“അപ്പൊ മാഡം… കോടതിയിൽ പറഞ്ഞത്… ”
“എന്റെ അമ്മ എനിക്ക് വേണ്ടി കണ്ടുപിടിച്ച ഭർത്താവ് കൂട്ടിക്കൊടുപ്പ്കാരനാണ് എന്ന് അറിയുന്നതിനെക്കാൾ നല്ലത് കഴിവില്ലാത്തവൻ എന്ന് പറഞ്ഞ് സ്വയം കുറ്റം ഏൽക്കുന്നതാണ് നല്ലത് എന്ന് തോന്നി… ഇപ്പൊ എല്ലാവരുടെയും കണ്ണിൽ നീലാംബരി തെറ്റുകാരിയല്ലേ… എന്റെ അമ്മയുടെ മുന്നിൽ പോലും…” അവൾ എഴുന്നേറ്റു കൊണ്ട് പറഞ്ഞു…
“എന്റെ ഈ ചെവി കൊണ്ട് കേട്ടതാ… അമ്മ മൂർത്തിയങ്കിളിനോട് പറയുന്നത്… ഇനി ഒരു കല്യാണം കൂടി കഴിപ്പിച്ച് ആ പുരുഷനും അവൾക്ക് പോരാ എന്ന് തോന്നിയാൽ… അല്ല ഞാൻ അമ്മയെ കുറ്റം പറയില്ല… എല്ലാം ഞാൻ തുറന്നു പറയണമായിരുന്നു… ചെയ്തില്ല… ” നീലാംബരി കണ്ണുകൾ പുറത്തെ മഴത്തുള്ളികൾ പോലെ കനം വച്ച് വന്നു…
“മാഡം… ” ദീപന്റെ ആ വിളിയിൽ ഒരു വശ്യതയുള്ളതായി നീലാംബരിക്ക് തോന്നി…
അവൾ അവന്റെ മുഖത്തേക്ക് നോക്കി…
അവൻ കൈകൾ കൂപ്പി… “ക്ഷമിക്കണം…ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു…” അവന്റെ കണ്ണുകളിലെ ആ കണ്ണീർ കുറ്റിത്താടി നിറഞ്ഞ കവിളുകളിലൂടെ ഒഴുകിയിറങ്ങി… അവൻ നീലാംബരിയുടെ അടുത്തെത്തി… അവന്റെ കണ്ണുകൾ നീലാംബരിയുടെ കണ്ണുകളുമായി ഉടക്കി… അവളുടെ ശരീരവും അവന്റെ അടുത്തേക്ക് നീങ്ങി… ദീപൻ അവളെ കെട്ടിപിടിച്ചു… അവളുടെ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു…
പുറത്തെ മഴപോലും അതിശയിച്ചു പോയി… കോരിചൊരിഞ്ഞിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട് നിന്നു… കാറ്റിനുപോലും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല… അവർ സ്വയം മറന്ന് കെട്ടിപിടിച്ചു നിന്നു…. അവരുടെ മനസ്സ് ഒന്നായിത്തീർന്നിരുന്നു… ജാതീയമായ സാമൂഹികമായ അതിർവരമ്പുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചോ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല… നീലാംബരി അവനോട് കൂടുതൽ ചേർന്ന് നിന്നു… ഇരുകൈകളും അവന്റെ കഷ്ങ്ങൾക്കിടയിലൂടെ പുറത്ത് പിടിച്ച് അവൾ ആഞ്ഞു പുൽകി. ദീപന്റെ കൈകൾ അവളുടെ ശരീരത്തെ ഞെക്കി ഞെരുക്കി… അവളുടെ തലമുടി അവന്റെ മുഖത്ത് ഉരസികൊണ്ടിരുന്നു… നീലാംബരിയുടെ മോഹങ്ങൾക്ക് ചിറക് മുളച്ച് തുടങ്ങി… അവൻ അവളെ അകറ്റി… അവളുടെ താടി മെല്ലെ ഉയർത്തി… തികഞ്ഞ കുടുംബിനിയെപോലെ അവളുടെ കണ്ണുകൾ താഴ്ന്നു നിന്നു… അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശേഷി അവൾക്കുണ്ടായിരുന്നില്ല… പ്രണയം എന്ന സാഗരത്തിൽ കൈകാലിട്ടടിച്ച് നീന്തൽ പഠിക്കാൻ തുടങ്ങിയിരുന്നു അവൾ…
ഇതെല്ലം കണ്ട് നിശ്ചലമായ പ്രകൃതി പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു… തന്റെ ഭൂതഗണങ്ങളോട് ആ യുവമിഥുനങ്ങളെ ആശിർവദിക്കാൻ ആജ്ഞാപിച്ചു…
ഇളംതെന്നൽ തണുപ്പിന്റെ അകമ്പടിയോടെ ആ മുറിയിലേക്ക് ഒഴുകി വന്നു… ഇളംതെന്നലിന് ആ സൗന്ദര്യധാമത്തെ കണ്ട് അസൂയ തോന്നിയിരിക്കണം… അവളുടെ മട്ട് മാറി… ശക്തി കൂടി ജനലുകൾ എല്ലാം വലിച്ചടപ്പിച്ചും തുറന്നും അവൾ ശക്തി കൂട്ടി…