പവിത്രബന്ധം
Pavithrabandham BY Suredran
അന്നും മഴ പെയ്തിരുന്നു….. അതെ അതിശക്തമായ മഴ പക്ഷെ അത് പെയ്തു കൊണ്ടിരുന്നത് ആ നാട്ടിൽ ആയിരുന്നില്ല! ആ വീടിന്റെ മുറ്റത്തും ആയിരുന്നില്ല! മറിച് അത് പെയ്തതു അവളുടെ മനസ്സിലായിരുന്നു! ഓരോ തുള്ളിയും വീണത് അവളുടെ മടിയിലേക്കായിരുന്നു. അതെ അവൾ കരയുകയായിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ആലോചിച്ചു.
ഇന്നേക്ക് 8 വർഷം ആകുന്നു തന്റെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം എന്നാൽ ഇത് വരെ ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം തനിക്കുണ്ടായില്ല….. മടുത്തു ഈ ജീവിതം! ഞാൻ ആർക്കുവേണ്ടിയാണ് ഈ ജീവിക്കുന്നത് എന്തിനു വേണ്ടിയാണ്. പക്ഷെ ഇതൊക്കെ ആലോചിക്കുമ്പോൾ അപ്പോൾ തന്നെ സുധിയേട്ടന്റെ മുഖം ഓർമ്മവരും പാവം തനിക്കു വേണ്ടിയാണ് ജീവിക്കുന്നത്.. തന്നെ എന്തിഷ്ടമാണ്.. കല്യാണം കഴിഞ്ഞിട്ട് ഇത് വരെ ഒരു കുറവും വരുത്തിയിട്ടില്ല. കല്യാണം കഴയ്ക്കുമ്പൾ സുധിയേട്ടനെ എല്ലാരും കളിയാക്കിയിരുന്നു ചെറിയ പ്രായത്തിൽ കല്യാണത്തെ എന്നൊക്കെ പറഞ്ഞു എന്നാൽ അന്ന് തൊട്ടു ഇന്ന് വരെ എനിക്ക് വേണ്ടതെല്ലാം അദ്ദേഹം ചെയ്തു തന്നിട്ടുണ്ട് എന്നെ പൊന്നു പോലെ ആണ് നോക്കുന്നത്. ഇത്രയും നല്ല ഒരു ഭർത്താവിനെ ആർകെങ്കിലും കിട്ടുമോ അറിയില്ല എന്നാൽ തനിക്കു കിട്ടി അത്ര തന്നെ. ഒരു കുട്ടി ഉണ്ടാകാത്തതിന് തന്നെ ഇത് വരെ അദ്ദേഹമോ കുടുംബമോ ഒരു കുത്തു വാക് പോലും പറഞ്ഞിട്ടില്ല മറിച് സമാധാനിപ്പിച്ചു അന്നും ഇന്നും ഇനിയെന്നും അങ്ങനെ തന്നെ ആകുമായിരിക്കും.. ഏയ് ഇല്ല തനിക്കും ഒരു കുഞ്ഞുണ്ടാകും…ഉണ്ടാകും… ഒരു പൊന്നു മോൻ