റാഷിദയും ഫസീറയും

Posted by

അത് രാവിലെ മുതൽ ഫ്രിഡ്ജിലായിരുന്നു അതാ നിനക്ക് അരുചിയൊന്നും തോന്നാത്തത് ” അവൻ ചിരിച്ചു കൊണ്ട് ഗ്ലാസ് നീട്ടി. ഞാനത് വാങ്ങി പെട്ടന്ന് തീർത്ത് അടുത്ത മുട്ടയും തീർത്തു.
ഞാൻ നിലത്ത് തല താഴ്ത്തിയിരുന്നു രണ്ട് മിനിട്ട് കഴിഞ്ഞവൻ വിളിച്ചു.
“കണ്ണാ ” ഞാൻ തലയുയർത്തി നോക്കി ,എന്തോ ഒരു മാറ്റം ,സുഖമുള്ള ഒരു കിക്ക് ,മനസിനാകെ ഒരു സമാധാനം
എനിയ്ക്ക് പതിവിന് വിപരീതമായി നല്ല വിശപ്പ് തുടങ്ങി .
“സുകൂ എനിയ്ക്ക് വല്ലാതെ വിശക്കണെടാ, നമുക്ക് ടൗണിലേക്ക് പോവാം.” ഞാൻ പറഞ്ഞു.
“ശരി ബൈക്കിന്റെ ചാവി എവിടെ “സുകു ചോദിച്ചു
“കുഴപ്പമിലെടാ ഞാൻ ഓടിച്ചോളാം”
“അത് വേണ്ട തൽക്കാലം നീ എന്റെ പിറകിലിരുന്നാൽ മതി” സുകു എന്റെ കയ്യിൽ നിന്ന് ബൈക്കിന്റെ ചാവി വാങ്ങി. ചുറ്റിനും നോക്കുമ്പോൾ ഒരു തരം ഭാരമില്ലാത്ത അവസ്ഥ
ഞങ്ങൾ ബൈക്കിൽ കയറി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.നേരെ ടൗണിലേക്ക് പോയി, തണുത്ത കാറ്റ് മുഖത്തടിക്കമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം . ഞങ്ങൾ ടൗണിലെത്തി നളന്ദ റെസ്‌റ്റോറന്റിൽ കയറി, നന്നായി ഫുഡ് കഴിച്ചു. ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി തിരിച്ച് വീട്ടിലേക്ക് വിട്ടു.
എന്നെ വീട്ടിലാക്കി, ബൈക്ക് തറവാട്ടിൽ വെച്ച് സുകു പോയി. ഞാൻ പിന്നാലെ ചെന്ന് പടിപ്പുര അടച്ചു. ഒരു സിഗരറ്റും കത്തിച്ച് കുറച്ച് നേരം സോഫയിലിരുന്നു. സിഗരറ്റ് തീർന്നതും പതിയെ കണ്ണുകൾ അടയുവാൻ തുടങ്ങി.ഞാൻ ഉറങ്ങി.
രാവിലെ 6 മണിക്ക് തന്നെ എഴുന്നേറ്റു, സാധാരണ സാധനം കഴിച്ചാൽ പിറ്റേന്ന് തോന്നുന്ന തലവേദനയും, പരാദീനങ്ങുമൊന്നും തോന്നിയില്ല. ബ്രഷ് ചെയ്ത് നേരെ അടുക്കളയിൽ കയറി. ഒരു ചായയിട്ടു കുടിച്ചു. ഇന്ന് മുതൽ കാര്യങ്ങൾ സ്വയം ചെയ്യാം, ശാരീരികമായും, മാനസികമായും ഞാനതിന്ന് തയ്യാറായി.
പീന്നീടങ്ങോട്ടുള്ള ദിവസങ്ങൾ കൃഷിയും, പണിക്കാരുമായി വളരെ തിരക്ക് പിടിച്ചതായി ഞാനറിയാതെ ജീവിതത്തിന് ഒരു താളം ക്രമപ്പെട്ടു.അതിനിടയ്ക്ക് രാമേട്ടനും ഗോവിന്ദൻ മാമയും പലത്തവണ വന്നു.. ജീവിതം പിന്നേയും പഴയ രീതിയിലാകാൻ തുടങ്ങി .
ഒരു ബുധനാഴ്ച രാവിലെ ഗോവിന്ദൻ മാമ എന്നെ വിളിച്ചു.
” കണ്ണാ അച്ഛന്റെ പേരിലുണ്ടായിരുന്ന അട്ടപ്പാടിയിലുള്ള ആ നൂറ്റിരുപത്തേക്കർ തോട്ടത്തിന്റെ കേസിന്റെ വിധി വന്നിട്ടുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും നിന്നെ ഏൽപ്പിച്ച് കൊണ്ടാണ് വിധി വന്നിരിക്കണത്, നീ വേഗം റെഡിയായി ഇങ്ങോട്ട് വാ ആധാരം നിന്റെ പേരിലേക്കാക്കണം. ഇന്ന് തന്നെ മണ്ണാർക്കാട്ടേക്ക് പോണം”
“ഗോവിന്ദൻ മാമേ ഒരു അഞ്ച് മിനുട്ട്, ഞാൻ ഇതാ എത്തി ”
ഞാൻ ഗോവിന്ദൻ മാമയുടെ വീട്ടിലെത്തി മൂപ്പരേയും കൂട്ടി മണ്ണാർക്കാട്ടേക്ക് തിരിച്ചും. പതിനൊന്ന് മണിയോടെ കോടതി ഉത്തരവ് വാങ്ങി പച്ചക്കറി മാർക്കറ്റിനടുത്തുള്ള സബ് രജിസ്ട്രാർ ഓഫീസിലെത്തി.അന്ന് തന്നെ ഗോവിന്ദൻ മാമ തയാറാക്കിക്കൊണ്ടുവന്ന ആധാരം എന്റെ പേരിലാക്കി രജിസ്റ്റർ ചെയ്തു.
വൈകീട്ട് 5 മണിയോടെ ഞങ്ങൾ ഒറ്റപ്പാലത്തേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *