” ആരാ എവിടുന്നാ ” ഒരു വയസായ സ്ത്രീ എന്നോട് വന്ന് ചോദിച്ചു
“എന്റെ പേര് മനു, ഞാൻ മാഡത്തിനെ കാണാൻ വന്നതാ ”
“ഒരു മിനിട്ട് നിൽക്ക്, ഞാൻ മാഡത്തിനോട് പറയട്ടെ “, അവർ അകത്തേക്ക് ചെന്നു.
ഞാൻ പുറത്ത് കാത്തിരുന്നു, രണ്ട് മിനിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു. പോർച്ചിൽ ഒരു പഴയ മിലിറ്ററി ജീപ്പ് കിടപ്പുണ്ട്. ഒരു ഗ്യാരേജിന്റെ ഷട്ടറു കണ്ടു, വേറെ വാഹനങ്ങളൊന്നും പുറത്ത് കണ്ടില്ല. അവിടെ ജോലിയെടുത്തിരുന്നവരെല്ലാം വല്ലാത്ത ഒരത്ഭുതത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു.” ഇവരൊന്നും മനുഷ്യനെ കണ്ടിട്ടില്ലേ ” ഞാൻ പിറുപിറുത്തു.
“നിങ്ങളോട് അകത്തേക്ക് ചെയ്യാൻ പറഞ്ഞു ” നേരത്തെ കണ്ട സ്ത്രീ വന്ന് പറഞ്ഞു. ഞാൻ അകത്തേക്ക് കയറിച്ചെന്നു. അവിടെ പൂമുഖത്ത് സോഫയിൽ പർദ്ദയും ബുർഖയും അണിഞ്ഞ് ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.
“മനു ,, അല്ലേ ”
” അതെ മാഡം ” ഞാൻ അലക്സ് സർ തന്ന ലെറ്റർ മാഡത്തിനെ ഏൽപ്പിച്ചു. അവരത് വായിച്ച് നോക്കിയതിനു ശേഷം എന്നോട് ചോദിച്ചു ”
“മനു എന്ത് വിശ്വാസത്തിലാണ് എന്റെ ജീവൻ സംരക്ഷിച്ചു കൊള്ളാം എന്ന് പറഞ്ഞ് എന്റെ ബോഡി ഗാർഡായി ഇവിടെ വന്നത്.?”
“എന്ത് വിശ്വാസത്തിലാണോ ഒരു ബോഡിഗാർഡിനാൽ മാഡത്തിന്റെ ജീവൻ സംരക്ഷിക്കപ്പെടുമെന്ന് മാഡം വിശ്വസിക്കുന്നത് ആ വിശ്വാസത്താൽ തന്നെ “‘. ഞാൻ പറഞ്ഞ് നിർത്തി.
“ഇവിടെ എന്റെ മാത്രം ബോഡി ഗാർഡല്ല മനു എന്റെ രണ്ട് പെങ്ങന്മാരുടെയും കൂടിയാണ്. ഞങ്ങൾ എന്ത് പറയുന്നുവോ അതെല്ലാം തന്നെ ചെയ്യാൻ താൻ ബാധ്യസ്ഥനായിരിക്കും, എന്തും ”
“ഇതെല്ലാം സമ്മതമാണെങ്കിൽ മനുവിന് ഇവിടെ നിൽക്കാം എന്ത് പറയുന്നു ? “