ജീവിതത്തിൽ യാതൊരുവിധ ബാധ്യതയും ഇല്ലാത്തതിനാലാവണം അദ്ദേഹം എന്നെ സെക്യൂരിറ്റി ഫോഴ്സിലേക്ക് ക്ഷണിച്ചു. മുങ്ങി താഴുന്നവന് ഒരു കച്ചി തുരുമ്പ് എന്ന അവസ്ഥയായിരുന്നു എന്റേത്. ഞാൻ രണ്ട് ദിവസത്തിനു ശേഷം എന്റെ സർട്ടിഫിക്കേറ്റുമായി സാറിനെ ചെന്നു കണ്ടു. അക്കാഡമിക്കിലും, മറ്റും നല്ല മാർക്കുണ്ടായിരുന്നതിനാൽ വൈകാതെ തന്നെ എനിക്ക് സെലക്ഷനും ലഭിച്ചു.രണ്ട് വർഷത്തെ പരിശീലനത്തിനു ശേഷം ഞാൻ 22 മത്തെ വയസിൽ സെക്യൂരിറ്റി ഫോഴ്സിൽ ജോയിൻ ചെയ്തു.
ഞാൻ ക്യാബിനിലെത്തി , ലെറ്റർ പൊട്ടിച്ചു. ബോഡി ഗാർഡ് ആയിട്ടാണ് പോസ്റ്റിംങ്ങ്, ക്ലയിന്റിന്റെ പേരിന് പകരം ഒരു പ്രത്യേക സീരീസ് നമ്പറായിരുന്നു നൽകിയിരുന്നത്. സെക്യൂരിറ്റി ഫോഴ്സിന്റെ സെർവറിൽ മാത്രമാണ് എല്ലാ വിവരങ്ങളും ഉണ്ടായിരിക്കുക. കുറച്ച് കഴിഞ്ഞ് അലക്സ് സർ വന്നു. എന്നേയും കൊണ്ട് സെർവർ റൂമിലേക്ക് പോയി. അദ്ദേഹത്തിന്റെ യൂസർ ഐഡി വെച്ച് ലോഗിൻ ചെയ്തു. എനിക്ക് നൽകിയ കത്തിലെ സീരിയൽ നമ്പർ അടിച്ച് നൽകി. സ്ക്രീനിൽ പർദ്ദയിട്ട്, മുഖം മറച്ച ഒരു സ്ത്രീയുടെ ചിത്രം തെളിഞ്ഞു വന്നു.
” മനു നിന്റെ ആദ്യത്തെ അസൈൻമെന്റ് . ഇതാണ് മുംതാസ് ബീഗം, മിഡിൽ ഈസ്റ്റിൽ വ്യാപിച്ച് കിടക്കുന്ന ഖയാം എക്സ്പ്പോർട്ടേഴ്സിന്റെ ഓണർ ഇംതിയാസ് ഖാന്റെ ഒരേ മകൾ. വയസ് 30 ആയി. നാട്ടിൽ ഇടുക്കിയാണ് സ്വദേശം. അവിവാഹിതയാണ്. കുറച്ച് കാലങ്ങൾക്കു മുൻപ് കുവൈത്തിൽ വെച്ച് ഇംതിയാസും അനിയൻ സുഹൈലും അവരുടെ ഭാര്യമാരും സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റാവുകയും, ആ ദുരന്തത്തിൽ അവർ കൊല്ലപ്പെടുകയും ചെയ്തു.അന്ന് മുംതാസിന് 21 വയസാണ് പ്രായം ബിസിനസ്സ് അവരാണ് പിന്നീട് ഏറ്റെടുത്ത് നടത്തിയത്. ഇപ്പോൾ ബിസിനസ്സ് കാര്യങ്ങളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ച് അവരാണ് നോക്കുന്നത്. ഇവർ നാട്ടിൽ സെറ്റിൽഡാണ്.
കച്ചവട മേഖലയല്ലേ, അതിനാൽ തന്നെ ശത്രുക്കളും കുറവല്ല. കുറച്ച് ദിവസങ്ങളായി ആരോ അവരെ അപായപ്പെടുത്തുവാൻ ശ്രമിക്കുന്നതായി അവർക്കൊരു തോന്നൽ. പറയത്തക്ക ബന്ധുക്കൾ ഇല്ലാത്തതിനാൽ അച്ഛന്റെ അനിയന്റെ മക്കളായ ഷംനയ്ക്കും, ഷാലിനുമൊപ്പമാണ് താമസം, ആ ഒരു ഇൻ സെക്യൂരിറ്റിയുമുണ്ട്.” അലക്സ് തരകൻ പറഞ്ഞു നിർത്തി.