“അങ്ങനെ എന്നെ ചതിച്ചിട്ടുണ്ടേൽ… ഒന്ന് കൊന്ന് തരോ…” അവളുടെ വാക്കുകളിൽ എല്ലാം നഷ്ട്ടപെട്ടവളുടെ യാചന ആയിരുന്നു… “പ്ലീസ്… പ്ലീസ്… എന്നെ ഒന്ന് കൊന്നു താ… നിന്നെ എന്റെ ജീവനേക്കാൾ സ്നേഹിച്ചതാ…അൽപ്പനേരം കൊണ്ട് ഒരു ആയുസിന്റെ സ്വപ്നം കണ്ടതാ ഈ ഞാൻ… എന്നെ അവർക്ക് വിട്ട് കൊടുക്കാതെ കൊന്നു താരോ… നിന്റെ കൈ കൊണ്ടാവുമ്പോ എന്റെ ആത്മാവിന് ശാന്തി കിട്ടും… പ്ലീസ്… ”
കുടുകുടാ ഒഴുകുന്ന കണ്ണുകളുമായി തൊഴുകൈയോടെ അവൾ പറഞ്ഞു…
ദീപന്റെ ചങ്ക് പിടഞ്ഞു… അവളുടെ തൊഴുകൈകൈയിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു…
തല മുടികളിലൂടെ സാവധാനത്തിൽ ഉഴിഞ്ഞു…
“നിന്നെ കൊല്ലാനാണെങ്കിൽ എപ്പഴേ എനിക്കത് നേരത്തെ ചെയ്യാമായിരുന്നു… ” അവൻ പോക്കറ്റിൽ നിന്ന് ഒരു സിഗററ്റെടുത്ത് തീ കൊളുത്തികൊണ്ട് പറഞ്ഞു… അവൻ ആ വീടിന്റെ വരാന്തയിലേക്ക് കേറി… ചുറ്റും കണ്ണോടിച്ചു… കേട്ടത് വിശ്വസിക്കാനാവാതെ അവളും അവന്റെ പിന്നാലെ നടന്നു…
അവൻ തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി…
“സത്യം… ഞാൻ ഇവിടെ വന്നത് തന്നെ നിന്നെ കൊല്ലാനുള്ള കൊട്ടേഷനുമായിട്ടാ…” ദീപൻ ഒരു മുഖഭാവവും ഇല്ലാതെ പറഞ്ഞു…
നീലാംബരി അത് കേട്ട് ചുമരിനോട് ചാരി നിന്നു… അവളുടെ കൈകാലുകൾ തളരുന്നതായി തോന്നി…
“ഇവിടെ വരുമ്പോ എനിക്ക് കിട്ടിയ വിവരം… പറയുമ്പോ കൊന്നാൽ മതി… അതുവരെ നിങ്ങളുടെ എല്ലാം വിശ്വാസം നേടിയെടുക്കണം… പക്ഷെ ഇവിടെ വന്നപ്പോ… ആദ്യമേ നിന്നെ കണ്ടപ്പോ ഏതോ പൂർവിക ജന്മബന്ധം ഉള്ള പോലെ ഒരു തോന്നൽ… എന്തൊക്കെയോ എവിടൊക്കെയോ ശരിയല്ല എന്നൊരു തോന്നൽ… ഇവിടെ വന്നിട്ട് ഇപ്പൊ ഞാൻ രണ്ടു കൊല്ലവും 7 മാസവും കഴിഞ്ഞു… ഏകദേശം ഞാൻ വന്ന് ഒരു ആറു മാസം കഴിഞ്ഞപ്പോ നിന്നെ കൊല്ലാനുള്ള ഉത്തരവ് കിട്ടി…” അവൻ സിഗററ്റ് ആഞ്ഞു വലിച്ച് വിട്ടു… നീലാംബരി ആകെ തളർന്നിരുന്നു.
“ഈ പണി ഏൽപ്പിച്ചവർ എന്റെ അടുത്ത് ഒരു കാര്യം പറഞ്ഞിരുന്നു… അവർ പറയുന്ന പോലെ മാത്രമേ കൊല്ലാൻ പാടൂ… കാരണം ആ പഴി അവർക്ക് വേറെ ആളുടെ മേൽ ചുമത്തണം… ഞാൻ ചോദിച്ചു എങ്ങനെയെങ്കിലും കൊന്നാൽ പോരെ എന്ന്… അതിനുള്ള മറുപടി നിന്നെ കൊന്നിട്ട് അവർ ജയിലിൽ പോയിട്ടെന്തുകാര്യം എന്നാണ്… ” അവൻ നിർത്തി
“എന്നിട്ട് എന്നെ കൊല്ലാഞ്ഞതെന്താ… ” നീലാംബരി കണ്ണുകൾ തുടച്ച് കൊണ്ട് ചോദിച്ചു…
“അവർ നിന്നെ കൊല്ലാൻ പറഞ്ഞ രീതിയിൽ ആണ് എനിക്ക് അത്ഭുതം ഉണ്ടായത്… ” നീലാംബരി ആകാംഷയോടെ അവൾ അവന്റെ മുഖത്ത് നോക്കി…
“നിന്റെ കഴുത്തിലെ ഞെരമ്പു മുറിക്കണം…” അവൻ പറഞ്ഞു.
“അതിനെന്താ… ഇത്ര പ്രത്യേകത… അങ്ങനെ ചെയ്ത് കാശും വാങ്ങി പോവായിരുന്നില്ലേ…” അവൾ അൽപ്പം കടുപ്പത്തിൽ തന്നെ പറഞ്ഞു…
“പക്ഷെ… നീ മരിക്കുന്നതിന് മുൻപ്…”
“മരിക്കുന്നതിന് മുൻപ്… ”
അവൻ ഒരു നിമിഷം നിർത്തി… തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി…
“ക്രൂരമായി ബലാത്സഗം ചെയ്യപ്പെട്ടിരിക്കണം എന്ന്… അതും അതിന്റെ എക്സ്സ്ട്രീമിൽ…” അവൻ തല കുനിച്ചു…