” സൊ, നാളെ മുതൽ നീ അവരുടെ ബോഡി ഗാർഡായി ജോയിന്റ് ചെയ്യണം, ചിലപ്പോൾ കുറച്ച് ദിവസത്തേക്ക്, അല്ലെങ്കിൽ അവർക്ക് തോന്നുന്നത് വരെ. അതാണ് നിന്റെ ടൈം പിരീഡ്. ”
” ശരി സർ, ഞാൻ ഇന്ന് തന്നെ തിരിക്കാം ”
മനു നിനക്കുള്ള എയർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് , സക്കറിയുടെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങി ഇന്ന് തന്നെ യാത്ര തിരിച്ചോളൂ , ആൾ ദി ബെസ്റ്റ് ”
“താങ്ക്യു സർ”
അന്ന് തന്നെ ഞാൻ ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യയിൽ നാട്ടിലേക്ക് തിരിച്ചു . പിറ്റേന്ന് രാവിലെ 11:00 മണിയോടെ ഞാൻ ദേവികുളം താലൂക്കിലെത്തി. അവിടുന്ന് നേരെ മൂന്നാറിലേക്ക്. അവിടെ കുറച്ച് ഉള്ളിലേക്കായാണ് മുംതാസ് ബീഗത്തിന്റെ ഉടമസ്ഥതയിലുള്ള സതേൺ ടീ എസ്‌റ്റേറ്റ് , അവിടെ ഒരു എസ്‌റ്റേറ്റ് ബംഗ്ലാവിൽ തന്നെയാണ് ബീഗവും അനിയത്തിമാരും താമസിക്കുന്നത്. ഗേറ്റിനടുത്ത് സെക്യൂരിറ്റിയുണ്ടായിരുന്നു. അതൊരു 38 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയായിരുന്നു. അവരോട് ഞാൻ എന്റെ ഐഡി കാർഡ് കാണിച്ചു. അവർ മാഡത്തിന് ഫോൺ ചെയ്തു. കുറച്ച് കഴിഞ്ഞ് അവരെന്നോട് അകത്തേക്ക് ചെല്ലുവാൻ പറഞ്ഞു. ഏകദേശം രണ്ട് മിനിട്ട് ഉള്ളിലേക്ക് നടക്കാനുണ്ടായിരുന്നു. വഴിയുടെ ഇരു- ഭാഗങ്ങളിലും പലത്തരത്തിലുള്ള ചെടികളും, മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു.
അകത്തേക്ക് ചെന്ന ഞാൻ ആ വീട് കണ്ട് വാ പൊളിച്ചു പോയി , അതിസമ്പന്നതയുടെ മൂർത്തീ ഭാവമായിരുന്നു ആ വീടിന്, അവിടെ പലത്തരം ജോലിയിൽ വ്യാപൃതരായിരിക്കുന്ന ജോലിക്കാർ. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്, ഒരൊറ്റ ആണുങ്ങളും പണിക്കാരായിട്ടില്ല, എല്ലാവരും സ്ത്രീകൾ തന്നെ.