എന്നെ കണ്ടതും അസ്മിന പുറത്തേക്കിറങ്ങി വന്നു. അവൾ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട് പൂട്ടി താക്കോൽ എന്റെ കയ്യിൽ തന്നു, ഡ്രൈവർ അസ്മിനയുടെ ബാഗുമെടുത്ത് വണ്ടിയുടെ അടുത്തേക്ക് പോയി. ഗേറ്റ് അടക്കേണ്ടതിനാൽ അയാൾ കാറ് ഗേറ്റിനു വെളിയിലേക്ക് കൊണ്ടുപോയി. ഇത്തയെന്റെ മുഖം പിടിച്ചുയർത്തി കണ്ണുകളിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു. “മറക്കില്ല എന്റെ കണ്ണനെ “കരച്ചിലടക്കാൻ പാടുപ്പെട്ട് ഇത്ത എന്നെ പെട്ടന്ന് വിട്ടകന്ന് കാറിനടുത്തേക്ക് പോയി. അവൾ കാറിൽ കയറി. ഡ്രൈവർ കാറ് മുന്നോട്ടെടുത്തു . വൈകാതെ വണ്ടി എന്റെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായി.
വീണ്ടും ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു, ഒരു നെടുവീർപ്പോടെ ഉള്ളിൽ നിന്ന് ഗേറ്റിന് ഓടാമ്പലിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.ഇത്രയും കാലം അനുഭവപ്പെടാത്ത ഒരു അനാഥത്വം എനിക്ക് തോന്നി. ഇത്തയുടെ വീടിന്റെ താക്കോൽ കൂട്ടംകമ്പികുട്ടന്‍.നെറ്റ് വീട്ടിനകത്ത് വെച്ച് വീട് അടച്ച് പുറത്തിറങ്ങി. ഒന്നുറങ്ങി എഴുന്നേറ്റാൽ ഈ മൂഡൊക്കെ ശരിയാക്കുമെന്ന് തോന്നി. ഞാൻ ഫോണെടുത്ത് സുകുമാരനെ വിളിച്ചു. ഞങ്ങളുടെ കുടിയാന്മാരായിരുന്നു സുകുമാരന്റെ അച്ഛനും മുത്തച്ഛനുമൊക്കെ, അതിലുപരി എന്റെ സുഹുത്തും, സഹോദരനുമൊക്കെയാണ് സുകുമാരൻ.
“എന്താടാ കണ്ണാ പതിവില്ലാതെ ഈ നേരത്ത് ”
” നിന്റെ അടുത്ത് സാധനമുണ്ടോ”?
“പുകയോ, വെള്ളമോ”? സുകുമാരൻ ചോദിച്ചു
“വെള്ളം മതി , നീ സാധനമുമായി പുറത്തിറങ്ങി നിൽക്ക് ഞാൻ ബൈക്കുമെടുത്ത് ഇതാ വരുന്നു.”
“കണ്ണാ നിനക്ക് ബിയർ മാത്രമല്ലെ പതിവ്, ഇത് പറങ്കിയാ”
“കലക്കുണ്ടോ?” ഞാൻ ചോദിച്ചു
“ഇല്ലെടാ ഫ്രഷാ ഇന്നലെ എത്തിയതേയുള്ളൂ” സുകുമാരൻ പറഞ്ഞു.
“എന്തായാലും കുഴപ്പമില്ല ഞാനിതാ പുറപ്പെട്ടു.”
വണ്ടി സ്റ്റാർട്ട് ചെയത് ഞാൻ പുറത്തേക്കിറങ്ങി, തെക്കേ കണ്ടത്തിന്റെ മൂലയിൽ സുകുമാരൻ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ പൊന്നട്ട ചിറയിലേക്ക് പോയി, രാത്രിയായാൽ അതുവഴി ആൾ സഞ്ചാരം കുറവാണ്. ഞാനും സുകുവും അധികം വെള്ളമില്ലാത്ത ഭാഗത്തേക്ക് പോയി. നിലത്തിരുന്ന് സുകുമാരൻ ഒരു ഗ്ലാസെടുത്ത് പുറത്ത് വെച്ചു.
“നീ കഴിക്കുന്നില്ലേ” ഞാൻ ചോദിച്ചു
“ഇതിനുള്ള ഉത്തരം ഈ സാധനം കുടിച്ച് കഴിഞ്ഞാൽ നിനക്ക് ബോധ്യപ്പെട്ടോളും ” സുകുമാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൻ കുപ്പി പുറത്തേക്കെടുത്തു കഷ്ടിച്ച് രണ്ട് ഗ്ലാസ് സാധനം കാണും . അവനത് ഗ്ലാസിലേക്ക് പകർന്നു കൊണ്ട് പറഞ്ഞു.
“കണ്ണാ നീയിത് ആദ്യമായല്ലെ കഴിക്കാൻ പറ്റുമോ എന്ന് നോക്ക് ”
അതും പറഞ്ഞ് സുകുമാരൻ ഗ്ലാസ് എന്റെ നേർക്ക് നീട്ടി, ഞാനത് കയ്യിൽ വാങ്ങി കുടിക്കാൻ തുടങ്ങി.
” നിൽക്ക്,നിൽക്ക് ഇതു കുടി വെച്ചോ ” —- രണ്ട് പുഴുങ്ങിയ മുട്ട എനിയ്ക്ക് നൽകിക്കൊണ്ടവൻ പറഞ്ഞു.
ഞാനത് വാങ്ങി സാധനം പതുക്കെ കുടിക്കാൻ തുടങ്ങി, സാധനം ഭയങ്കര തണുപ്പ് പോലെ ഉള്ളിൽ ചെന്നു എന്നാൽ കീഴോട്ട് പോകുന്തോറും കത്താൻ തുടങ്ങി. ഒരു ഗ്ലാസ് പെട്ടന്ന് തന്നെ കാലിയായി. വയറ് കത്താൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന മുട്ടയലൊന്ന് കഴിച്ചു ,മുട്ടയുടെ നടു പിളർത്ത് ഉപ്പും കുരമുളക് പൊടിയും ഇട്ടിരുന്നതിനാൽ കഴിക്കാൻ നല്ല സ്വാദ് തോന്നി.സുകുമാരൻ രണ്ടാമത്തെ ഗ്ലാസും നിറച്ചു.കുപ്പി കാലിയായി.
“നീ പറഞ്ഞത്ര കുഴപ്പമൊന്നും ഇല്ലല്ലോ സുകൂ,, വയറ്റിൽ ചെറിയൊരു കത്തൽ മാത്രം “