നീലാംബരി 5 [കുഞ്ഞൻ]

Posted by

മഴതുള്ളികൾ കൊതിച്ചു ആ കറുത്ത മേഘപാളികളിൽ നിന്നടർന്നു രണ്ടു ശരീരവും ഒരു മനസ്സുമായി നിൽക്കുന്ന അവരെ കാണാൻ… പ്രകൃതിയുടെ നിർദ്ദേശം കിട്ടിയതും അവരും കണങ്ങളായി… മഴത്തുള്ളികളായി ഭൂമിയിലേക്കടർന്നു വീണു… കണ്ടവർ കണ്ടവർ മുകളിലേക്ക് വിളിച്ചു പറഞ്ഞു… ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ ഒന്നിക്കുന്നത് കാണാൻ വേഗം വരാൻ… ഇതുകേട്ട് മടിയോടെ മേഘപാളികളിൽ നിന്ന മഴത്തുള്ളികൾ കൂട്ടത്തോടെ ശക്തിയായി ഭൂമിയിലേക്ക് ആ കാഴ്ച്ച കാണാൻ വന്നു…
കാഴ്‌ചയുടെ… സന്തോഷത്തിന്റെ വ്യാപ്തി പോരാ എന്ന് തോന്നിയ പ്രകൃതി… അൽപ്പം അകന്നു നിൽക്കുന്ന ആ രണ്ടു ശരീരങ്ങളെ കൂട്ടിയോചിപ്പിക്കാൻ ഇടിയോട് പറഞ്ഞു… ഒരു മിന്നലിന്റെ സൗന്ദര്യത്തോടെ അവൻ ശക്തിയായി പ്രകൃതിയിൽ പ്രകമ്പനം കൊള്ളിച്ചു…
ഇടിയുടെ ശക്തിയിൽ ഞെട്ടിയ നീലാംബരി അവന്റെ ശരീരത്തിലേക്ക് പാഞ്ഞു കേറി… അവളുടെ ശരീരത്തിന്റെ ഭാരം താങ്ങാൻ അവനു ഒരു കൈ പിന്നിലേക്ക് വച്ച് ആ ചുമരിൽ തങ്ങേണ്ടി വന്നു… അതുകണ്ട് ഇത്രേം നേരം വിതുമ്പിക്കൊണ്ടിരുന്ന ആ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു… അവർ വീണ്ടും അകന്നു… അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു…
“അറിയില്ല… എന്നെ കൊണ്ട് ഈ നീറുന്ന മനസ്സിനെ തണുപ്പിക്കാൻ സാധിക്കുമോ എന്ന്.. മനസ്സിൽ ഏറ്റ മുറിപ്പാടുകൾ കരിച്ചുണക്കാൻ പറ്റുമോ എന്ന്… പക്ഷെ ഞാൻ ശ്രമിക്കും എന്റെ ശരീരത്തിലെ ജീവന്റെ അവസാന കണിക ഇല്ലാതാകുന്നത് വരെ…” അവളുടെ ചെവിയുടെ അവിടെ തൂങ്ങി കിടന്നിരുന്ന മുടിയിഴകൾ തന്റെ കൈ കൊണ്ട് ഒതുക്കി. അവൾ ആ കൈകളിൽ തന്റെ കവിൾ അമർത്തി… അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു…
“മതി… എനിക്ക് വിശ്വസിക്കാമോ… ” അൽപ്പം പേടിയോടെയാണ് അവൾ ചോദിച്ചത്…
“എന്തെ ഞാൻ ചതിക്കും എന്ന് തോന്നിയോ…” ദീപൻ ചോദിച്ചു.
“ഏയ് അതല്ല… ഒരു പേടി… എന്തോ എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ… എനിക്ക് പേടിയാ… ”
അവളെ ചേർത്ത് നിർത്തി കൊണ്ട് ദീപൻ പറഞ്ഞു…
“എന്റെ ജീവൻ പോയതിനു ശേഷം മാത്രേ മാഡത്തിനെ തൊടാൻ അവർക്ക് സാധിക്കൂ…”
അവൾ പെട്ടെന്ന് അകന്നു… പുരികം ചുളിച്ച് ചുണ്ട് കോട്ടി കൈകൾ ഇടുപ്പിൽ കുത്തി അവൾ ചോദിച്ചു…
“മാഡം…? !!!!”
“ഓ അങ്ങനെയേ വിളി വരൂ…” ദീപൻ നിസ്സഹായതയോടെ പറഞ്ഞു…
നീലാംബരിയുടെ കൈ അവന്റെ നെഞ്ചിൽ അമർന്നു… ആ നെഞ്ചിലെ മസിലുകളിൽ തഴുകി മുഖം പൊക്കി അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു… ” നമ്മൾ മാത്രമുള്ള സമയങ്ങളിലെങ്കിലും… ഈ മാഡം വിളി ഒഴിവാക്കോ…” അതൊരു യാചനയുടെ സ്വരമായിട്ടാണ് ദീപന് തോന്നിയത്…
“നീലു…”
ആ വിളി നീലാംബരിയുടെ കാതുകളിൽ പതിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *