂത്ത്‌ ഓഫ് ഹൂ യൂ ആര്‍. – സ്റ്റീവ് മാറബോളി)

അത്രമേല്‍ സ്നേഹിക്കയാല്‍ 2ല്‍ മീരയെ കണ്ടതിനു ശേഷം വിഷുവിനു ഒരാഴ്ചത്തെ ലീവില്‍ ജയകൃഷ്ണന്‍ നാട്ടിലേക്ക് യാത്രയായി. സാധാരണ പോലെയല്ലായിരുന്നു ആ പ്രാവശ്യം. രാത്രി ഇഷ്യൂ കാരണമോ അതോ എന്തെങ്കിലും ഡൌട്ട് കൊണ്ടോ ഒരു ഫോണ്‍ പോലും വന്നില്ല. രാത്രിയിലുള്ള ടീം ഷിഫ്റ്റ്‌ ഒറ്റക്ക് നോക്കാന്‍ പ്രാപ്തരായി എന്ന്‍ ജയകൃഷ്ണന് മനസ്സിലായി. ഇനി ജെഡി പ്രകാരമുള്ള തന്‍റെ യഥാര്‍ത്ഥ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള സമയമായി എന്ന്‍ ജയകൃഷ്ണന് മനസ്സിലായി. അതിനു ആദ്യം ഷിഫ്റ്റ്‌ മാറണം. ഇപ്പോഴത്തെ നൈറ്റ് ഷിഫ്റ്റ്‌ മാറ്റി ഈവനിംഗ് ഷിഫ്റ്റിലേക്ക് മാറിയാല്‍ എല്ലാം നടക്കും. ബാംഗ്ലൂരില്‍ തിരിച്ചെത്തിയതിനു ശേഷം ഒരാഴ്ച കൊണ്ട് ഷിഫ്റ്റ്‌ മാറാന്‍ ഉള്ള കാര്യങ്ങള്‍ നടത്തി മെയ്‌ മാസത്തില്‍ തന്നെ ജയ്‌ ഈവനിംഗ് ഷിഫ്റ്റിലേക്ക് മാറി.

മേയ് മാസത്തിലെ നവാഗതരുടെ ഈ മെയിലില്‍ താഴെ പറയുന്ന ആളെ കുറിച്ചുള്ള വിവരണം ജയ്ക്ക് കൌതുകമുണര്‍ത്തി.

പേര് : ആനന്ദ്‌ രാമന്‍

ക്വാളിഫിക്കേഷന്‍ : സിഎ കഴിഞ്ഞു 12 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഡെസിഗ്നേഷന്‍: അസിസ്റ്റന്റ്റ് മാനേജര്‍

Leave a Reply

Your email address will not be published. Required fields are marked *