റാഷിദ&ഫസീറ
Rashida and Fasira bY Sid
ഞാനും അസ്മിനയും അന്ന് ഉച്ചയ്ക്ക് തന്നെ മണ്ണാർക്കാട്ടേക്ക് പോയി. ഒറ്റപ്പാലത്താണെങ്കിൽ വല്ല പരിചയക്കാരും കണ്ടാൽ കുഴപ്പമാകും, വേറൊന്നുമല്ല, “ആരാ, എന്താ, ഏതാ, എന്തിനാ എങ്ങോട്ടാ, ” നൂറ് കൂട്ടം ചോദ്യങ്ങളുണ്ടാകും. അതുകൊണ്ടാണ് മണ്ണാർക്കാട്ടേക്ക് വന്നത്. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങി വൈകീട്ടോടുകൂടി നാട്ടിലേക്കെത്തി.
ഗസ്റ്റ് ഹൗസിൽ സാധനങ്ങളെല്ലാം ഇറക്കി വെച്ചു, ഇത്ത വസ്ത്രം മാറാൻ അപ്പുറത്തേക്ക് പോയി, കുറച്ച് കഴിഞ്ഞും ഇത്തയെ കാണാത്തതിനാൽ ഞാൻ അങ്ങോട്ട് ചെന്നു. അവൾ ആരോടൊ ഫോണിൽ സംസാരിച്ചിരിക്കുകയാണ് കണ്ണുകൾ കലങ്ങിയിരുന്നു വല്ലാത്തൊരു സങ്കട ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു . കുറച്ച് നേരം ഞാൻ മുറ്റത്ത് തന്നെ നിന്നു.പിന്നെ അവരെ ശല്യപ്പെടുത്തണ്ട എന്ന് കരുതി തിരിച്ച് നടന്നു.നേരെ കുളപ്പടവിൽ പോയിരുന്നു.
“കണ്ണാ” അസ്മിന പുറകെ നിന്ന് വിളിച്ചു, ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ നിൽപ്പുണ്ടായിരുന്നു. ഞാനവളുടെ അടുത്തേക്ക് ചെന്നു
“എന്ത് പറ്റി ഇത്ത, നിങ്ങളെന്തിനാ കരയണത് “ഞാനവളുടെ മുഖം പിടിച്ച് ഉയർത്തിക്കൊണ്ട് ചോദിച്ചു.
ഒരു തേങ്ങലോടെ അവളെന്റെ മാറിലേക്ക് വീണു, കുറേ നേരം പൊട്ടികരഞ്ഞു.കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോൾ ഞാൻ ഇത്തയേയും കൊണ്ട് കുളപ്പടവിൽ ഇരുന്നു
“ഞാൻ പോവാണ് കണ്ണാ, അവരെന്നെ തിരിച്ച് കൊണ്ടു പോവാണ് ”
കാര്യം മനസിലാകാതെ ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കി.
” എന്നെ വിളിച്ചത് ഫൗസിയ താത്തയാ, റാഷിദ വക്കീലിന്റെ ഉമ്മ”. ഇത്ത ഏങ്ങലടിച്ച് കാര്യങ്ങൾ പറഞ്ഞു തുടങ്ങി .റാഷിദയും, ഫസീറയും നാട്ടിലേക്ക് തിരിച്ച് വരികയാണ്. പൊന്നാനിയിലെ സ്വത്തുക്കളെല്ലാം ഫൗസിയ വിറ്റ് മക്കളുടെ പേരിലാക്കി കൊടുത്തു. സൗദിയിലെ ഒരു പണച്ചാക്ക് അറബി കഴിഞ്ഞ മാസം ഫൗസിയയെ കല്യാണം കഴിക്കുകയും ചെയ്തു. റാഷിദയും, ഫസീറയും ഉമ്മയോട് നാട്ടിൽ പോയി നിന്നോളാം എന്ന് പറഞ്ഞു. ഫസീറയുടെ പഠിത്തവും നാട്ടിൽ നിന്നാക്കാനും തീരുമാനിച്ചു.
” വീട്ട് ജോലിക്കും ഫൗസിയ താത്തയുടെ കാര്യങ്ങൾ നോക്കുവാനും എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ടിക്കറ്റും വിസയും അയച്ചിട്ടുണ്ട് എന്നെ കൊണ്ടുപോകാനുള്ള ആൾ രാത്രിയിലേക്കെത്തും “.
“ഇത്തയ്ക്ക് അതിന് പാസ്പോർട്ടൊക്കെയുണ്ടോ?”
“അതൊക്കെ മുൻപ് തന്നെ എടുത്തിട്ടുണ്ടായിരുന്നു കുറച്ച് കാലം ഞാൻ അവിടെ ഫൗസിയ താത്തയുടെ കൂടെ ഉണ്ടായിരുന്നു.”
ഉള്ളിലുള്ള സങ്കടം മറച്ച് വെച്ച് ഇത്തയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കാമത്തിനുപരി വല്ലാത്തൊരാത്മബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. കുറേ നേരം ഞങ്ങളങ്ങിനെയിരുന്നു, എന്റെ മാറിൽ നിന്ന് മുഖമുയർത്തി ,എന്റെ ചുണ്ടിൽ ചുണ്ടുകളമർത്തി ഇത്ത വിതുമ്പി. നേരം രാത്രി എട്ട് മണിയായി, ഇത്തയുടെ വീടിന്റെ മുറ്റത്തേക്ക് ഒരു കാർ കയറുന്നത് കണ്ടു, അവൾ കണ്ണുകൾ തുടച്ച് കുളത്തിൽ നിന്ന് മുഖമെല്ലാം കഴുകി വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഒരാൾ വരാന്തയിലെ കസാരയിൽ ഇരിക്കുന്നുണ്ടായിരുന്നു.